അന്ന് പപ്പടമാണെങ്കില്‍ ഇന്ന് പനീര്‍; വിവാഹ സദ്യയില്‍ പനീര്‍ കഷ്ണങ്ങളില്ലെന്നതിന്‍റെ പേരില്‍ കൂട്ടത്തല്ല് !

By Web Team  |  First Published Dec 21, 2023, 4:07 PM IST

ചിലര്‍ കസേര വലിച്ചെടുത്ത് മറ്റുള്ളവരുടെ മേല്‍ ആഞ്ഞടിക്കുന്നു. മറ്റ് ചിലര്‍ മുഖമടച്ച് അടിക്കുന്നു. അങ്ങനെ സമാധാനപരമായി തീരേണ്ട ആ വിവാഹ സദ്യ ഒരു കൂട്ടത്തല്ലിന്‍റെ വേദിയായി. 


അടുത്ത കാലത്തായി ആഘോഷമായി സംഘടിപ്പിക്കപ്പെടുന്ന പല വിവാഹങ്ങളും നിസാര കാര്യത്തിന് കൂട്ടയടിയില്‍ കലാശിച്ച വാര്‍ത്തകള്‍ നമ്മള്‍ ഇതിന് മുമ്പും കണ്ടിട്ടുണ്ട്. പപ്പടത്തിന്‍റെ പേരില്‍, ബിരിയാണിയില്‍ ഇറച്ചി കുറഞ്ഞ് പോയതിന്‍റെ പേരില്‍... ഏറ്റവും ഒടുവിലായി പനീര്‍ കിട്ടാത്തതിന്‍റെ പേരിലാണ് ഒരു വിവാഹാഘോഷം അടിച്ച് പിരിഞ്ഞത്. ഒരു വിവാഹ ചടങ്ങിൽ സദ്യയിൽ പനീർ കിട്ടാതെ വന്നതോടെ രോഷാകുലരായ അതിഥികൾ തമ്മിൽ തല്ലുന്നതിന്‍റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

വീഡിയോ ദൃശ്യങ്ങളിൽ, അതിഥികള്‍ക്കായി മേശപ്പുറത്ത് ഭക്ഷണം വിളമ്പി വച്ചിരിക്കുന്നത് കാണാം. ഇതിനിടയിലൂടെ യുവാക്കള്‍ പരസ്പരം തമ്മില്‍ തല്ലുന്നു. ചിലര്‍ കസേര വലിച്ചെടുത്ത് മറ്റുള്ളവരുടെ മേല്‍ ആഞ്ഞടിക്കുന്നു. മറ്റ് ചിലര്‍ മുഖമടച്ച് അടിക്കുന്നു. ഘര്‍ കി കലേഷ് എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വധുവിന്‍റെയും വരന്‍റെയും ബന്ധുക്കൾ തമ്മിലാണ് അടി ഉണ്ടായത്. അതിഥികൾക്കായി ഒരുക്കിയ വിരുന്നിനിടെ വിളമ്പിയ  'മട്ടര്‍ പനീറി'ൽ പനീർ കഷണങ്ങൾ ഇല്ലാതിരുന്നതാണ് ഇതിന് കാരണമായതെന്നും വീഡിയോയ്ക്കാപ്പമുള്ള കുറിപ്പില്‍ പറയുന്നു.

Latest Videos

undefined

അത്യന്തം അപകടകരമെങ്കിലും സഞ്ചാരികളെ മാടിവിളിക്കുന്ന അബ്രഹാം തടകത്തിലെ രഹസ്യമെന്ത് ?

 

Kalesh b/w groom side and bride side people's during marriage over no pieces of paneer inside matar paneer
pic.twitter.com/qY5sXRgQA4

— Ghar Ke Kalesh (@gharkekalesh)

'പ്രിയപ്പെട്ട സാന്താ....'; 10 വയസുകാരിയുടെ വൈകാരികമായ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ !

പനീർ കഷണങ്ങൾ ഒരു വിവാഹ ആഘോഷം ഇത്തരത്തില്‍ കലക്കി കളയുമെന്ന് ആരും സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. എന്താണിത് പനീറിന് വേണ്ടിയുള്ള മൂന്നാം ലോകമഹായുദ്ധമോ? എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഒരു കാഴ്ചക്കാരന്‍ രസകരമായി കുറിച്ചത്. മറ്റൊരാളെഴുതിയത് പനീര്‍ ഇല്ലെങ്കില്‍ കല്യാണവുമില്ലെന്നായിരുന്നു. ബീഹാറില്‍ നിന്ന് നിങ്ങള്‍ മറ്റെന്താണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. 

5.8 ഡിഗ്രി തണുപ്പ്; കുളിക്കാതെ സ്കൂളിലെത്തിയ അഞ്ച് കുട്ടികളെ തണുത്തവെള്ളത്തില്‍ കുളിപ്പിച്ചു, പിന്നാലെ വിവാദം!

click me!