വീഡിയോ മാത്രമല്ല. വീഡിയോയ്ക്ക് താഴെ എഴുതിയ കമന്‍റുകള്‍ പോലും കാല്‍ ലക്ഷം ലൈക്ക് നേടി.
ഒരു കിന്‍റര്‍ഗാര്‍ട്ടണ്‍ സ്കൂളിന്‍റെ വാര്‍ഷികാഘോഷ വേളയില്‍ സ്റ്റേജില്‍ ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന അച്ഛന്മാരുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 2006 ൽ പുറത്തിറങ്ങിയ 'ഓം ശാന്തി ഓം' എന്ന ചിത്രത്തിലെ 'മേം അഗർ കഹൂൺ' എന്ന ബോളിവുഡ് ഗാനത്തിനൊപ്പമായിരുന്നു അച്ഛന്മാരുടെയും കുട്ടികളുടെയും നൃത്തം. വളരെ ലളിതമായ ചില സ്റ്റെപ്പുകള്‍ മാത്രമായിരുന്നു നൃത്തത്തിലുണ്ടായിരുന്നതെങ്കിലും വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു.
anuja.sameer.paranjape എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് തന്‍റെ ഭർത്താവും മകളും സ്റ്റേജില്‍ നിന്ന് നൃത്തം ചെയ്യുന്ന വീഡിയോ പകര്‍ത്തിയത്. "പപ്പു കാന്‍ ഡാന്‍സ് സാല... രണ്ട് ഇടത് കാലുകളുണ്ടെന്ന് ഞാൻ എപ്പോഴും പറയുന്ന ഒരാളാണ് സമീർ, പക്ഷേ ഇത് ഞങ്ങളെ തികച്ചും അത്ഭുതപ്പെടുത്തി." ക്ലിപ്പ് പങ്കുവച്ചുകൊണ്ട് അവർ എഴുതി. 'അവനെ നന്നായി നൃത്തം ചെയ്യിക്കാന്‍ കഴിയുന്ന ഒരാളെ ഒടുവിൽ ഞങ്ങൾക്ക് ലഭിച്ചു. പിന്നെ നന്നായി വളരെ നന്നായി നൃത്തം ചെയ്തു.' അവര്‍ കൂട്ടിച്ചേര്‍ത്തു.
undefined
ഉപ്പിട്ട് ചായ കുടിച്ചിട്ടുണ്ടോ? ഞെട്ടേണ്ട, രുചി കൂടുമെന്ന് അമേരിക്കൻ രസതന്ത്രജ്ഞന്‍ !
സന്ദർശക ഹൃദയം കീഴടക്കി ഫ്രാൻസിലെ 'നാരോ ഹൗസ്'; പക്ഷേ ആ സൃഷ്ടിക്ക് പിന്നില്‍ ഒരുദ്ദേശമുണ്ട് !
വീഡിയോയില്‍ നിരവധി അച്ഛന്മാര്‍ തങ്ങളുടെ മക്കളുടെ കൂടെ നൃത്തം ചെയ്യുകയായിരുന്നു. കുട്ടികളെല്ലാം ഏതാണ്ട് ഒരേ പ്രായത്തിലുള്ളവരായിരുന്നു. എല്ലാവരും കിന്‍റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍. അവര്‍ അച്ഛന്മാരുടെ കൈ പിടിച്ച് വട്ടം കറങ്ങിയും മടിയിലിരുന്നും നൃത്തത്തില്‍ പങ്കാളികളായി. ആറ് ദിവസത്തിനുള്ളില്‍ പത്തര ലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു കഴിഞ്ഞു. ഒരു കോടി മുപ്പത് ലക്ഷത്തിലേറെ പേര്‍ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞു. വീഡിയോ മാത്രമല്ല. വീഡിയോയ്ക്ക് താഴെ എഴുതിയ കമന്‍റുകള്‍ പോലും കാല്‍ ലക്ഷം ലൈക്ക് നേടി. "എന്‍റെ മകൾ അവളുടെ പിതാവിനൊപ്പം ഇതുപോലെ നൃത്തം ചെയ്യുന്നത് കാണാനുള്ള ഒരു സ്ത്രീയുടെ പ്രേരണ" എന്ന എഴുത്തിന് ഏതാണ്ട് ഇരുപത്തിയയ്യായിരത്തിലേറെ പേരാണ് ലൈക്ക് അടിച്ചത്. "എന്‍റെ മകളോടൊപ്പം ഇതുപോലെ അഭിനയിക്കാനുള്ള ഒരു പുരുഷ പ്രേരണ" എന്നായിരുന്നു മറ്റൊരു കമന്‍റ്.