അച്ഛനാണച്ഛാ അച്ഛന്‍; ജോലിക്ക് പോകാന്‍ ഒരുങ്ങുന്ന മകള്‍ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന അച്ഛന്‍റെ വീഡിയോ വൈറല്‍!

By Web Team  |  First Published Aug 25, 2023, 11:08 AM IST

“പപ്പാ, നിങ്ങളാണ് ഏറ്റവും മികച്ചത്. ഞാൻ, പറഞ്ഞാൽ മതിയാക്കില്ലെന്ന് എനിക്കറിയാം, അതിനാൽ ഞാൻ ഇന്ന് അധികമായി പറയാം. എല്ലാത്തിനും നന്ദി, അച്ഛാ. നിങ്ങള്‍ എവിടെയായിരുന്നാലും അതാണ് എന്‍റെ വീട്. ഞാൻ നിങ്ങനെ സ്നേഹിക്കുന്നു, പപ്പാ.” വീഡിയോ പങ്കുവച്ച് കൊണ്ട് പൂജ എഴുതി. 



കുടുംബ ബന്ധങ്ങളുടെ ഊഷ്മളത വെളിവാക്കുന്ന നിരവധി വീഡിയോകള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ്, പിടിഎ മീറ്റിംഗില്‍ എന്ത് പറയണമെന്ന് അച്ഛനെ പഠിപ്പിക്കുന്ന ഒരു കുഞ്ഞിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പിന്നാലെ, എയര്‍ ഹോസ്റ്റസായ മകള്‍ ഒരുങ്ങുന്നതിനിടെയുള്ള അച്ഛന്‍റെ സ്നേഹം സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി. ഇൻസ്റ്റാഗ്രാം ഉപയോക്താവായ പൂജ ബിഹാനി ശർമ്മയുടെ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കണ്ടന്‍റ്ക്രിയേറ്ററും ഇന്‍ഡിഗോയിലെ ലീഡ് ക്യാബിന്‍ അറ്റന്‍ഡറുമാണ് പൂജ. കഴിഞ്ഞ ഓഗസ്റ്റ് ആറാം തിയതി പൂജ പങ്കുവച്ച വീഡിയോ ഇതിനകം എട്ട് ലക്ഷം പേരാണ് ലൈക്ക് ചെയ്തത്. ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം പേര്‍ ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു.

വീഡിയോ പങ്കുവച്ച് കൊണ്ട് പൂജ ഇങ്ങനെ എഴുതി. “പപ്പാ, നിങ്ങളാണ് ഏറ്റവും മികച്ചത്. ഞാൻ, പറഞ്ഞാൽ മതിയാക്കില്ലെന്ന് എനിക്കറിയാം, അതിനാൽ ഞാൻ ഇന്ന് അധികമായി പറയാം. എല്ലാത്തിനും നന്ദി, അച്ഛാ. നിങ്ങള്‍ എവിടെയായിരുന്നാലും അതാണ് എന്‍റെ വീട്. ഞാൻ നിങ്ങനെ സ്നേഹിക്കുന്നു, പപ്പാ.” പൂജയുടെ കുറിപ്പ് കൂടിയായതോടെ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായി. കണ്ണാടിക്ക് മുന്നില്‍ നിന്ന് ജോലിക്ക് പോകാനൊരുങ്ങുകയായിരുന്നു പൂജ. മകള്‍ മുഖത്ത് മെയ്ക്കപ്പ് ചെയ്യുമ്പോള്‍ അടുത്ത് നിന്ന അച്ഛന്‍ അവള്‍ക്ക് ഭക്ഷണം വായില്‍ വച്ച് കൊടുക്കുകയായിരുന്നു. 

Latest Videos

മരണത്തെ മുന്നില്‍ കണ്ട് കിടന്ന കുരുവിക്ക് ജീവജലം നല്‍കുന്ന വീഡിയോ വൈറല്‍ !

ശരീരത്തില്‍ പുള്ളികളില്ലാത്ത, തവിട്ടുനിറം മാത്രമുള്ള ലോകത്തിലെ ഏക ജിറാഫ് ജനിച്ചു !

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുമായെത്തിയത്. “അച്ഛനാണ് അച്ഛാ അച്ഛന്‍' എന്നായിരുന്നു ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചത്. 'അച്ഛനാണ് അച്ഛന്‍, ആർക്കും അദ്ദേഹത്തിന്‍റെ സ്ഥാനം പിടിച്ചെടുക്കാന്‍ കഴിയില്ല,” മറ്റൊരാള്‍ എഴുതി. 'ഞാൻ എന്‍റെ കോളേജിൽ എത്താൻ വൈകുമ്പോഴെല്ലാം അമ്മ എനിക്ക് ഭക്ഷണം നൽകുന്ന അതേ രീതിയിൽ.' മറ്റൊരു കാഴ്ചക്കാരി എഴുതി. നിങ്ങള്‍ ജീവിതത്തില്‍ വിജയിച്ചു എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'ഞാന്‍ കള്ളം പറയുന്നില്ല. ഞാന്‍ കരയുന്നില്ല.(ഞാന്‍ കള്ളം പറഞ്ഞു.)' മറ്റൊരാള്‍ വൈകാരികമായി കുറിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!