'ചക്ക കണ്ടാൽ പിന്നെ എന്‍റെ സാറേ...'; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ചക്ക പ്രേമിയായ ഒരാനയുടെ വീഡിയോ !

By Web Team  |  First Published Jun 7, 2023, 3:48 PM IST

അസമിലെ ഗുവാഹത്തിയിലെ നരേംഗി ആർമി ക്യാമ്പിൽ നിന്നുള്ളതാണ് ഈ വീഡിയോ ദൃശ്യങ്ങൾ. ഏറെ ദൂരം താണ്ടിയാണ് ക്യാമ്പിനുള്ളിലെ ചക്ക തിന്നാൻ ആനയെത്തിയത്. 



ചില ഭക്ഷണ സാധനങ്ങളോട് നമുക്കെല്ലാവർക്കും ചെറിയൊരു ഇഷ്ടം കൂടുതലായിയുണ്ടാകും. അത്തരത്തിൽ ചില ഇഷ്ടങ്ങൾ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കുമുണ്ടെന്ന് തെളിയിക്കുകന്ന ഒരു വീഡിയോയെ കുറിച്ചാണ്. ചക്ക പ്രേമിയായ ഒരു ആനയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. എന്നാലത്, കേരളത്തില്‍ ഇന്ന് പ്രശസ്തനായ ചക്കക്കൊമ്പന്‍ എന്ന ആനയുടെ വീഡിയോ അല്ല. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോ  ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ചക്ക തിന്നാനുള്ള ആനയുടെ പരിശ്രമത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചിരിക്കുന്നത്. 

അസമിലെ ഗുവാഹത്തിയിലെ നരേംഗി ആർമി ക്യാമ്പിൽ നിന്നുള്ളതാണ് ഈ വീഡിയോ ദൃശ്യങ്ങൾ. ഏറെ ദൂരം താണ്ടിയാണ് ക്യാമ്പിനുള്ളിലെ ചക്ക തിന്നാൻ ആനയെത്തിയത്. ക്യാമ്പിനുള്ളിൽ കയറിയ ആന അവിടെയുള്ള ഒരു കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന പ്ലാവിന് സമീപത്ത് നിൽക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പ്ലാവിനാണെങ്കില്‍ വലിയ പ്രായമില്ല. ആന ഒന്ന് ശക്തമായി തള്ളിയാല്‍ പോലും കടപുഴകി വീഴാന്‍ മാത്രമുള്ള ബലമേ പ്ലാവിനൊള്ളൂവെന്ന് കാഴ്ചിയില്‍ വ്യക്തം. 

Latest Videos

 

An elephant eats his favorite jackfruit at Narengi Army Camp in Guwahati. He has done no harm to anyone. pic.twitter.com/S7c7uEejkW

— Nandan Pratim Sharma Bordoloi (@NANDANPRATIM)

മുക്കാല്‍ മണിക്കൂറോളം നീണ്ട പോരാട്ടം; ഒടുവില്‍ 9 അടിയിലേറെ വലുപ്പമുള്ള ഭീമൻ മത്സ്യം പിടിയില്‍, പിന്നെ നടന്നത്!

തന്‍റെ മസ്തകം കൊണ്ട് ആന പ്ലാവിന്‍ തടിയില്‍ ശക്തമായി തള്ളുന്നു. മുന്‍കാലിലെന്ന് ഉയര്‍ത്തിയ ശേഷം വീണ്ടും മൂന്നാല് തവണ ആന തന്‍റെ പ്രവര്‍ത്തി തുടരുന്നു. ഒടുവില്‍ പ്ലാവില്‍ നിന്നും ആന മസ്തകം മാറ്റിയതിന് പിന്നാലെ ഒരു ചക്ക താഴെ വീഴുന്നു. പിന്നെ തുമ്പിക്കൈക്കൊണ്ട് ആ ചക്കയെടുത്ത് വായിലേക്ക് വയ്ക്കുന്നു. തുടര്‍ന്ന ചക്ക കഴിക്കാന്‍ തുടങ്ങുന്നതിനിടെ വായില്‍ നിന്നും ചക്ക താഴേ പോകുന്നു. അതിനിടെ വായില്‍ പറ്റിയ പ്ലാവിന്‍റെ കറ നുണഞ്ഞ് കൊണ്ട് ആന നില്‍ക്കുന്നിടത് വീഡിയോ അവസാനിക്കുന്നു.  Nandan Pratim Sharma Bordoloi എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു. ആന ക്യാമ്പിലുള്ള ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ട്വീറ്റില്‍ പറയുന്നു. ചക്ക പ്രേമിയായ ആനയെ നെറ്റിസണ്‍സ് ഇതിനകം ഏറ്റെടുത്തു. 

എഞ്ചിന്‍ തകരാര്‍; സാന്‍ഫ്രാന്‍സ്കോയിലേക്ക് പറന്ന നോണ്‍ സ്റ്റോപ്പ് എയര്‍ ഇന്ത്യാ വിമാനം റഷ്യയില്‍ ഇറക്കി

click me!