"നെറ്റ്ബാങ്കിംഗിന്‍റെ പാസ് വേഡ് കിട്ടിയില്ലെന്ന് പറഞ്ഞ് എത്തിയതാണ്.' എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. മറ്റൊരു രസികന്‍ എഴുതിയത്, 'പോയിട്ട് ഉച്ചയ്ക്ക് ശേഷം വരാന്‍' ആയിരുന്നു.
ആകെ അലങ്കോലമായ വീടുകളോ മുറികളോ കണ്ടാല്‍ 'കാള കേറിയ പോലു'ണ്ടെന്നൊരു പ്രയോഗം മലയാളത്തിലുണ്ട്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ കാള കേറിയത് ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ ഷാഗഞ്ച് പ്രദേശത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ശാഖയിലായിരുന്നു. ബാങ്ക് ജീവനക്കാരും ബാങ്ക് ഉപയോക്താക്കളും ഈ സമയം ബാങ്കിലുണ്ടായിരുന്നു. മുപ്പത് മിനിറ്റോളമുള്ള വീഡിയോ ഇന്നലെയാണ് Kumar Manish എന്ന എക്സ് (ട്വിറ്റര്‍) ഉപയോക്താവ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്.
സാധാരണഗതിയില്‍ എത്ര തിരക്കുണ്ടെങ്കിലും ബാങ്കുകളില്‍ ഒരു പ്രത്യേക തരം നിശബ്ദതയുണ്ടാകും. എന്നാല്‍ കാള കയറിയ ഷാഗഞ്ച് എസ്ബിഐ ശാഖയില്‍ കാള കയറിയതോടെ ബഹളം ഉയര്‍ന്നു. വീഡിയോ കാഴ്ചയില്‍ കാള ഏറെനേരമായി ബാങ്കിലുണ്ടായിരുന്നുവെന്ന് തോന്നും. കാരണം അത് വാതിലിന് അടുത്തൊന്നുമായിരുന്നില്ല നിന്നിരുന്നത്. തിരക്കുള്ള ബാങ്കില്‍ സ്ത്രീകളും പുരുഷന്മാരും കാളയില്‍ നിന്നും കൃത്യമായ ദൂരം പാലിച്ച് ബാങ്കിലൂടെ നടക്കുന്നത് കാണാം. ഇതിനിടെ തോക്കുമായി സെക്യൂരിറ്റി കാളയ്ക്ക് പുറകെ പോവുകയും അതിനെ ലാത്തി കൊണ്ട് അടിച്ച് ബാങ്കില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ചിലര്‍ ആളുകളോട് കാളയുടെ മുന്നില്‍ നിന്നും മാറാന്‍ ആവശ്യപ്പെടുന്നു. ചിലര്‍ ഒരു വശത്ത് കൂടി മറ്റൊരു സ്ഥലത്തേക്ക് മാറുന്നതും വീഡിയോയില്‍ കാണാം.
ബാങ്കിന് പുറത്ത് റോഡില്‍ രണ്ട് കാളകൾ നേരത്തെ ഏറ്റുമുട്ടലിലായിരുന്നെന്ന് ബാങ്ക് ചീഫ് മാനേജർ ഗൗരവ് സിംഗ് വെളിപ്പെടുത്തി. ഒരു കാള മറ്റേ കാളയെ കുത്താനായി എത്തിയപ്പോള്‍ മുന്നിലുണ്ടായിരുന്ന കാള ഓടി ബാങ്കില്‍ കയറുകയായിരുന്നു. ബാങ്കിന്‍റെ വാതില്‍ തുറന്ന് കിടന്നിരുന്നതിനാല്‍ കാളയ്ക്ക് പെട്ടെന്ന് അകത്ത് കയറാനായി. കാള ബാങ്കിലേക്ക് ഓടിക്കയറിയത് ഉപഭോക്താക്കളെ പരിഭ്രാന്തരാക്കിയെന്നും എന്നാല്‍ പെട്ടെന്ന് തന്നെ സ്ഥിതിഗതികള്‍ ശാന്തമാക്കിയെന്നും അദ്ദേഹം അറിയിച്ചു.
വിട്ടുകളയരുത്, ആനിമല്‍ സിനിമയിലെ 'ജമാല്‍ കുടു' പാട്ടിന്‍റെ ഈ വീണാവതരണം
SBI bank to bull: Abhi Lunch Time Hai 😋pic.twitter.com/m6vtYgnyJP
— Kumar Manish (@kumarmanish9)ജീവിതം ആസ്വദിക്കണം; പ്രതിദിനം 12,000 രൂപ ചെലവഴിച്ച് ആഡംബര ഹോട്ടലിൽ താമസിച്ച് ഒരു കുടുംബം !
എന്നാല്‍ ബാങ്കില്‍ കാള കേറിയത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചിരി ഉണര്‍ത്തി. "ഇത് എസ്ബിഐ സ്റ്റോക്കിനുള്ള അടയാളമാണോ...' എന്ന് ഒരു കാഴ്ചക്കാരന്‍ ചോദിച്ചപ്പോള്‍ മറ്റൊരാളുടെ സംശയം, ' എസ്ബിഐയിലേക്ക് കാളകള്‍ക്ക് പ്രവേശനവുണ്ടോ?' എന്നായിരുന്നു. "അസാധുവാക്കിയ നോട്ടുകൾ മാറ്റാൻ അദ്ദേഹം എത്തിയതായിരുന്നു." മറ്റൊരാള്‍ കുറിച്ചു. "അദ്ദേഹത്തിന്‍റെ ജീവിതാവസാനത്തില്‍ 2000 രൂപയുടെ നോട്ടുകൾ ഉണ്ടായിരുന്നു. അവ മാറ്റിയെടുക്കാനെത്തിയതാണ്." വേറൊരു കാഴ്ചക്കാരന്‍ എഴുതി. "നെറ്റ്ബാങ്കിംഗിന്‍റെ പാസ് വേഡ് കിട്ടിയില്ലെന്ന് പറഞ്ഞ് എത്തിയതാണ്.' എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. മറ്റൊരു രസികന്‍ എഴുതിയത്, 'പോയിട്ട് ഉച്ചയ്ക്ക് ശേഷം വരാന്‍' ആയിരുന്നു.