'വെളിച്ചം കണ്ടപ്പോൾ തോന്നിയ സമാധാനം. വീണ്ടും ശ്വസിക്കാൻ തുടങ്ങിയത് പോലെ'; ഗുഹാ ടണലിന്‍റെ വീഡിയോ വൈറല്‍!

By Web Team  |  First Published Aug 28, 2023, 8:10 AM IST

“വെളിച്ചം കണ്ടപ്പോൾ എനിക്ക് തോന്നിയ സമാധാനം. ഞാൻ വീണ്ടും ശ്വസിക്കാൻ തുടങ്ങുന്നതുവരെ. ” എന്നായിരുന്നു വീഡിയോ കണ്ട ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 



ചില അസാധാരണമായ കാഴ്ചകള്‍ നമ്മളെ പലപ്പോഴും ഭ്രമിപ്പിക്കും. സ്ഥലത്തിന്‍റെ പ്രത്യേകതയാലാകും പലപ്പോഴും ഇത്തരം ഭ്രമകാത്മക കാഴ്ചകളിലേക്ക് നമ്മളെ നയിക്കുക. അത്തരത്തില്‍ കഴിഞ്ഞ ദിവസം വിവിധ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു ഗുഹാ റോഡിന്‍റെ കാഴ്ചയെ കുറിച്ചാണ്. വീഡിയോ കണ്ട ചിലര്‍ പറഞ്ഞത് അത് ഇന്‍ഡ്യാനാ ജോണ്‍സ് സിനിമകളുടെ ഓര്‍മ്മകളുണര്‍ത്തിയെന്നാണ്. sciencesetfree എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. "ഈ റോഡ് സാധ്യമാക്കാൻ ഒരുപാട് ജോലികൾ ആവശ്യമാണ്" എന്ന കുറിപ്പോടൊയായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.  ഒപ്പം കാഴ്ചക്കാരോട് "ഈ ഡ്രൈവ് എടുക്കുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥത തോന്നുമോ? ?" എന്നും ചോദിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ വീഡിയോയ്ക്ക് നാല്പത്തിയെട്ടായിരം ലൈക്കുകളാണ് ലഭിച്ചത്. അതേ സമയം ആറരലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വീഡിയോയുടെ കമന്‍റ് ബോക്സില്‍ തങ്ങളുടെ 'അതിശയം' പങ്കുവയ്ക്കാനെത്തിയത്. 

സുന്ദരമായ ഒരു പ്രദേശത്ത് നിന്ന് ആരംഭിക്കുന്ന വീഡിയോയില്‍ ദൂരെ ഒരു വലിയ മലയുടെ താഴെയായി ഒരു തുരങ്കം കാണാം. വാഹനം തുരങ്കത്തിലേക്ക് കടക്കുന്നതോടെ വാഹനത്തിന്‍റെ വെളിച്ചത്തിലാണ് പിന്നീട് തുരങ്കത്തിന്‍റെ  ഉള്‍വശം നമ്മള്‍ കാണുന്നത്. ഏറെ വളവുകളും തിരിവുകളുമുള്ള ഒരു വലിയ ഗുഹ. എന്നാല്‍ തറ നിരപ്പ് ഏതാണ്ട് ഒരു പോലെയാണ്. അപൂര്‍വ്വമായി വളരെ ചെറിയ കയറ്റിറക്കങ്ങളേ ഉള്ളൂ. ഗുഹയ്ക്ക് ഉള്‍വശത്ത് വലിയ പണികളെടുത്തിട്ടില്ല. ഗുഹയ്ക്ക് ഉള്ളില്‍ അത് പോലെ തന്നെ നിലനിര്‍ത്തിയതിനാല്‍ കാഴ്ചയില്‍ വലിയൊരു അനുഭവം തന്നെയാണ് ഗുഹ. ചില ഇടങ്ങളില്‍ ഏങ്ങോട്ട് തിരിയണമെന്നുള്ള ചില ചൂണ്ട് പലകകള്‍ കാണാം. ഗുഹയില്‍ നിന്ന് പുറത്ത് കടക്കുമ്പോള്‍ മറ്റൊരു വിശാലമായ ലോകത്ത് എത്തിയത് പോലുള്ള ഫീലാണ് യാത്രക്കാര്‍ക്ക് ഉണ്ടാകുക.  “വെളിച്ചം കണ്ടപ്പോൾ എനിക്ക് തോന്നിയ സമാധാനം. ഞാൻ വീണ്ടും ശ്വസിക്കാൻ തുടങ്ങുന്നതുവരെ. ” എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. “ഇല്ല നന്ദി. തുരങ്കത്തിന്‍റെ അറ്റത്തുള്ള വെളിച്ചം പോലും വിലമതിക്കുന്നില്ല. ഒരു പാത്രം സ്വർണ്ണവും നാർനിയയിലേക്കുള്ള വാതിലുമില്ലെങ്കിൽ എനിക്ക് താൽപ്പര്യമില്ല." എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ തമാശ പറഞ്ഞത്. 

Latest Videos

സ്ത്രീകള്‍ക്ക് കുറഞ്ഞത് ഒരു പുരുഷ വേലക്കാരനെങ്കിലും ഉണ്ടെങ്കില്‍ ഈ രാജ്യത്ത് പൗരത്വം ലഭിക്കും !

തടവുകാരനുമായി പ്രണയത്തിലായി ഐറിഷ് യുവതി; ജയില്‍ മോചിതനായാല്‍ ഉടന്‍ വിവാഹം !

ഈ തുരങ്കം തായ്‌ഹാംഗ് പർവതനിരകളിലേക്ക് കയറുന്നതിനായി  പ്രാദേശിക ഗ്രാമീണർ കൈകൊണ്ട് കൊത്തിയെടുത്തതാണ്. പിന്നീട് ഈ തുരങ്കം ഗ്വോലിയാങ്ങിനും പുറം ലോകത്തിനും ഇടയിലുള്ള ഒരു പ്രധാന വഴിയായി മാറി. ഗ്രാമത്തലവനായ ഷെൻ മിംഗ്‌സിൻ എന്നയാളുടെ നേതൃത്വത്തിൽ പതിമൂന്ന് ഗ്രാമീണര്‍ അഞ്ച് വർഷമെടുത്താണ് 1,200 മീറ്റർ നീളമുള്ള തുരങ്കം പൂർത്തിയാക്കിയത്, ഏകദേശം അഞ്ച് മീറ്റർ ഉയരവും നാല് മീറ്റർ വീതിയുമുണ്ട്. വാഹനങ്ങൾക്ക് കടന്ന് പോകാന്‍ പറ്റുന്ന തരത്തിലാണ് ഇതിന്‍റെ രൂപഘടന. 1977-ലാണ് ഈ തുരങ്ക റോഡ്  പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്, അതുവരെ ഗുവോലിയാങ് ഗ്രാമത്തിലെത്താന്‍  കുത്തനെയുള്ള ലംബവും അപകടകരവുമായ 720 പർവത പടികൾ കയറി ഇറങ്ങണമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!