'ചേട്ടായി കോഫി...'; പ്രഷര്‍ കുക്കറില്‍ കോഫി ഉണ്ടാക്കുന്ന വീഡിയോ വൈറല്‍ !

By Web Team  |  First Published Nov 11, 2023, 2:11 PM IST

മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള ചെറിയൊരു വീഡിയോയാണ്  ഇതെങ്കിലും പ്രഷർകുക്കർ കോഫി കാഴ്ചക്കാരിൽ വലിയ കൗതുകമാണ് ഉണ്ടാക്കിയിരിക്കുന്നത്. 


കാപ്പി കുടിക്കാത്തവർ കുറവായിരിക്കും. എന്നാൽ, ആരെങ്കിലും പ്രഷർകുക്കറിൽ ഉണ്ടാക്കിയ കാപ്പി കുടിച്ചിട്ടുണ്ടോ? കാപ്പി പ്രഷർ കുക്കറിലോ? എന്ന ചോദ്യം വേണ്ട, കാരണം പ്രഷർ കുക്കറിലും കാപ്പി ഉണ്ടാക്കാം എന്ന് കാണിച്ചു തന്നിരിക്കുകയാണ് ഏതാനും ദിവസങ്ങൾ മുൻപ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ. 'ദി ഗ്രേറ്റ് ഇന്ത്യൻ ഫുഡി' എന്ന ഇൻസ്റ്റാഗ്രാം ഫുഡ് ബ്ലോഗ് പേജാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള ചെറിയൊരു വീഡിയോയാണ്  ഇതെങ്കിലും പ്രഷർകുക്കർ കോഫി കാഴ്ചക്കാരിൽ വലിയ കൗതുകമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനോടകം നിരവധി ആളുകൾ ഈ വീഡിയോ കാണുകയും തങ്ങളുടെ ആശ്ചര്യം പങ്കുവയ്ക്കുകയും ചെയ്തു. 

ഒരു പ്രായമായ തെരുവ് കച്ചവടക്കാരനാണ് ഈ പ്രഷർ കുക്കർ കോഫിയുടെ വില്പനക്കാരൻ. സൈക്കിളിൽ സമർത്ഥമായി തയ്യാറാക്കിയ ചെറിയൊരു സംവിധാനത്തിലാണ് കാപ്പി വിൽപ്പന. സ്റ്റൗവിൽ വച്ചിരിക്കുന്ന പ്രഷർ കുക്കർ, സ്റ്റീൽ ജാർ, സ്റ്റീൽ ബക്കറ്റ്, ഇതിനെല്ലാം പുറമേ കുക്കറിന്‍റെ മുകൾഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന നീളമുള്ള മെറ്റൽ പൈപ്പും വൃത്താകൃതിയിലുള്ള നോബുമാണ് ഈ മൊബൈൽ കോഫി ഷോപ്പിനെ വേറിട്ട് നിർത്തുന്നത്. 

Latest Videos

ബഹിരാകാശത്ത് ഷേക്സ്പീരിയൻ വസന്തം; ഫസ്റ്റ് ഫോളിയോയുടെ 400-ാം വാർഷികത്തിൽ ഷേക്സ്പിയര്‍ ഛായാചിത്രം ബഹിരാകാശത്ത്!

'പൂച്ച കയറി, പുലി വാല് പിടിച്ചു'; നിത്യസന്ദര്‍ശകനായ പൂച്ചയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി, പിന്നാലെ ട്വിസ്റ്റ് !

വീഡിയോയുടെ തുടക്കത്തിൽ കോഫി വില്പനക്കാരൻ ഒരു പാത്രത്തിൽ കാപ്പിക്കാവശ്യമായ ചേരുവകൾ ആയ പാൽ, കാപ്പിപ്പൊടി, പഞ്ചസാര എന്നിവ ചേർക്കുന്നു. തുടർന്ന് കുക്കറിന്‍റെ മുകൾഭാഗത്തായി സജ്ജീകരിച്ചിട്ടുള്ള ചെറിയ പൈപ്പ് ചേരുവകൾ ചേർത്ത പാത്രത്തിനുള്ളിലേക്ക് വെച്ചതിന് ശേഷം പ്രഷർകുക്കറിന്‍റെ മറ്റൊരു ഭാഗത്തായി സജ്ജീകരിച്ചിട്ടുള്ള നോബ് തിരിക്കുന്നു. ഈ സമയം പാലും മറ്റു ചേരുവകളും ചേർത്ത പാത്രത്തിനുള്ളിൽ തീയിൽ വെച്ച് വെട്ടി തിളക്കുന്നതിന് സമാനമായ രീതിയിൽ പാൽ തിളയ്ക്കുന്നു. ശേഷം അദ്ദേഹം കാപ്പി പേപ്പർ ക്ലാസുകളിലേക്ക് ഒഴിച്ച് ആവശ്യക്കാർക്ക് നൽകുന്നു. വീഡിയോ വൈറൽ ആയതോടെ സാമൂഹിക മാധ്യമങ്ങളില്‍ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് ഇപ്പോൾ പ്രഷർ കുക്കർ കോഫി.

60 ലക്ഷം ശമ്പളം, ബിരുദം വേണ്ട; ജോലി ഹോഗ്‌വാർട്ട്സ് എക്സ്പ്രസിന്‍റെ റൂട്ടില്‍ ട്രെയിന്‍ ഡ്രൈവര്‍; നോക്കുന്നോ ?
 

click me!