അതിശക്തമായ മഴ; ദുബൈ വിമാനത്താവളത്തില്‍ വെള്ളം കയറുന്ന വീഡിയോ വൈറല്‍ !

By Web Team  |  First Published Nov 25, 2023, 3:06 PM IST

കഴിഞ്ഞ ദിവസം പെയ്തിറങ്ങിയ മഴ ദുബായില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രളയം സൃഷ്ടിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ വെള്ളം കയറുന്ന വീഡിയോകള്‍ പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 



ള്‍ഫ് രാജ്യങ്ങളില്‍ പൊതുവേ മഴ കുറവാണ്. ഗള്‍ഫ് പ്രദേശങ്ങള്‍ ഇത്രയും വരണ്ട പ്രദേശങ്ങളാകാന്‍ കാരണവും മഴയുടെ അഭാവമാണ്. അത് കൊണ്ട് തന്നെ മഴയെ പ്രതിരോധിക്കേണ്ട തരത്തിലുള്ള നിര്‍മ്മിതികളും അവിടെ കുറവാണ്. ഇല്ലാത്ത മഴയെ പ്രതരോധിക്കേണ്ട കാര്യമില്ലെന്നത് തന്നെ. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കാര്യങ്ങള്‍ തകിടം മറിച്ചു. ഗള്‍ഫിലും ശക്തമായ മഴ ഇടയ്ക്കെങ്കിലും പെയ്ത് തുടങ്ങി. ഇതോ നഗരങ്ങള്‍ പലപ്പോഴും വെള്ളത്തിനടിയിലാവുന്നതും സാധാരണമായി. കഴിഞ്ഞ ദിവസം പെയ്തിറങ്ങിയ മഴ ദുബായില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രളയം സൃഷ്ടിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ വെള്ളം കയറുന്ന വീഡിയോകള്‍ പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

ലോകത്തിലെ ഏറ്റവും ആധുനികമായ ഹൈടെക് നഗരമാണ് ദുബായ്. നഗരം മുഴുവൻ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും ലോകത്തിലെ മിക്കവാറും എല്ലാ പ്രധാന സൗകര്യങ്ങളും ഇവിടെയുണ്ടെന്നുമാണ് റിപ്പോർട്ട്. പക്ഷേ മഴ പെയ്താല്‍ പെട്ടു. നഗരത്തില്‍ മഴ പെയ്താല്‍ വെള്ളം ഇറങ്ങി പോകാനുള്ള അടിസ്ഥ സൗകര്യങ്ങളുടെ അപര്യാപ്തത വെളിപ്പെടുത്തുന്നതായിരുന്നു വീഡിയോ. കഴിഞ്ഞ രണ്ട് ആഴ്ചയായി ദുബായ് മഴയുടെ പിടിയിലാണ്. ഇത് നഗരത്തില്‍ വെള്ളപ്പൊക്കത്തിന് കാരണമായി. മുംബൈയിലെ മണ്‍സൂണ്‍ കാലം പോലെയാണ് ഇപ്പോള്‍ ദുബായിലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Latest Videos

undefined

ഭാഗ്യം തേടിപോയ ആള്‍ക്ക് നഷ്ടമായത് രണ്ടര കോടി; തട്ടിപ്പുകാരൻ നിർദ്ദേശിച്ചത് വിചിത്രമായ ഭക്ഷണ ആചാരങ്ങൾ

ദൈവം തങ്ങളുടെ ആഗ്രഹം സാധിച്ചു, പ്രത്യുപകാരമായി ശില്പങ്ങള്‍ക്ക് പെയിന്‍റ് അടിച്ച ഗ്രാമീണര്‍ പെട്ടു !

ശക്തമായ മഴയിൽ ദുബായ് വിമാനത്താവളത്തിലേക്ക് വെള്ളം അടിച്ച് കയറുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഇതിനിടെ വൈറലായി. വിമാനത്താവളത്തിലെ യാത്രക്കാരെല്ലാം മഴക്കോട്ട് ധരിച്ചാണ് നില്‍പ്പ്. തറയില്‍ മുഴുവനും വെള്ളം തളം കെട്ടിനില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും ആഡംബരപൂർണമായ വിമാനത്താവളമായാണ് ദുബായ് വിമാനത്താവളത്തെ കണക്കാക്കുന്നത്.  movindubai എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കനത്ത മഴയില്‍ ദുബായ് വിമാനത്താവളം വെള്ളത്തിനടിയിലായി എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം ഒന്നരക്കോടിക്കടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു. അരലക്ഷത്തോളം ലൈക്കും വീഡിയോ നേടി. 

സെൽഫികള്‍ ജീവനെടുക്കുന്നു; പൊതുജനാരോഗ്യ പ്രശ്നമായി കണക്കാക്കി നിയന്ത്രണം വേണമെന്ന് ഗവേഷകർ
 

click me!