ജപ്പാനിലെ മൃഗങ്ങൾ മനുഷ്യരേക്കാൾ സംസ്കാര സമ്പന്നർ; ഇന്ത്യൻ വിനോദ സഞ്ചാരിയെ അഭിവാദ്യം ചെയ്ത് മാൻ; വീഡിയോ വൈറൽ

By Web Team  |  First Published Nov 10, 2024, 2:51 PM IST

ജാപ്പാനിലെ മാനുകള്‍ പോലും മനുഷ്യരെക്കാള്‍ സാംസ്കാരി സമ്പന്നരാണെന്നായിരുന്നു നിരവധി പേര്‍ കുറിപ്പെഴുതിയത്. എന്നാല്‍ പലരും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് വായിക്കാതെയാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനെത്തിയത്. 



ലോകത്തിലെ ഏറ്റവും സംസ്കാര സമ്പന്നരായ ജനത ഏതെന്ന് ചോദിച്ചാല്‍ ജപ്പാന്‍കാരനെന്നയാരിക്കും മിക്കവരുടെയും അഭിപ്രായം. ആദിത്യമര്യാദയിലും മറ്റൊരാളെ പരിഗണിക്കുന്നതിലും ജപ്പാന്‍കാര്‍ പുലര്‍ത്തുന്ന ജാഗ്രത ഇതിനകം തന്നെ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ജപ്പാന്‍കാരുടെ ഈ ഗുണങ്ങള്‍ ഇപ്പോള്‍ അവിടുത്തെ മൃഗങ്ങള്‍ക്കും ലഭിച്ചോയെന്ന അതിശയത്തിലാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയാണ് ഇതിന് ഇടയാക്കിയത്. 

ദിവ്യ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി. 'ജപ്പാനിലെ നാര മാനുകളാണ് ഏറ്റവും തണുത്ത കാര്യം! നര മാനുകളുടെ ഡിഎൻഎയിൽ തലകുനിക്കുന്ന രീതിയുണ്ടെന്ന്  ആളുകൾ പറയുമ്പോൾ, അത് എന്തുകൊണ്ടാണ് എന്ന് ഞാന്‍ മനസിലാക്കുന്നു. അവർക്ക് ഭക്ഷണം നൽകുന്ന ലളിതമായ പഴയ വിദ്യ അറിയാവുന്നതിനാൽ അവർ തല കുനിക്കുന്നു, അതിനെ നായ്ക്കളെ പോലെ കരുതുക. ! ഞാൻ മിയാജിമയിൽ മാനുകളെ കണ്ടു, പക്ഷേ, ഈ പെരുമാറ്റം കണ്ടെത്തിയില്ല!'. ദിവ്യ പങ്കുവച്ച വീഡിയോയിൽ ദിവ്യയും മറ്റൊരാളും നാര മാനുകള്‍ക്ക് മുന്നിലെത്തുമ്പോള്‍ അവ ജപ്പാന്‍കാരുടെ അഭിവാദ്യ രീതിയായ നട്ടെല്ല് വളച്ച് തല കുനിക്കുന്ന രീതിയില്‍ തങ്ങളുടെ തല കുനിക്കുന്നത് കാണാം. അതേ സമയം മറ്റ് മാനുകള്‍ അങ്ങനെ ചെയ്യുന്നില്ല. 

Latest Videos

പ്രായത്തിൽ ഏറെ മുതിർന്നവർ ജീവിത പങ്കാളികളായാൽ ഗുണങ്ങൾ ഏറെ; യുവതിയുടെ വെളിപ്പെടുത്തൽ വൈറൽ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya (@divsglam)

'ഐസ്മാൻ' മുതൽ 'ആനിമൽ' വരെ ക്രൂരത കൊണ്ട് ലോകത്തെ ഭയപ്പെടുത്തിയ അഞ്ച് കൊടുംകുറ്റവാളികള്‍

വീഡിയോ ഇതിനകം ഒന്നരക്കോടിയിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ഏതാണ്ട് 12 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. 'ഈ മാൻ എങ്ങനെയാണ് ബഹുമാനം കാണിക്കുന്നതെന്ന് കണ്ടോ? വളരെ മന്ദബുദ്ധി, വളരെ ശ്രദ്ധാലുവാണ്.' ഒരു ഉപയോക്താവ് കുറിച്ചു. 'അവ എന്‍റെ സാൻഡ് വിച്ച് കഴിക്കുന്നതുവരെ ഞാൻ അവരെ സ്നേഹിക്കുന്നു.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'മനുഷ്യരെക്കാള്‍ കൂടുതല്‍ സംസ്കാര സമ്പന്നർ' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. '"നാരയിലെയും മിയാജിമയിലെയും സൗഹൃദ മാനുകളെ സ്നേഹിക്കുന്നു'  എന്നായിരുന്നു ഒരു കുറിപ്പ്. 'ജപ്പാനിലെ മൃഗങ്ങൾക്ക് പോലും മര്യാദ പാലിക്കാൻ അറിയാം' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു.  മിക്ക ആളുകളും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് വായിക്കാതെ വീഡിയോ മാത്രം കണ്ട് കുറിപ്പുകളെഴുതാന്‍ എത്തിയവരാണെന്ന് വ്യക്തം. 

കൗമാരക്കാരിയായ മകള്‍ക്ക് താനുമായോ ഭാര്യയുമായോ സാദൃശ്യമില്ല, ഡിഎന്‍എ ടെസ്റ്റ് നടത്തിയ അച്ഛന്‍ ഞെട്ടി
 

click me!