കുട്ടേട്ടാ...; ഫയര്‍ ഫോഴ്സ് കടല്‍ത്തീരത്ത് ഏഴ് മണിക്കൂര്‍ തെരഞ്ഞത് ഒന്നര ലക്ഷത്തിന്‍റെ ഐ ഫോണ്‍, വീഡിയോ വൈറല്‍

By Web Team  |  First Published Jun 8, 2024, 8:37 AM IST

 റിസോട്ടില്‍ നിന്നും ഫോട്ടോയെടുക്കാനായി തീരത്തെ കരിങ്കല്ലുകള്‍ക്ക് മുകളില്‍ കയറിയതാണ്. പക്ഷേ, കൈയിലിരുന്ന ഒന്നര ലക്ഷത്തിന്‍റെ ഐ ഫോണ്‍, കടലിനും കരിങ്കല്ലുകള്‍ക്കും ഇടയിലേക്ക് വീണു. 



രോ യാത്രയും നിരവധി ഓര്‍മ്മകളാണ് നമ്മളില്‍ അവശേഷിപ്പിക്കുക.  ഓര്‍മ്മ ചിത്രങ്ങള്‍ പകര്‍ത്താനായി ഫോണുകള്‍ യാത്രയിലുടനീളം നമ്മുടെ കൈകളില്‍ തന്നെയായിരിക്കും. സെല്‍ഫികളെടുത്തും പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്തിയും റീല്‍സുകള്‍ എടുത്തും ഫോണ്‍ കൈകളില്‍ നിന്നൊഴിഞ്ഞ നേരമുണ്ടാകില്ല. എന്നാല്‍, ഇതിനിടെ കൈയില്‍ നിന്നും അത് താഴെപ്പോയാല്‍? അതും തീരശേഷണം തടയാനായി കടലിനും കരയ്ക്കുമിടയില്‍ ഇട്ട കൂറ്റന്‍ കരിങ്കല്ലുകള്‍ക്കിടയിലേക്ക് വീണാല്‍? ഒന്നര ലക്ഷം രൂപയുള്ള ഐഫോണിനാണ് ഈ ഗതിയെങ്കില്‍ പിന്നെ പറയേണ്ട. ആ യാത്രാ സംഘം മൊത്തം പിന്നെ ശോകമൂകമാകും. 

കർണ്ണാടകയില്‍ നിന്നും വര്‍ക്കലയുടെ ഭംഗി ആസ്വദിക്കാനെത്തിയ ഒരു യുവതിയും സംഘവും അത്തരമൊരു അനുഭവത്തിലൂടെ കടന്ന് പോയി. റിസോട്ടില്‍ നിന്നും ഫോട്ടോയെടുക്കാനായി തീരത്തെ കരിങ്കല്ലുകള്‍ക്ക് മുകളില്‍ കയറിയതാണ്. പക്ഷേ, കൈയിലിരുന്ന ഒന്നര ലക്ഷത്തിന്‍റെ ഐ ഫോണ്‍, കടലിനും കരിങ്കല്ലുകള്‍ക്കും ഇടയിലേക്ക് വീണു. ശക്തമായ തീരമാലകള്‍ ഫോണ്‍ തിരിച്ചെടുക്കുന്നത് ദുഷ്ക്കരമാക്കി. ഒടുവില്‍ ഫയര്‍ ഫോഴ്സ് സംഘമെത്തി നീണ്ട ഏഴ് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫോണ്‍ തിരിച്ചെടുത്തു. ഒടുവില്‍ സംഘത്തോടും രക്ഷാപ്രവര്‍ത്തകരോടുമൊപ്പം ഒരു സെല്‍ഫി. 

Latest Videos

undefined

'ഇരുമെയ് ആണെങ്കിലും കാമുകനൊന്ന്'; ഒരാളെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച് ഓസ്ട്രേലിയന്‍ ഇരട്ടകള്‍

നാസ ബഹിരാകാശത്ത് അസാധാരണമായ റേഡിയോ തരംഗങ്ങൾ കണ്ടെത്തി; ഉത്ഭവം അജ്ഞാതം

'ഗുണ' സിനിമയിലെ പാട്ടിന്‍റെ പശ്ചാത്തലത്തിലുള്ള വീഡിയോ ഒരേ സമയം 'മഞ്ഞുമ്മല്‍ ബോയ്സി'ലെ രക്ഷാപ്രവര്‍ത്തന രംഗത്തെയും ഓര്‍മ്മപ്പെടുത്തി. ഓരോ യാത്രയും മനസില്‍ ഒരുപാടോർമ്മകള്‍ അവശേഷിപ്പിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ച സുഹൈലിനും കേരളാ ഫയര്‍ ആന്‍റ് സെക്യൂ ടീമിനും നന്ദി അറിയിച്ചു റിസോർട്ടുകാര്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കുറിപ്പുകളെഴുതാനെത്തിയത്. വീഡിയോയ്ക്ക് താഴെ ഫയര്‍ ഫോഴ്സ് ഇത്തരത്തില്‍ ആളുകളെ സഹായിക്കേണ്ടതുണ്ടോ എന്ന് ചിലര്‍ ചോദിച്ചു. ചിലര്‍ സര്‍ക്കാര്‍ റിസോഴ്സ് ദുരുപയോഗം ചെയ്യുകയാണെന്ന് വാദിച്ചു. മറ്റ് ചിലര്‍ ഒരു വ്യക്തിയെ സഹായിക്കാന്‍ തയ്യാറായതിന് ഫയര്‍ ഫോഴ്സിനെ അഭിനന്ദിച്ചു. വീഡിയോ ഏതാണ്ട് ഒരു ലക്ഷത്തിന് മുകളില്‍ പേർ ലൈക്ക് ചെയ്തു. 

പാട്ടും ഭക്ഷണവും; മരിച്ചുപോയ ഭർത്താവിന് വേണ്ടി അത്യാഡംബര പാർട്ടി നടത്തി ഭാര്യ
 

click me!