സ്വപ്നമോ യാഥാര്‍ത്ഥ്യമോ?; വീടിന്‍റെ സീലിംഗിൽ നിന്നും ഒന്നിന് പുറകെ ഒന്നായി കൂറ്റന്‍ പെരുമ്പാമ്പുകൾ താഴേക്ക് !

By Web Team  |  First Published Nov 22, 2023, 8:40 AM IST

ആദ്യം കണ്ടത് ചെറിയൊരു പാമ്പിന്‍റെ തലയായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകന്‍ കമ്പി വച്ച് തട്ടിന്‍പുറത്ത് ഒന്ന് മുട്ടുമ്പോള്‍ തട്ട് തന്നെ പൊളിഞ്ഞ് താഴേക്ക് വീഴുന്നു. ഒരു നിമിഷത്തേക്ക് ഭയപ്പെടുത്തുന്നതായിരുന്നു കാഴ്ച. 



ഭൂമിയില്‍ വിവിധ ഇനം പാമ്പുകളുണ്ട്. അതില്‍ വിഷമുള്ളവയും വിഷമില്ലാത്തവയും സാധാരണമാണ്. വിഷമില്ലാത്ത പാമ്പുകളില്‍ ഏറ്റവും അപകടകാരി അനാകേണ്ടകളാണ്. നമ്മുടെ നാട്ടില്‍ കാണുന്ന പെരുമ്പാമ്പുകളുടെ മൂന്നും നാലും ഇരട്ടി വലിപ്പമുള്ള അനാകോണ്ടകള്‍ ഭൂമിയിലുണ്ട്. അതില്‍ തന്നെ ഏറ്റവും നീളം കൂടിയ പെരുമ്പാമ്പുകള്‍ ഉള്ളത് മലേഷ്യയിലാണ് (Malayopython reticulatus). നീളത്തില്‍ ഒന്നാമതാണെങ്കിലും ഭാരത്തില്‍ ഇവ പച്ച അനക്കോണ്ടയ്ക്കും ബർമീസ് പെരുമ്പാമ്പിനും ശേഷം മൂന്നാം സ്ഥാനത്താണ് മലയോ പെരുമ്പാമ്പ്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഏറെ പേര്‍ കണ്ട ഒരു വീഡിയോയില്‍ ഒരു വീടിന്‍റെ തട്ടിന്‍ പുറത്ത് നിന്നും ഒന്നിന് പുറകെ ഒന്നായി മലയോ പെരുമ്പാമ്പുകള്‍ താഴേ വീഴുന്നത് കാണിച്ചു. 

രാത്രിയില്‍ വീടിന്‍റെ തട്ടിന്‍ പുറത്ത് നിന്നും അസാധാരണമായ ശബ്ദം കേട്ട വീട്ടുകാര്‍ എമർജൻസി ക്രൂവിനെ വിളിച്ചു, അവര്‍ തട്ടിന്‍ പുറത്ത് നിന്നും ഒരു പാമ്പിനെ പിടിക്കാന്‍ ശ്രമിക്കവേ, തട്ട് പൊളിഞ്ഞ് വലിയ ശബ്ദത്തോടെ രണ്ട് മൂന്ന് പാമ്പുകള്‍ താഴേക്ക് വീഴുകയായിരുന്നു. ആദ്യം കണ്ടത് ചെറിയൊരു പാമ്പിന്‍റെ തലയായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകന്‍ കമ്പി വച്ച് തട്ടിന്‍പുറത്ത് ഒന്ന് മുട്ടുമ്പോള്‍ തട്ട് തന്നെ പൊളിഞ്ഞ് താഴേക്ക് വീഴുന്നു. ഒരു നിമിഷത്തേക്ക് ഭയപ്പെടുത്തുന്നതായിരുന്നു കാഴ്ച. തട്ട് പൊളിഞ്ഞ് വീണപ്പോള്‍ തട്ടില്‍ നിന്നും രണ്ട് മൂന്ന് പാമ്പുകള്‍ താഴേക്ക് ചാടി. കൂറ്റന്‍ മലയോ പെരുമ്പാമ്പുകളായിരുന്നു അവ. താഴേ വീഴാതെ മുറിയുടെ ചുമരില്‍ തങ്ങിയ പാമ്പുകള്‍ അടുത്ത മുറിയുടെ തട്ടിലേക്ക് പതുക്കെ ഇഴഞ്ഞ് നീങ്ങുന്നതും വീഡിയോയില്‍ കാണാം. 

Latest Videos

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്നും ഒരു സിഗരറ്റ് വലിച്ചു; പിന്നാലെ ട്വിസ്റ്റ് !

At that point you gotta burn the house pic.twitter.com/BGzbQ06kPv

— Lance🇱🇨 (@Bornakang)

200 പേരെ 2,200 വര്‍ഷം തടവിന് വിധിച്ച് ഇറ്റലിയിലെ മാഫിയാ വിചാരണ കേസ് !

രണ്ട് കോടി എഴുപത് ലക്ഷം പേരാണ് വീടിയോ ഇതിനകം കണ്ടത്. രക്ഷപ്പെടാന്‍ ശ്രമിച്ച പാമ്പുകളെ വാലില്‍ പിടികൂടി പുറത്തെത്തിച്ചെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 'ആ സമയത്ത് നിങ്ങള്‍ വീട് കത്തിക്കണം' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'ഞാന്‍ ആ രാത്രി മാറും. പിന്നീട് ഒരിക്കലും തിരിച്ച് വരില്ല' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. "ഇത് എനിക്ക് പേടിസ്വപ്നങ്ങൾ നൽകും!" എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. 

വിമാനത്തില്‍ വച്ച് യുവതിക്ക് അപസ്മാരം, ബംഗളൂരു ഡോക്ടറുടെ ഇടപെടലില്‍ ആശ്വാസം; നന്ദി പറഞ്ഞ് എയര്‍ ഇന്ത്യയും !
 

click me!