രാത്രി യാത്രയ്ക്കിടെ ഒരാള്‍ വെള്ളത്തിനായി പാന്‍റികാറിന്‍റെ ഡോറില്‍ തട്ടി വെള്ളം ആവശ്യപ്പെടുന്നത്. എന്നാല്‍ സമയം കഴിഞ്ഞെന്നും ഇപ്പോള്‍ തരാന്‍ പറ്റില്ലെന്നുമാണ് പാന്‍റികാറിലെ തൊഴിലാളി പറയുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനങ്ങളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വെ. എന്നാല്‍, ഇന്ന് ഇന്ത്യന്‍ റെയില്‍വേ ഏറ്റവും കൂടുതല്‍ പരാതികളുള്ള ഒരു പൊതുഗതാഗത സംവിധാനമായി മാറി. സാധാരണകാരന്‍റെ പൊതു ഗതാഗത സംവിധാനം എന്ന പദവിയില്‍ നിന്നും മധ്യവര്‍ഗ്ഗക്കാരുടെ പൊതുഗതാഗത സംവിധാനത്തിലേക്കാണ് റെയില്‍വേയുടെ യാത്രയെന്നാണ് മറ്റൊരു പരാതി. പ്രധാനമായും രാത്രി യാത്രയ്ക്കായി റെയില്‍വേയെ ആശ്രയിക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ദുരിതത്തിലാകുന്നത്. ലോക്കല്‍ കോച്ചുകളും റിസര്‍വേഷന്‍ കോച്ചുകളും കുറച്ച റെയില്‍വേ ഇപ്പോള്‍ പ്രീമിയം കോച്ചുകള്‍ക്കാണ് പ്രധാന്യം കൊടുക്കുന്നത്. ഇത് ദുരിതം ഇരട്ടിയാക്കുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ റെയില്‍വേയില്‍ രാത്രിയാത്രയ്ക്കിടെ വെള്ളം പോലും കിട്ടാനില്ലെന്ന പരാതിയായിരുന്നു ഉയര്‍ന്നത്. ഏതാണ്ട് അരലക്ഷത്തോളം പേരാണ് ഇതിനകം വീഡിയോ കണ്ടത്.
അഭിനവ് സിംഗ് എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, ' ഇന്ത്യൻ റെയിൽവേയിൽ വെള്ളത്തിന് വേണ്ടിയുള്ള പോരാട്ടം യാഥാർത്ഥ്യമാണ്. ഞാൻ തനിച്ചായിരുന്നില്ല, 5 പേർക്ക് കൂടി വെള്ളം വേണമായിരുന്നു. ഞാൻ വാതിൽ തകർക്കാൻ ഒരുങ്ങുകയായിരുന്നു!! ദയനീയം.' ഇന്ത്യയിലെമ്പാടും ഇന്ന് ചൂട് വളരെ ഏറെയാണ്. ബെംഗളൂരു പോലെ പല നഗരങ്ങളിലും വെള്ളം കിട്ടാക്കനിയായിരിക്കുന്നു. ഇതിനിടെയാണ് രാത്രി യാത്രയ്ക്കിടെ ഒരാള്‍ വെള്ളത്തിനായി പാന്‍റികാറിന്‍റെ ഡോറില്‍ തട്ടി വെള്ളം ആവശ്യപ്പെടുന്നത്. എന്നാല്‍ സമയം കഴിഞ്ഞെന്നും ഇപ്പോള്‍ തരാന്‍ പറ്റില്ലെന്നുമാണ് പാന്‍റികാറിലെ തൊഴിലാളി പറയുന്നത്. സമയം കഴിഞ്ഞെന്നതിന്‍റെ പേരില്‍ ഈ ചൂട് കാലത്ത് കുടി വെള്ളം പോലും നല്‍കാന്‍ പാന്‍റികാറിലെ തൊഴിലാളി തയ്യാറാകുന്നില്ല. ഒടുവില്‍ ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷമാണ് അയാള്‍ വെള്ളം നല്‍കാന്‍ തയ്യാറായതെന്ന് കുറിപ്പിനിടെ അഭിനവ് എഴുതി. ഇത്രയേറെ ദുരിതം സഹിച്ച് യാത്ര ചെയ്യുന്നതിനിടെ വെള്ളം പോലും നിഷേധിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെ നടപടി സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്.
ഭാവിയെ കുറിച്ച് ആശങ്ക; ചൈനീസ് യുവ തലമുറ അന്ധവിശ്വാസങ്ങളില്‍ ആകൃഷ്ടരാകുന്നുവെന്ന് പഠനം
Struggle for water in Indian railway is for real. I was not alone 5 more people wanted water.
I was about to break the door fir ek ne bottle laake diya!!
Pathetic pic.twitter.com/1D8IWp4wy3
വീഡിയോ വൈറലായതിന് പിന്നാലെ ക്ഷമാപണവുമായി റെയില്‍വേ പോസ്റ്റിന് താഴെ കുറിപ്പെഴുതി. യാത്രയുടെ വ്യക്തിഗത വിരവങ്ങള്‍ പങ്കുവച്ചാല്‍ നടപടിയെടുക്കാമെന്നും അറിയിച്ചു. നിരവധി പേര്‍ ഇന്ത്യന്‍ റെയില്‍വേയിലെ പുതിയ രീതികള്‍ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി. ഒരാള്‍ എഴുതിയത്. 'എന്താണ് ഈ 'റെയില്‍വേസേവ' സേവനത്തെ മൊത്തത്തിൽ തരംതാഴ്ത്തിയത്.' എന്നായിരുന്നു. 'കുറച്ച് ആഴ്‌ചകൾക്ക് മുമ്പ് ഞാനും ഇതേ പ്രശ്നം നേരിട്ടിരുന്നു. രാത്രി 11 മണി കഴിഞ്ഞാൽ ഇന്ത്യന്‍ റെയില്‍വേയില്‍ വെള്ളം കിട്ടുന്നില്ല,' ചൂട് കൂടിയ ഈ സമയത്ത് എസി കോച്ചുകളിലല്ലാത്ത മറ്റ് കോച്ചുകളിലെ യാത്രക്കാര്‍ക്ക് വെള്ളം അത്യാവശ്യമാണ്. ഇല്ലെങ്കില്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും അത് വലിയ അപകടത്തിലേക്ക് നയിക്കുകയും ചെയ്യും.