അതിവിശാലമായ, കലങ്ങി മറിഞ്ഞൊഴുകുന്ന ബ്രഹ്മാപുത്രാ നദിയില്‍ ഒന്നിച്ച് ഒരു കുൂട്ടമായി അവര്‍ നീന്തി. വലിയ ശരീരത്തിന്‍റെ അല്പം മാത്രമാണ് വെള്ളത്തിന് പുറത്ത് കാണുന്നത്. ഡ്രോണിന്‍റെ വിദൂര ദൃശ്യങ്ങളില്‍ മത്സ്യങ്ങള്‍ പുളയ്ക്കുന്നതാണോയെന്ന് തോന്നും.
കാടിന്‍റെ ഉള്ളകങ്ങളിലെ കരുത്തനായ ആനകള്‍ക്ക് വെള്ളം ഭയമാണോ? ആണെന്നാണ് നിങ്ങളുടെ ധാരണയെങ്കില്‍ അത് അങ്ങനെയല്ലേന്ന് തെളിയിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടു. അതിശക്തമായ മഴയില്‍ കലങ്ങി കുത്തിമറിഞ്ഞ് ഒഴുകുന്ന ബ്രഹ്മപുത്രാ നദി മുറിച്ച് കടക്കുന്ന വലിയൊരു ആനക്കൂട്ടത്തിന്‍റെ വീഡിയോയായിരുന്നു അത്. സച്ചിന്‍ ഭരാലി എന്ന ഫോട്ടോഗ്രാഫറാണ് വീഡിയോ പങ്കുവച്ചത്. അസമിലെ ജോർഹട്ട് ജില്ലയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രാ നദിക്ക് കുറുകെ നീന്തുന്ന വലിയൊരു ആനക്കൂട്ടത്തെ വീഡിയോയില്‍ കാണാം. അസമിലെ പ്രധാന നദി തുറമുഖങ്ങളിലൊന്നായ നിമതി ഘട്ടിന് കുറുകെ നീന്തുന്ന ആനകളുടെ ഡ്രോണ്‍ വീഡിയോകളാണ് സച്ചിന്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചത്.
അതിവിശാലമായ, കലങ്ങി മറിഞ്ഞൊഴുകുന്ന ബ്രഹ്മാപുത്രാ നദിയില്‍ ഒന്നിച്ച് ഒരു കുൂട്ടമായി അവര്‍ നീന്തി. വലിയ ശരീരത്തിന്‍റെ അല്പം മാത്രമാണ് വെള്ളത്തിന് പുറത്ത് കാണുന്നത്. ഡ്രോണിന്‍റെ വിദൂര ദൃശ്യങ്ങളില്‍ മത്സ്യങ്ങള്‍ പുളയ്ക്കുന്നതാണോയെന്ന് തോന്നും. എന്നാല്‍, സമീപ ദൃശ്യങ്ങളില്‍ പരസ്പരം മുട്ടിയുരുമ്മി കൂട്ടമായി ഒരു പ്രധാന ആനയ്ക്ക് പുറകെ നീന്തുന്ന ആനക്കൂട്ടമാണ് അതെന്ന് വ്യക്തമാകും. നിരവധി കാഴ്ചക്കാര്‍ അവര്‍ സ്വാഭാവിക നീന്തല്‍ക്കാരാണെന്ന് എഴുതി. മറ്റ് ചിലര്‍ അവ സുരക്ഷിതരാണോ എന്ന് ആധിപൂണ്ടു. ഇത്തരമൊരു കാഴ്ച ആദ്യമായി കാണുകയാണെന്ന് മറ്റ് ചിലരെഴുതി. 'ചോക്കലേറ്റ് ബീൻസ് വിത്ത് ചോക്ലേറ്റ് ഷേക്ക്', കലങ്ങിയ നദിയില്‍ കറുത്തിരുണ്ട ആനകളെ കണ്ട് ഒരു കാഴ്ചക്കാരനെഴുതി.
undefined
കാനഡയിൽ ജോലിക്കായി ക്യൂ നിൽക്കുന്ന നൂറ് കണക്കിന് ഇന്ത്യൻ, വിദേശ വിദ്യാർത്ഥികളുടെ വീഡിയോ വൈറൽ
പട്ടാപ്പകൽ മോഷ്ടിക്കാൻ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ഓടിക്കുന്ന വീട്ടുടമസ്ഥന്‍റെ വീഡിയോ വൈറൽ
അസമില്‍ കഴിഞ്ഞ ദിവസങ്ങളിലായി അതിരൂക്ഷമായ മഴയാണ്. ബ്രഹ്മപുത്രയില്‍ ജലനിരപ്പ് ക്രമാധീതമായി ഉയരുകയാണ്, പല പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പല വന മേഖലകളും ഇതിനകം ഒറ്റപ്പെട്ട് കഴിഞ്ഞു. പ്രാണരക്ഷാര്‍ത്ഥം ആനകള്‍ കര പിടിക്കാനുള്ള ശ്രമത്തിലാണ്. ആനക്കൂട്ടത്തെ കണ്ടെത്തിയ ജോർഹട്ട് ജില്ലയിലെ ബ്രഹ്മപുത്ര നദിയില്‍ ജൂൺ 15 ന്, ജലനിരപ്പ് മുന്നറിയിപ്പ് ലെവലായ 84.54 മീറ്ററിൽ നിന്ന് 84.70 മീറ്ററായി രേഖപ്പെടുത്തി. ജൂൺ 23 വരെ അസമിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ്. കൊക്രജാർ, ചിരാംഗ്, ബക്സ, ഗോൾപാറ, സോനിത്പൂർ, ബിശ്വനാഥ് എന്നിവയുൾപ്പെടെ നിരവധി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നു,