'ഞാൻ പ്രകൃതിയിൽ കണ്ട ഏറ്റവും അത്ഭുതകരമായ കാര്യങ്ങളിൽ ഒന്ന് എന്നതിൽ സംശയമില്ല.' വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം എഴുതി.
ജനനം പോലെ മനോഹരമായ മറ്റൊന്നില്ല. അത് ഏതൊരു ജീവിയുടേതായാലും. ഭൂമിയിലേക്ക് ജീവന്‍റെ മറ്റൊരു തുടിപ്പുകൂടി എത്തുന്ന മനോഹരമായ നിമിഷം. അതിവിശാലമായ വനത്തിലെ ഏകാന്തതയില്‍ കുഞ്ഞിന് ജന്മം നല്‍കുന്ന ഒരു ജിറാഫിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് കണ്ടത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലെ വൈൽഡ് ഐയിൽ ഫോട്ടോഗ്രാഫർ ജോഹാൻ വാൻ സൈലും സംഘവും പകർത്തിയ വീഡിയോ നിരവധി പേരുടെ ശ്രദ്ധനേടി. അദ്ദേഹം തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്.
ജോഹാൻ വാൻ സൈല്‍ സങ്കേതത്തിലെ ഒരു ജിറാഫ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം ജിറാഫിന്‍റെ ജനനം ചിത്രീകരിക്കാനായി അതിനെ പിന്തുടര്‍ന്നു. ഒടുവില്‍ ഏതാണ്ട് ഒരു മണിക്കൂറോളം നേരമെടുത്താണ് ജിറാഫ് പ്രസവിച്ചതെന്ന് അദ്ദേഹം വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. 'ഞാൻ പ്രകൃതിയിൽ കണ്ട ഏറ്റവും അത്ഭുതകരമായ കാര്യങ്ങളിൽ ഒന്ന് എന്നതിൽ സംശയമില്ല. കുഞ്ഞ് ജനിക്കുന്നതിനുമുമ്പ് ഈ പെൺ ജിറാഫിനൊപ്പം ഒരു മണിക്കൂറിലധികം നേരം ഞങ്ങളിരുന്നു. ഭക്ഷണം പോലും വാഹനത്തിലിരുന്നായിരുന്നു കഴിച്ചത്. ' അദ്ദേഹം എഴുതി.
undefined
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഒരു ലെസ്ബിയന്‍ വിവാഹാഭ്യര്‍ത്ഥ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മുറിയില്‍ 'ഭീകര'നുണ്ടെന്ന് മൂന്ന് വയസുകാരി; പരിശോധനയില്‍ കണ്ടെത്തിയത് 60,000 തേനീച്ചകളെ
'അത് പിന്നെയും ഒരു മണിക്കൂറോ അതിലധികമോ സമയമെടുത്തു, ഒടുവിൽ കുഞ്ഞ് ജിറാഫ് എഴുന്നേറ്റ് നിന്ന് മുലയൂട്ടാൻ കഴിയുന്നതിന് മുമ്പ് നിരവധി ശ്രമങ്ങൾ നടത്തി. യാത്രയിൽ പലർക്കും അത് ഒരു സ്വപ്നമായിരുന്നു, ആ കാണാന്‍ കഴിഞ്ഞതില്‍ ഞാൻ വളരെ നന്ദിയുള്ളവനാണ്.' അദ്ദേഹം കൂട്ടിച്ചേര്ത്തു. ജിറാഫിന്‍റെ ജനനം മുതല്‍ അത് ആദ്യമായി സ്വന്തം കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിക്കുന്നതും. അമ്മ അതിനായി തന്‍റെ കുഞ്ഞിനെ നക്കിത്തുടച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. പുതിയ ലോകത്തേക്ക് കുഞ്ഞിനെ സ്വാഗതം ചെയ്ത് നിരവധി പേര്‍ കുറിപ്പുകളെഴുതി. അതിമനോഹരമായ അത്ഭുതപ്പെടുത്തുന്ന വീഡിയോ എന്നായിരുന്നു ചിലര്‍ എഴുതിയത്.
ഭാഗ്യം വരുന്ന വഴി; വീട് പുതുക്കിപ്പണിയുന്നതിനിടെ ദമ്പതികള്‍ കണ്ടെത്തിയത് നിധി