മരണത്തെ മുന്നില്‍ കണ്ട് കിടന്ന കുരുവിക്ക് ജീവജലം നല്‍കുന്ന വീഡിയോ വൈറല്‍ !

By Web Team  |  First Published Aug 25, 2023, 8:52 AM IST

കുരുവിയുടെ തലയില്‍ കുപ്പിയില്‍ നിന്ന് വെള്ളം ഒഴിച്ച് കൊടുക്കുന്ന ഒരു കൈയും കാണാം. അല്പ നേരം വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ പെട്ടെന്ന് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് കുരുവി ചാടിയെഴുന്നേല്‍ക്കുന്നു. 


ദിവസവും ദുരന്ത വാര്‍ത്തകളിലൂടെ കടന്ന് പോകുമ്പോള്‍ ചില ആശ്വാസ കാഴ്ചകള്‍ നമ്മുടെ ഹൃദയത്തെ സ്വാധീനിക്കും. നേരത്തെയും അത്തരം കാഴ്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധനേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു മരുഭൂമിയിലൂടെ കടന്ന് പോകുന്ന റോഡരികില്‍ ദാഹിച്ച് കിടന്ന ഒട്ടകത്തിന് വെള്ളം കൊടുക്കുന്ന ഒരു ട്രക്ക് ഡ്രൈവറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസം സമാനമായൊരു കാഴ്ച റെഡ്ഡിഫ് ഉപയോക്താക്കളെ ആകര്‍ഷിച്ചു. കടുത്ത ചൂടില്‍ ദാഹിച്ച് വലഞ്ഞ ഒരു പക്ഷിയ്ക്ക് വെള്ളം കൊടുക്കുന്ന വീഡിയോയിരുന്നു അത്. 

ശരീരത്തില്‍ പുള്ളികളില്ലാത്ത, തവിട്ടുനിറം മാത്രമുള്ള ലോകത്തിലെ ഏക ജിറാഫ് ജനിച്ചു !

Water Is Life
by u/baconroll2022 in MadeMeSmile

Latest Videos

undefined

യെവ്ജെനി പ്രിഗോജിൻ സഞ്ചരിച്ച വിമാനാപകടത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

കടുത്ത ചൂടില്‍ മണലില്‍ വീണു കിടക്കുന്ന അടയ്ക്കാക്കുരുവിലെ പോലെ ചെറിയൊരു കുരുവിയിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. കുരുവിയുടെ തലയില്‍ കുപ്പിയില്‍ നിന്ന് വെള്ളം ഒഴിച്ച് കൊടുക്കുന്ന ഒരു കൈയും കാണാം. അല്പ നേരം വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ പെട്ടെന്ന് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് കുരുവി ചാടിയെഴുന്നേല്‍ക്കുന്നു. ഏറെ നേരം അനങ്ങാതെ നിന്ന ശേഷം കുരുവി തലയും വാലും ഇളക്കുന്നു. പിന്നെ ആകെ നനഞ്ഞ് കുളിച്ച് ഉള്ളം കൈയില്‍ ഇരിക്കുന്ന കുരുവിയിലാണ് വീഡിയോ അവസാനിക്കുന്നത്. മഴ കുറഞ്ഞ കുടത്ത ചൂടില്‍ വെള്ളം കിട്ടാതെ മരണത്തിന്‍റെ വക്കോളം പോയ കുരുവിയ്ക്ക് ജീവജലമായി മാറുകയായിരുന്നു ആ കുപ്പി വെള്ളം. "മരണത്തിന്‍റെ വക്കിൽ നിന്ന് അത് ജീവനോടെ തിരിച്ചെത്തുന്നത് കാണുന്നതിൽ വളരെ സന്തോഷമുണ്ട്, വെള്ളത്തിന് എന്തും ചെയ്യാൻ കഴിയും." ഒരു റെഡ്ഡിറ്റ് ഉപയോക്താവ് എഴുതി. “പക്ഷികൾക്കും അണ്ണാനും ഭക്ഷണം കണ്ടെത്താമെങ്കിലും ശുദ്ധജലത്തിന്‍റെ സാധ്യത എപ്പോഴും ലഭ്യമല്ല. കനത്ത ചൂടിൽ, ഞാന്‍ രണ്ട് കാക്കക്കുളി കുളിച്ച്  ഫ്രഷായിരിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രത്യേകിച്ചും. കൊച്ചുകുട്ടികളെ പരിപാലിക്കണം, ”ഒരു റെഡ്ഡിറ്റ് ഉപയോക്താവ് എഴുതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!