സാരി ഉടുത്ത ഒരു ചെറിയ പെണ്‍കുട്ടി മൊബൈല്‍ ഫോണിന് മുകളില്‍ പൂക്കള്‍ അര്‍പ്പിച്ച്, പാലഭിഷേകം നടത്തി പ്രദക്ഷിണം വയ്ക്കുന്നു. പിന്നാലെ മൊബൈലിന് മുന്നില്‍ പെണ്‍കുട്ടി നമസ്കരിക്കുമ്പോള്‍ വീഡിയോ അവസാനിക്കുന്നു.
ഉത്തരേന്ത്യയില്‍ ഏറെ പ്രാധാന്യമുള്ള ഒരു ആഘോഷമാണ് കര്‍വ ചൌത്ത്. ശിവരാത്രി ദിവസം ഭര്‍ത്താവിന്‍റെ ദീര്‍ഘായുസിന് വേണ്ടി ഭാര്യമാര്‍ നടത്തുന്ന പ്രാര്‍ത്ഥനാ ചടങ്ങാണ് കർവ ചൌത്ത്. അവിവാഹിതരായ സ്ത്രീകളാണെങ്കില്‍ നല്ല ഭര്‍ത്താവിനെ വരനായി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ഉത്തരേന്ത്യയിലെ ഹിന്ദു വിശ്വാസികളായ സ്ത്രീകള്‍ ഈ പ്രത്യേക ദിവസം ഉപവസിച്ച് ആചാരപരമായ ചടങ്ങുകളോടെയാണ് പ്രാര്‍ത്ഥന നടത്തുന്നത്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിച്ച ഒരു വീഡിയോ, സാങ്കേതിക വിദ്യാകാലത്തെ കർവ ആചാരത്തെ വെളിപ്പെടുത്തി. പുതിയ ആരാധനാരീതി കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കളും ഞെട്ടി.
happy___girl__rinku എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ്, 'ക്രേസി ശിവ എന്‍റെതാണ്' എന്ന് ബംഗാളി ഭാഷയില്‍ ഒരു കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്തപ്പോള്‍, ഏതാണ്ട് മൂന്ന് കോടിക്കടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു. വീഡിയോയില്‍ വീടിന് അകത്ത് ഒരു പ്ലാസ്റ്റിക് കസേരയില്‍ വച്ച ഒരു മൊബൈല്‍ ഫോണില്‍ ഒരു യുവാവ് വീഡിയോ കോളിലാണ്. സാരി ഉടുത്ത ഒരു ചെറിയ പെണ്‍കുട്ടി ഈ മൊബൈല്‍ ഫോണിന് മുകളില്‍ പൂക്കള്‍ അര്‍പ്പിച്ചും പാലഭിഷേകം നടത്തിയും പ്രദക്ഷിണം വയ്ക്കുന്നു. പിന്നാലെ മൊബൈലിന് മുന്നില്‍ പെണ്‍കുട്ടി നമസ്കരിക്കുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ലെങ്കിലും ബംഗാളി ഭാഷയിലാണ് കുറിപ്പ്.
സ്വന്തം തുടയിൽ നിന്നും എടുത്ത തൊലിയിൽ നിർമ്മിച്ച ചെരുപ്പ് അമ്മയ്ക്ക് സമ്മാനിച്ച് മകൻ
വീഡിയോ വൈറലായതിന് പിന്നാലെ കളിയാക്കലുകളുമായി സാമൂഹിക മാധ്യമ ഉപയോക്താക്കളെത്തി. ഒരു കാഴ്ചക്കാരി, 'എവിടെ മലയാളി. ഇത് കണ്ട് ചിരിക്കുന്നില്ലേ' എന്നായിരുന്നു കുറിച്ചത്. ചിലര്‍ പെണ്‍കുട്ടിയ 'പാപ്പയുടെ മാലാഖ' എന്ന് വിശേഷിപ്പിച്ചു. ഫോണ്‍ വാട്ടര്‍ പ്രൂഫാണോയെന്ന് ചോദിച്ചവരും കുറവല്ല. മറ്റ് ചിലര്‍ തമാശയായി 'മില്‍ക്ക് പ്രൂഫ്' എന്ന് കളിയാക്കി. മൊബൈലില്‍ പാല്‍ ഒഴിച്ചാല്‍ മൊബൈല്‍ കേടാകില്ലേയെന്ന് ചോദിച്ചവരും കുറവല്ല. യുവതിയുടെ കാമുകനോ ഭര്‍ത്താവോ ആണ് വീഡിയോയില്‍ ഉള്ളത്. വിദൂര സ്ഥലത്തുള്ള പ്രിയപ്പെട്ടവന് വേണ്ടി അവള്‍ ചെയ്തതതില്‍ എന്താണ് തെറ്റെന്ന് ചോദിക്കുന്ന കാഴ്ചക്കാരും കുറവല്ല.