ലൈറ്ററോ തീപ്പെട്ടിയോ ഇല്ലാതെ വെറും വിരലുകള്‍ ഉപയോഗിച്ചാണ് ഗ്യാസ് സ്റ്റൗ കത്തിച്ചത്. ആദ്യ കാഴ്ചയില്‍, കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു അത്.
അത്ഭുതപ്രവര്‍ത്തികള്‍ക്ക് പഞ്ഞമുള്ള നാടൊന്നുമല്ല ഇന്ത്യ. എന്നാല്‍ പല അത്ഭുതപ്രവര്‍ത്തികളും ഒടുവില്‍ തട്ടിപ്പാണെന്ന് വ്യക്തമായിട്ടുമുണ്ടെങ്കിലും ഇന്നും ഇത്തരം അസാമാന്യപ്രവര്‍ത്തികളെ വളരെ അത്ഭുതത്തോടെയാണ് മനുഷ്യന്‍ കാണുന്നത്. പലതും അത്ഭുതമെന്ന് തോന്നുമെങ്കിലും അതിന് പിന്നില്‍ ഒരു ശാസ്ത്രവുമുണ്ടാകുമെന്നതാണ് യാഥാര്‍ത്ഥ്യം.
കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോയില്‍ ഒരു കൌമാരക്കാരന്‍ ഒരു പ്ലാസ്റ്റിക് കസേരയില്‍ ഒരു ഗ്യാസ് സ്റ്റൗവിന് അടുത്തായി ഇരിക്കുന്നു. പെട്ടെന്ന് ഒരാള്‍ വന്ന് കൌമാരക്കാരന്‍റെ തലവഴി ഒരു തുണിയിട്ട് മൂടി പെട്ടെന്ന് തന്നെ അത് വലിച്ചെടുക്കുന്നു. ഈ സമയം കൌമാരക്കാരന്‍ സ്റ്റൗവിന്‍റെ ബര്‍ണറില്‍ കൈവയ്ക്കുമ്പോള്‍ ബര്‍ണറില്‍ നിന്നും തീ ഉയരുന്നു. ലൈറ്ററോ തീപ്പെട്ടിയോ ഇല്ലാതെ വെറും വിരലുകള്‍ ഉപയോഗിച്ചാണ് ഗ്യാസ് സ്റ്റൗ കത്തിച്ചത്. ആദ്യ കാഴ്ചയില്‍, കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു അത്.
undefined
Godman Chikna എന്ന ട്വിറ്റര്‍ അക്കൌണ്ട് വഴിയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഗുഡ്മാന്‍ ഇങ്ങനെ എഴുതി,' സ്റ്റാറ്റിക് എനർജി ഉൽപാദിപ്പിച്ച് ഗ്യാസ് സ്റ്റൗ കത്തിക്കുന്ന വ്യക്തി. വാസ്തവത്തിൽ, ഇന്ത്യ തുടക്കക്കാർക്കുള്ളതല്ല. ' വീഡിയോയിലെ യുവാവ് അത്ഭുതപ്രവര്‍ത്തിയല്ല കാണിച്ചതെന്നും അവന്‍ സ്റ്റാറ്റിക് എനര്‍ജി ഉപയോഗിച്ചാണ് ഗ്യാസ് സ്റ്റൗ കത്തിച്ചതെന്നും കുറിപ്പ് വ്യക്തമാക്കുന്നു. അതേ സമയം മറ്റൊന്ന് കൂടി അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ കൌമാരക്കാര്‍ക്ക് പോലും ശാസ്ത്രത്തില്‍ വ്യക്തതയുണ്ടെന്ന്.
അതിഥികള്‍ വിവാഹം 'ആഘോഷിച്ചു'; വിവാഹ ദിനം മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ വധു ആശുപത്രിയില്‍ !
Guy igniting gas stove by generating static energy 😳
Truly, India is not for beginners 🥵 pic.twitter.com/4eFVFF0esx
ഭര്‍ത്താവിന്‍റെ 'അവിഹിതബന്ധം' തന്‍റെ 'വിവാഹബന്ധം' രക്ഷിച്ചെന്ന് യുവതി; ഞെട്ടിയത് സോഷ്യല്‍ മീഡിയ !
ഒരു വസ്തുവിന്‍റെ ഉള്ളിലോ ഉപരിതലത്തിലോ ഉള്ള വൈദ്യുത ചാർജ്ജുകളുടെ അസന്തുലിതാവസ്ഥയാണ് സ്റ്റാറ്റിക് വൈദ്യുതി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വൈദ്യുത പ്രവാഹം അല്ലെങ്കിൽ ഇലക്ട്രിക്കൽ ഡിസ്ചാർജ് വഴി അകന്നുപോകാൻ കഴിയുന്നതുവരെ ചാർജ് വസ്തുവില്‍ നിലനിൽക്കും. വീഡിയോയില്‍ കസേരയിൽ ഇരിക്കുന്ന ആൺകുട്ടി അറിയാതെ ഒരു മനുഷ്യ കപ്പാസിറ്ററായി മാറുന്നു, തന്‍റെ ചുറ്റുപാടുകളുമായി ഇടപഴകുമ്പോൾ നിശ്ചലമായ വൈദ്യുതി സംഭരിക്കുന്നു. പ്ലാസ്റ്റിക് കസേരയില്‍ ഭൂമിയുമായി സമ്പര്‍ക്കമില്ലാതെ ഇരിക്കുന്ന കുട്ടിയുടെ തലയിലൂടെ പുതപ്പ് വലിച്ചെടുക്കുമ്പോൾ, അടിഞ്ഞുകൂടിയ നിശ്ചല ഊർജ്ജം വിരലിലൂടെ പുറന്തള്ളുകയും ഗ്യാസ് സ്റ്റൗ കത്തിക്കാനാവശ്യമായ ഒരു തീപ്പൊരി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഗ്യാസ് കത്തുന്നു.
ന്യൂയോര്‍ക്ക് നഗരം പോലെ; 2500 വര്‍ഷം പഴക്കമുള്ള നാഗരീകത, അതും ആമസോണ്‍ കാടുകള്‍ക്ക് താഴെ !
നിരവധി പേരാണ് വീഡിയോയ്ക്ക് അഭിപ്രായമെഴുതാനെത്തിയത്. 'ഈ സാങ്കേതികവിദ്യ നമ്മുടെ അതിർത്തികൾക്കപ്പുറത്തേക്ക് പോകരുത്.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. മറ്റ് ചിലര്‍ വീഡിയോ അനുകരിക്കരുതെന്ന് ആവശ്യപ്പെട്ടു. പ്രത്യേകിച്ചും ഓണ്‍ലൈന്‍ കാഴ്ചകള്‍ ആളുകള്‍ അനുകരിക്കാനുള്ള സാധ്യത കൂടുതലാണെന്നും. ഗ്യാസ് പോലെ സ്ഫോടനാത്മകമായ ഒന്നിനോട് ഇത്രയും അശ്രദ്ധമായ രീതിയില്‍ സമീപിച്ചാല്‍ അത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കി.