അപാര ധൈര്യം തന്നെ; വധുവിനോട് തന്‍റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താന്‍ ആവശ്യപ്പെട്ടുന്ന വരന്‍റെ വീഡിയോ വൈറല്‍ !

By Web Team  |  First Published Mar 12, 2024, 12:47 PM IST

“ഞാൻ ഈയിടെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച റീൽ ഇതാണ്. മുഴുവൻ കുടുംബത്തിനും മുന്നിൽ അത് ചെയ്യാൻ യഥാർത്ഥ മനുഷ്യന്‍റെ ധൈര്യം ആവശ്യമാണ്. ബ്രാവോ,” ഒരു കാഴ്ചക്കാരനെഴുതി. 


വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഒരു ജീവിത ഉടമ്പടിയാണെങ്കിലും വൈവാഹിക ചടങ്ങുകള്‍ തീരുമാനിക്കുന്നത് പ്രധാനമായും ആ വ്യക്തികള്‍ ഉള്‍പ്പെടുന്ന സമൂഹമോ മതമോ ആയിരിക്കും. ഓരോ വ്യത്യസ്ത ജനസമൂഹത്തിലും അവരുടേത് മാത്രമായ ആചാരാനുഷ്ഠാനങ്ങള്‍ വിവാഹവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നു. ഇസ്ലാം വിവാഹങ്ങളില്‍ വരനും വധുവും വിവാഹ വേളയില്‍ നേരിട്ട് കണില്ലെന്നത് പോലെ ക്രിസ്ത്യന്‍ വിവഹങ്ങളില്‍ വരനും വധുവും ദൈവത്തിനും പൊതു സമൂഹത്തിനും മുന്നില്‍ വച്ച് ഇരുവരും പരസ്പരം വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് അറിയിക്കണം. ഹിന്ദു വിവാഹങ്ങളില്‍ വധുവിന്‍റെ നെറ്റിയില്‍ വരന്‍ സിന്ദൂരം ചാര്‍ത്തുകയും പരസ്പരം വരണമാല്യം ചാര്‍ത്തുകയും ചെയ്യുന്ന പതിവുണ്ട്. 

സമൂഹം സ്വന്തം സ്വത്വം കണ്ടെത്തുന്നതിനിടെ രൂപപ്പെടുത്തിയ ഇത്തരം വ്യത്യസ്ത ആചാരങ്ങള്‍ ഇന്ന് മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സമയം കൂടിയാണ്. ജീവിതത്തിന്‍റെ തിരക്കുകളും മറ്റും പരിഗണിച്ച് പലപ്പോഴും വിവാഹങ്ങള്‍ പേരിന് ഒരു ചടങ്ങായി മാറ്റപ്പെടുന്നു. അതേസമയം തന്നെ സമ്പന്ന വിവാഹങ്ങള്‍ ഇത്തരം ആചാരാനുഷ്ഠാനങ്ങളുടെ ഏറ്റവും വലിയ ആഘോഷമായും കൊണ്ടാടപ്പെടുന്നതും കാണാം. ഇത്തരമൊരു സമ്പന്ന ഹിന്ദുവിവാഹത്തില്‍ വധുവിന് സിന്ദൂരം ചാര്‍ത്തിയ ശേഷം വരന്‍ തനിക്ക് സിന്ദൂരം ചാര്‍ത്താന്‍ വധുവിനോട് ആവശ്യപ്പെടുകയും ഇതനുസരിച്ച് വധു വരന് സിന്ദൂരം ചാര്‍ത്തുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി. 

Latest Videos

'എന്‍റെ മുത്തച്ഛൻ, നന്ദി...' എന്ന് യുവതി; മുംബൈയിൽ ബസ് ഡ്രൈവർമാർക്ക് ബിസ്ക്കറ്റ് നൽകുന്ന അപ്പൂപ്പന്‍റെ വീഡിയോ!

ആ പേര് എന്‍റെത്! മകൾക്ക് കണ്ടുവച്ച പേര് അനിയത്തി അടിച്ച് മാറ്റിയെന്ന് സഹോദരി; തര്‍ക്കത്തില്‍ ഇടപെട്ട് സോഷ്യല്‍

officialhumansofbombay എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച ഒരു വീഡിയോയിലാണ് സംഭവം. ഫിറ്റ്‌നസ് കോച്ചായ കുഷ് റാത്തോറിന്‍റെയും കസക് ഗുപ്തയുടെയും വിവാഹമായിരുന്നു അത്. ജൂസ് കുടിച്ച് കൊണ്ടിരുന്ന കസകിനെ ഒരു ജനാലയിലൂടെയാണ് കുഷ് ആദ്യമായി കണ്ടത്. പിന്നീട് കസക് തന്‍റെ കോളേജില്‍ സീനിയറായി പഠിച്ചിരുന്ന ആളാണെന്ന് കുഷ് കണ്ടെത്തി. പതുക്കെ പ്രണയത്തിലായ ഇരുവരും 2022 ഡിസംബറില്‍ വിവാഹിതരായി. വിവാഹവേളയില്‍ കുഷ് തന്‍റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താന്‍ കസകിനെ നിര്‍ബന്ധിച്ചു. വിവാഹ വിഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍ ഏറെ പേരുടെ ശ്രദ്ധനേടി. 

200 പൊലീസുകാരുടെ കാവലില്‍ വിവാഹിതയാകുന്ന 'റിവോൾവർ റാണി' എന്ന കൊടുംകുറ്റവാളി ആരാണ്?

കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് ഇത്തരമൊരു കാര്യം ആവശ്യപ്പെട്ട താങ്കളുടെ ധൈര്യം അപാരം തന്നെയെന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്.  “ഞാൻ ഈയിടെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച റീൽ ഇതാണ്. മുഴുവൻ കുടുംബത്തിനും മുന്നിൽ അത് ചെയ്യാൻ യഥാർത്ഥ മനുഷ്യന്‍റെ ധൈര്യം ആവശ്യമാണ്. ബ്രാവോ,” ഒരു കാഴ്ചക്കാരനെഴുതി. 'വളരെ മനോഹരം!! ഇത്തരത്തിലുള്ള ആളുകളെ കാണുന്നത് യാഥാര്‍ത്ഥമാണോ എന്ന സംശയം ജനിപ്പിക്കുന്നു.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. മതപരമായ ചടങ്ങുകളിലെ കാര്‍ക്കശ്യത്തിനെതിരെയുള്ള കുറിപ്പുകളായിരുന്നു അത്. മറ്റ് ചിലര്‍ ഇരുവരുടെയും പ്രണയകഥ വായിച്ച് ആവേശഭരിതരായി. 'ഇപ്പോഴും ഇത്തരം പ്രണയങ്ങള്‍ നിലവിലുണ്ടെന്നത് ഏറെ ആശ്വസം നല്‍കുന്നു' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കുറിപ്പ്. മറ്റൊരാള്‍ ചോദിച്ചത് 'വരന് സിന്ദൂരം ചാര്‍ത്തുന്നതെന്തിനെന്ന് വല്ല നിശ്ചയവും ഉണ്ടോയെന്നായിരുന്നു.'

'ഫാമിലി ട്രീ'യുണ്ടാക്കാന്‍ കുടുംബാംഗങ്ങളുടെ ഡിഎന്‍എ പരിശോധിച്ച് അമ്മ; 26 -കാരി ഞെട്ടി, തന്‍റെ അച്ഛന്‍ !
 

click me!