മുതലയും കുതിരയും ഏറ്റുമുട്ടിയാല്‍ ആരാകും വിജയി ? കാണാം ആ അങ്കക്കാഴ്ച

By Web Team  |  First Published Jun 30, 2023, 8:05 AM IST

ആദ്യം പിന്തിരിയുന്ന കുതിര അടുത്ത നിമിഷം തിരിഞ്ഞ് വന്ന് മുതലയെ വീണ്ടും ചവിട്ടാനായി ശ്രമിക്കുന്നു. ഈ സമയം തലയുയര്‍ത്തി കുതിരയുടെ മുന്‍കാലുകളിലൊന്നില്‍ കടിക്കാന്‍ മുതലയ്ക്ക് കഴിയുന്നുണ്ടെങ്കിലും കുതിര, അതിവേഗം പിന്‍കാലുകളില്‍ ഉയര്‍ന്ന് ചാടുന്നതിനിടെ മുതല ഒന്ന് വട്ടം കറങ്ങി നിലത്തേക്ക്  തന്നെ വീഴുന്നു. 



മൃഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ എന്നും കാഴ്ചക്കാരെ ആകര്‍ഷിക്കാറുണ്ട്. സിംഹങ്ങള്‍ തമ്മിലും ആനകള്‍ തമ്മിലും മറ്റുമുള്ള പോരാട്ടങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും പൊടിപറത്താറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഒരു അസാധാരണ പോരാട്ടം നെറ്റിസണ്‍സിന്‍റെ കാഴ്ചയില്‍ ഉടക്കി. ഒരു കുറത്ത കാട്ടുകുതിരയും ഒരു മുതലയും തമ്മിലുള്ള പോരാട്ടമായിരുന്നു അത്. മുതലയ്ക്ക് നേരെ പാഞ്ഞടുക്കുന്ന കാട്ടുകുതിരയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പിന്നില്‍ നിന്നും മുതലയ്ക്ക് നേരെ ഓടിയടുക്കുന്ന കുതിര, മുതലയുടെ മുതുകില്‍ ചവിട്ടാന്‍ ശ്രമിക്കുന്നു. എന്നാല്‍, ആ നിമിഷം തന്‍റെ ശരീരം നീണ്ട് നിവര്‍ന്ന ശരീരം ഒന്നിടക്കിയപ്പോള്‍ കുതിര ഭയക്കുന്നു. ആദ്യം ഒന്ന് പിന്തിരിയുന്ന കുതിര അടുത്ത നിമിഷം തിരിഞ്ഞ് വന്ന് മുതലയെ വീണ്ടും ചവിട്ടാനായി ശ്രമിക്കുന്നു. ഈ സമയം തലയുയര്‍ത്തി കുതിരയുടെ മുന്‍കാലുകളിലൊന്നില്‍ കടിക്കാന്‍ മുതലയ്ക്ക് കഴിയുന്നുണ്ടെങ്കിലും കുതിര, അതിവേഗം പിന്‍കാലുകളില്‍ ഉയര്‍ന്ന് ചാടുന്നതിനിടെ മുതല ഒന്ന് വട്ടം കറങ്ങി നിലത്തേക്ക് തന്നെ വീഴുന്നു. ഈ സമയം കാഴ്ചക്കാരുടെ ശബ്ദം വീഡിയോയില്‍ ഉയര്‍ന്ന് കേള്‍ക്കാം. 

 

pic.twitter.com/AytN0ZxjUS

— Animals Being Jerk (@Animalbelngjerk)

Latest Videos

യാത്രക്കാർക്ക് ലഘു ഭക്ഷണവും വൈഫൈയും സൗജന്യം; ഈ ഊബർ ഡ്രൈവർ വേറെ ലവലാണ് !

'നിങ്ങള്‍ക്ക് അത് കിട്ടിയെങ്കില്‍ എനിക്ക് അയച്ചു തരിക' എന്ന് ഒരു സ്ത്രീ ശബ്ദം ക്യാമറാമാനോട് പറയുന്നതും കേള്‍ക്കാം. തിരിച്ചടി കിട്ടുമെന്ന് മനസിലായ കുതിര സ്ഥലം വിടുന്നു. മുതല മുന്നോട്ടുള്ള യാത്ര തുടരുന്നതിനിടെ വീഡിയോ അവസാനിക്കുന്നു. @Animalbelngjerk അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. ഇതിനകം 11 ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ തങ്ങളുടെ രസകരമായ കുറിപ്പുകളെഴുതാനായെത്തി.  നെറ്റ്ഫ്ലിക്സിലെ ഒരു കോമഡി-ഡ്രാമ സീരീസായ ബോജാക്ക് ഹോഴ്സ്മാനുമായി ബന്ധിപ്പിച്ച് ഒരു കാഴ്ചക്കാരന്‍ ഇങ്ങനെ കുറിച്ചു.  "ബോജാക്ക് ഹോഴ്‌സ്മാൻ യുദ്ധം ചെയ്യാൻ അവനിൽ കൂടുതൽ ബിയർ ആവശ്യമാണ്." ഫ്ലോറിഡയിലെ ഗെയ്‌നസ്‌വില്ലെയിലെ പെയിൻസ് പ്രെറി പ്രിസർവ് സ്റ്റേറ്റ് പാർക്കിലാണ് ഈ പോരാട്ടം നടന്നതെന്ന് മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തു. അതൊരു കാട്ടു കുതിരയാണെന്നും അയാള്‍ അവകാശപ്പെട്ടു. 

ഫോൺ ബൂത്തിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശു 57 വർഷങ്ങൾക്ക് ശേഷം അമ്മയെ തിരിച്ചറിഞ്ഞു

click me!