'പൊന്ന് കാക്കയല്ലേ... മുന്തിരി തരാം...'; 500 രൂപ തിരികെ കിട്ടാൻ കാക്കയ്ക്ക് കൈക്കൂലി കൊടുക്കുന്ന വീഡിയോ വൈറൽ

By Web Team  |  First Published Apr 5, 2024, 3:02 PM IST

 'എന്‍റെ കാക്ക പറയുന്നു, നമുക്ക് ഷോപ്പിംഗിന് പോകാം, എനിക്ക് 500 രൂപ കിട്ടി.' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 
 


യിരക്കണക്കിന് വർഷങ്ങളായി മനുഷ്യനും മറ്റ് ജീവജാലങ്ങളും ഒന്നിച്ച് ഈ ഭൂമിയിലാണ് ജീവിക്കുന്നത്. ഈ സഹവര്‍ത്തിത്വം മനുഷ്യനോട് ഇടപെടുന്നതില്‍ മറ്റ് പക്ഷിമൃഗങ്ങളെ വളരെയേറെ സഹായിച്ചിട്ടുണ്ട്. മനുഷ്യരുമായി ഏറെ ഇണക്കമുള്ള നിരവധി പക്ഷിമൃഗദികളും  നമ്മുടെ ചുറ്റുമുണ്ട്. ഇത്തരത്തിലുള്ള പക്ഷിമൃഗാദികളുടെ രസകരമായ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പലപ്പോഴും നമ്മള്‍ കാണാറുണ്ട്. അത്തരമൊരു വീഡിയോ ajani_shetty11official എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വളരെ വേഗം തന്നെ അത് വൈറലായി.  'എന്‍റെ കാക്ക പറയുന്നു, നമുക്ക് ഷോപ്പിംഗിന് പോകാം, എനിക്ക് 500 രൂപ കിട്ടി.' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

ഒരു പശുത്തൊഴുത്തില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തൊഴുത്തിലെ ഒരു മരക്കുറ്റിയില്‍ ഒരു സ്ത്രീ 500 രൂപയുടെ നോട്ട് വയ്ക്കുന്നു. പിന്നാലെ ഒരു കാക്ക അത് കൊത്തിക്കൊണ്ട് പോകുന്നു. പിന്നാലെ ആ സ്ത്രീ കാക്കയില്‍ നിന്നും 500 രൂപ തിരികെ വാങ്ങാനായി അത് പല സാധനങ്ങള്‍ നല്‍കി പ്രലോഭിക്കുന്നു. ആദ്യം ഒരു കഷ്ണം തണ്ണിമത്തന്‍ നല്‍കുന്നു. എന്നാല്‍ കാക്കയ്ക്ക് തണ്ണിമത്തനില്‍ താത്പര്യമില്ല. പിന്നാലെ ഒരു മുന്തിരി നല്‍കുമ്പോള്‍ കാക്ക അത് വാങ്ങാനായി തന്‍റെ കൊക്കിലിരുന്ന 500 ന്‍റെ നോട്ട് കാല്‍ വിരലുകള്‍ക്കിടയില്‍ തിരുകുന്നു. കാക്ക മുന്തിരി കൊത്തിയെടുക്കുന്ന തക്കം സ്ത്രീ അതിന്‍റെ കാലുകള്‍ക്കിടിയില്‍ നിന്നും 500 രൂപയുടെ നോട്ട് വീണ്ടെടുക്കുമ്പോള്‍ വീഡിയോ അവസാനിക്കുന്നു.

Latest Videos

undefined

കടലാഴങ്ങളിൽ മുങ്ങുമ്പോൾ ടൈറ്റാനിക്കിലെ മൂന്നാം ക്ലാസ് മെനുവിൽ ഓട്സ് കഞ്ഞി, ഒന്നാം ക്ലാസ് വേറെ ലെവലെന്ന്

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ അഞ്ച് ടിപ്പ്സ്; രാധിക ഗുപ്തയുടെ ട്വിറ്റ് വൈറലോട് വൈറല്‍

വീഡിയോയിലെ കാക്ക മനുഷ്യരുമായി ഏറെ ഇണക്കമുള്ള കാക്കയാണ്. വീഡിയോ പെട്ടെന്ന് തന്നെ കാഴ്ചക്കാരെ ആകര്‍ഷിച്ചു. 'നല്ല ഇണക്കമുള്ള കാക്ക' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. പ്രശസ്തമായ നെറ്റ്ഫ്ലിക്സ് സീരീസുകളെ ഓര്‍ത്ത് ഒരു കാഴ്ചക്കാരന്‍ 'Money heist' എന്നായിരുന്നു എഴുതിയത്. 'ബുദ്ധിമാനായ കാക്ക' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'ലെ കാക്ക 500 രൂപക്ക് 1 കിലോ ഇറച്ചി കിട്ടും' ഒരു മലയാളി കാഴ്ചക്കാരന്‍ കുറിച്ചു. 'ഇതാണ് കച്ചവടം' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 

ഗുജറാത്തിലെ കച്ചില്‍ 5,200 വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍ സംസ്കാരാവശിഷ്ടം; മലയാളി ഗവേഷക സംഘത്തിന്‍റെ കണ്ടെത്തൽ
 

click me!