ആരാണ് ഇത്തരത്തില്‍ തലയിൽ കാമറ സ്ഥാപിച്ചതെന്ന് അഭിമുഖകാരന്‍ ചോദിക്കുന്നു. 'എന്താണ് ചെയ്യുന്നതെന്നും എവിടേക്കാണ് പോകുന്നതെന്നും ട്രാക്ക് ചെയ്യാൻ വേണ്ടി അച്ഛനാണ് സിസിടിവി തലയില്‍ സ്ഥാപിച്ചതെന്ന് അവള്‍ മറുപടി പറയുന്നു.
സുരക്ഷ ഇന്ന് എല്ലായിടത്തും ഏറെ പ്രശ്നകരമായ ഒന്നാണ്. വീട്ടിലാണെങ്കിലും റോഡിലാണെങ്കിലും ഇന്ന് സുരക്ഷാ പ്രശ്നങ്ങള്‍ പോലീസിന് വലിയ തലവേദന സൃഷ്ടിക്കുന്നു. സ്വന്തം കുട്ടികളുടെ സുരക്ഷയെ കുറിച്ച് ഏതൊരു മാതാപിതാക്കള്‍ക്കും ആശങ്കയുണ്ടാകും. എന്നാല്‍ ഈ ആശങ്ക അതിന്‍റെ മൂർദ്ധന്യത്തിലെത്തിയത് കറാച്ചി സ്വദേശിയായ ഒരു അച്ഛനിലാണ്. അദ്ദേഹം തന്‍റെ മകളുടെ സുരക്ഷയ്ക്കായി ചെയ്തത് കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അദ്ദേഹം തന്‍റെ മകളുടെ സുരക്ഷയ്ക്കായി അവളുടെ തലയില്‍ ഒരു സിസിടിവി കാമറ സ്ഥാപിക്കുകയാണ് ചെയ്തത്.
ഡോ ഗിൽ എന്ന എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയാണ് വൈറലായത്. തലയില്‍ ഒരു സിസിടിവി കാമറ കെട്ടിവച്ച ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വീഡിയോയില്‍ കുട്ടിയെ ആരോ ഇന്‍റർവ്യൂ നടത്തുന്നു. ആരാണ് ഇത്തരത്തില്‍ തലയിൽ കാമറ സ്ഥാപിച്ചതെന്ന് അഭിമുഖകാരന്‍ ചോദിക്കുന്നു. 'എന്താണ് ചെയ്യുന്നതെന്നും എവിടേക്കാണ് പോകുന്നതെന്നും ട്രാക്ക് ചെയ്യാൻ വേണ്ടി അച്ഛനാണ് സിസിടിവി തലയില്‍ സ്ഥാപിച്ചതെന്ന് അവള്‍ മറുപടി പറയുന്നു. സിസിടിവി തലയില്‍ സ്ഥാപിക്കുന്നതിനെ എതിർത്തോ എന്ന് അയാള്‍ ചോദിക്കുമ്പോള്‍ ഒറ്റ വാക്കില്‍ 'ഇല്ല' എന്ന മറുപടിയാണ് പെണ്‍കുട്ടിയുടേത്. സിസിടിവി ദൃശ്യങ്ങൾ തനിക്ക് സംരക്ഷണം ഉറപ്പാക്കുന്നുണ്ടെന്നും കാമറയിലൂടെ അച്ഛൻ തന്‍റെ സെക്യൂരിറ്റി ഗാർഡാണെന്നും പെണ്‍കുട്ടി പറയുന്നു.
next level security pic.twitter.com/PpkJK4cglh
— Dr Gill (@ikpsgill1)ഒപ്പം കറാച്ചിയിലെ ഇപ്പോഴത്തെ സംഭവികാസങ്ങള്‍ ആശങ്കജനകമാണെന്നും അടുത്തിടെ അവിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നും അതിനാല്‍ സുരക്ഷിതരായിരിക്കാനാണ് സിസിടിവി സ്ഥാപിച്ചതെന്നും അവൾ കൂട്ടിച്ചേര്‍ത്തു. തന്‍റെ സുരക്ഷയെ കുറിച്ച് മാതാപിതാക്കള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും അവള്‍ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തിയത്. നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.