'ഒരു നാടകവുമില്ല സീനുമില്ല'; ബെഡ്റൂമിൽ ഒളിച്ചിരുന്ന പടുകൂറ്റന്‍ രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ വൈറൽ

By Web TeamFirst Published Sep 5, 2024, 2:39 PM IST
Highlights

ഒമ്പത് അടി നീളമുള്ള രാജവെമ്പാല എങ്ങനെയാണ് കിടപ്പുമുറിയില്‍ എത്തിയതെന്ന് അറിയില്ല. അതേസമയം വളരെ സ്വസ്ഥനായി അടപ്പില്ലാത്ത ഇരുമ്പ് പെട്ടിക്കുള്ളില്‍ ഇരിക്കുന്ന കൂറ്റന്‍ രാജവെമ്പാലയെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം.


വീട്ടിലെ കിടപ്പുമുറിയാണ് ഏറ്റവും സുരക്ഷിതമെന്ന് ചിലപ്പോഴൊക്കെ നമ്മുക്ക് തോന്നാറുണ്ട്. എന്നാല്‍ കിടപ്പുമുറിയില്‍ നിന്നും ഒമ്പത് അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ കണ്ടെത്തിയ കർണാടകയിലെ കുടുംബത്തിന് ഇനി ഒരിക്കലും അങ്ങനൊരു തോന്നലുണ്ടാകില്ല. കിടപ്പുമുറിയുടെ ചുമരില്‍ പണിതിരുന്ന തട്ടിന് മുകളില്‍ വച്ച മൂടിയില്ലാതിരുന്ന ഇരുമ്പ് പെട്ടിയിലായിരുന്നു രാജവെമ്പാല ഉണ്ടായിരുന്നത്. പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെ വീട്ടുകാര്‍ വനം വകുപ്പിനെ വിവരമറിയിച്ചു. ഉടനെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. പാമ്പിനെ പിടികൂടുന്ന വീഡിയോ അഗുബ റെയിന്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഫീല്‍ഡ് ഡയറക്ടറായ അജയ് വി ഗിരി തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചതിന് പിന്നാലെ വൈറലായി. 

വീഡിയോ പങ്കുവച്ച് കൊണ്ട് അജയ് ഗിരി ഇങ്ങനെ എഴുതി,'വീടിന്‍റെ കിടപ്പുമുറിയിൽ ഒരു രാജവെമ്പാലയെ (~9 അടി നീളം) കണ്ടെത്തി. ഉടമ പരിഭ്രാന്തരായി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു. സ്ഥിതിഗതികൾ എആര്‍ആര്‍എസിനെ  അറിയിച്ചു. ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് നാട്ടുകാർക്ക് ഫോണില്‍ നിർദ്ദേശം നൽകി, പിന്നാലെ സ്ഥലത്തേക്ക് വിട്ടു" ഗിരി വീഡിയോയ്ക്ക് ഒപ്പം എഴുതി. വീഡിയോയില്‍ വീട്ടിനുള്ളില്‍ നിരവധി സ്ത്രീകള്‍ നില്‍ക്കുന്നതിനിടെയിലൂടെ ക്യാമറ സഞ്ചരിച്ച് കിടപ്പുമുറിയിലെ തട്ടിന് മുകളിലെ ഇരുമ്പ് പെട്ടിക്ക് സമീപത്തെത്തുമ്പോള്‍ അതിനുള്ളില്‍ സുഖമായിരിക്കുന്ന ഒരു കൂറ്റന്‍ രാജവെമ്പാലയെ കാണാം. 

Latest Videos

ശസ്ത്രക്രിയാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു; 'പ്ലീഹ'യ്ക്ക് പകരം നീക്കം ചെയ്തത് 'കരള്‍'; സംഭവം യുഎസില്‍

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ajay Giri (@ajay_v_giri)

സമൂഹ മാധ്യമ ഉപയോക്താവിന്‍റെ പരാതി; നമ്പർ പ്ലേറ്റ് നിയമ ലംഘിച്ചതിന് എട്ടിന്‍റെ പണി വാങ്ങി പോലീസ് ഉദ്യോഗസ്ഥൻ

പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ കൈയിലെ നീണ്ട വടി ഉപയോഗിച്ച് സൂക്ഷമതയോടെ പാമ്പിനെ ഇരുമ്പ് പെട്ടിയില്‍ നിന്നും പിടികൂടി പുറത്തെത്തിക്കുന്നു. ഇതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടുകാര്‍ക്കും അവിടെ എത്തിയ മറ്റുള്ളവര്‍ക്കും പാമ്പുകളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി ലഘുലേഖ വിതരണം ചെയ്യുന്നു. വീഡിയോയുടെ ഒടുവില്‍ പാമ്പിനെ അതിന്‍റെ ആവാസവ്യവസ്ഥയിലേക്ക് തുറന്ന് വിടുന്നതോടെ വീഡിയോ അവസാനിക്കുന്നു. നിരവധി പേരാണ് ഇതിനകം വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തി. 'നാടകവുമില്ല സീനുമില്ല!! സുഗമവും വൃത്തിയുള്ളതുമായ രക്ഷാപ്രവർത്തനം' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 

1,39,000 വർഷം പഴക്കമുള്ള ശിലായുധം; ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മനുഷ്യവാസ ചരിത്രം തിരുത്തിയെഴുതപ്പെടുമോ?

click me!