സംഗതി ചാക്കാണ്. ചാക്കിനെ കൊണ്ട് ഉണ്ടാക്കിയ ജാക്കറ്റാണ് എന്നതെല്ലാം ശരി. പക്ഷേ, വില മാത്രം അല്പം കൂടുതലാണ്.
സാധാരണ കാഴ്ചകളില്‍ നിന്നും എക്കാലത്തും വ്യത്യസ്തമാണ് ഫാഷന്‍ ലോകം. പലപ്പോഴും നമ്മള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച വസ്തുക്കള്‍ കൊണ്ടുള്ള പുതിയ ട്രന്‍റുകള്‍ നമ്മെ ഞെട്ടിച്ച് കൊണ്ട് ഫാഷന്‍ ലോകം കീഴക്കുന്നു. പല ഡിസൈനർമാരും നിവലില്‍ വസ്ത്ര ലോകത്ത് പ്രചാരത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുകയും വ്യത്യസ്തമായ വസ്ത്രങ്ങള്‍ക്കായി പുതിയ വസ്തുക്കളെ തേടുകയും ചെയ്യുന്നു. ന്യൂയോർക്ക് സ്വദേശിയായ 'മീന' എന്ന ഹൈ-എൻഡ് സുസ്ഥിര ഫാഷൻ ബ്രാൻഡ് നടത്തുന്ന ഡിസൈനർ ക്രിസ് മേന അവരക്കാരില്‍ ഒരാളാണ്. ക്രിസ് മേന 2023 ല്‍ രൂപ കല്‍പ്പന ചെയ്ത ചാക്കു തുണികൊണ്ടുള്ള ഒരു ജാക്കറ്റ് ഏറെ പേരുടെ ശ്രദ്ധ നേടിയിരുന്നു. ഈ ചാക്ക് ജാക്കറ്റ് എങ്ങനെയാണ് നിര്‍മ്മിച്ചത് എന്നതിന്‍റെ ഒരു വീഡിയോ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. nowthisearth എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ ജാക്കറ്റിന്‍റെ നിര്‍മ്മാണ രീതികള്‍ വിവരിച്ചത്.
വീഡിയോയിൽ, ക്രിസ് ആദ്യം ചാക്ക് തുണികള്‍ ശേഖരിക്കുകയും ഡിജിഹീറ്റ് എന്ന ഹീറ്റ് മെഷീൻ ഉപയോഗിച്ച് ഇന്‍റ്ർഫേസ് ഫാബ്രിക് ഉപയോഗിച്ച് അതില്‍ വരയ്ക്കുകയും ചെയ്യുന്നു. പിന്നീട് ജാക്കറ്റിന് മുകളിൽ ഒരു പാറ്റേൺ ഉണ്ടാക്കാനായി അദ്ദേഹം പോളാർ കമ്പിളി ഉപയോഗിക്കുന്നു. ഒപ്പം മറ്റ് തുകല്‍ വസ്ത്രങ്ങളും ഡിസൈനായി ഉപയോഗിക്കുന്നു. പിന്നീട് ജാക്കറ്റിന്‍റെ ആകൃതി തീരുമാനിക്കുകയും അവ തുന്നിയെടുക്കുകയും ചെയ്യുന്നു. വീഡിയോയുടെ ഒടുവിലായി ഇത്തരത്തില്‍ താന്‍ നിര്‍മ്മിച്ച ചാക്ക് ജാക്കറ്റുകള്‍ തന്‍റെ വെബ്സൈറ്റില്‍ വില്പനയ്ക്ക് വച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിക്കുന്നു. എന്നാല്‍ വില അല്പം കൂടുതലാണെന്ന് മാത്രം. ബോംബർ ശൈലിയിലുള്ള ജാക്കറ്റ് 2,400 ഡോളറാണ് വില. അതായത് ഏകദേശം 2 ലക്ഷം രൂപ. M65 ശൈലിയിലുള്ള ജാക്കറ്റുകൾക്ക് 1,400 ഡോളറിന് (ഏകദേശം 1.16 ലക്ഷം രൂപ) ലഭിക്കും. ഡെനിം ജാക്കറ്റുകൾ 750 ഡോളറിനും (ഏകദേശം 62,000 രൂപ) ലഭിക്കുന്നു.
undefined
വാടകയിനത്തില്‍ മാത്രം മാസം 9 ലക്ഷം രൂപ സമ്പാദിക്കുന്ന ഇന്ത്യന്‍ വംശജനായ കനേഡിയന്‍ ബിസിനസുകാരന്‍ !
ഈ വര്‍ഷത്തെ ന്യൂയോർക്ക് ഫാഷൻ വീക്കിലാണ് ആദ്യമായി ഈ ചാക്ക് ജാക്കറ്റുകള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചത്. ഇത്തരം ജാക്കറ്റുകള്‍ അദ്ദേഹത്തിന്‍റെ "ഫ്രം ദി സ്ട്രീറ്റ്" എന്ന മൂന്നാമത്തെ ശേഖരത്തിന്‍റെ ഭാഗമാണ്. അദ്ദേഹത്തിന്‍റെ ശേഖരത്തിലുള്ള എല്ലാ റെഡി-ടു-വെയർ വസ്ത്രങ്ങളും ന്യൂയോർക്കിലെ തെരുവുകളിൽ നിന്നാണ് അദ്ദേഹം ശേഖരിച്ചത്. പുനഃരുപയോഗ സാധ്യമായ സാധനങ്ങള്‍ ഉപയോഗിച്ചുള്ള ഏക ഫാഷന്‍ ബ്രാന്‍റ് അല്ല ക്രിസ് മേനയുടേത്. നൈജീരിയൻ ഡിസൈനറായ അഡെജോക്ക് ലസിസിയുടെ ബ്രാൻഡായ പ്ലാനറ്റ് 3R വസ്ത്രങ്ങളും മറ്റ് ഉത്പന്നങ്ങളും നിർമ്മിക്കാൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിക്കുന്നതിന് ഏറെ ശ്രദ്ധ നേടിയവരാണ്.
95 രൂപയുടെ ഉത്പന്നം 140 രൂപയ്ക്ക് വിറ്റു; ഫ്ലിപ്കാര്‍ട്ടിന് കിട്ടിയത് എട്ടിന്‍റെ പണി!