ഇന്ത്യന്‍ വംശജന് മൂവേഴ്സ് ആന്‍റ് പാക്കേഴ്സ് സേവനം സൌജന്യമായി ലഭിച്ചുവെന്ന് ചിലര്‍ തമാശ പറഞ്ഞു.
അടുത്തകാലത്തായി ഉണ്ടായ അഭൂതപൂര്‍വ്വമായ കുടിയേറ്റത്തെ തുടര്‍ന്ന് യുറോപ്പിലും യുഎസിലും ഓസ്ട്രേലിയയിലും രൂക്ഷമായ താമസ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. വാടകയ്ക്ക് വീടുകള്‍ കിട്ടാനില്ല. അത്രയേറെയാണ് വീടില്ലാത്തവരുടെ എണ്ണം. ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ വീട്ട് വാടക ആകാശം മുട്ടിയെന്ന് കുടിയേറ്റക്കാരും. ഇതിനിടെയാണ് സമൂഹ മാധ്യമങ്ങളില്‍ വീടൊഴിയാന്‍ കൂട്ടാക്കാത്ത ഒരു ഇന്ത്യക്കാരന്‍റെ വീട്ട് സാധനങ്ങള്‍ വീട്ടുടമ എടുത്ത് പുറത്ത് വയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയക്കപ്പെട്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളുമായെത്തിയത്.
'ദേശീ യുവാവും വീട്ടുടമയും തമ്മില്‍ കലഹം. അവന്‍ വീട് ഒഴിയുന്നില്ലെന്നത് തന്നെ കാരണം. വീട്ടുടമ വന്ന് അവന്‍ സാധനങ്ങള്‍ എടുത്ത് പുറത്ത് വയ്ക്കാന്‍ തുടങ്ങി. ബ്രാംപ്ടണ്‍ കാനഡ.' വീഡിയോ പങ്കുവച്ച് കൊണ്ട് ജനപ്രീയ എക്സ് ഹാന്‍റിലായ ഘർ കെ കലേഷ് കുറിച്ചു. വീഡിയോയില്‍ ഒരു വെള്ള ബർമുഡ മാത്രം ധരിച്ച് നില്‍ക്കുന്ന ഇന്ത്യന്‍ വംശജന് മുന്നിലൂടെ കനേഡിയന്‍ പൌരനും മറ്റൊരാളും കിടക്കയും മറ്റ് വീട്ടുസാധനങ്ങളും എടുത്ത് പുറത്ത് വയ്ക്കുന്നു. ഈസമയം വാതില്‍ക്കൽ ഒരു കനേഡിയന്‍ വംശജയേയും കാണാം. ഇന്ത്യന്‍ വംശജന്‍ വീട്ടുടമസ്ഥനെ തെറിവിളിക്കുന്നതും നിങ്ങള്‍ നുണ പറഞ്ഞു എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
undefined
31 വർഷം നീണ്ട ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിധി വേട്ട; ഒടുവിൽ ഫ്രാൻസിലെ 'സ്വർണ്ണ മൂങ്ങ'യെ കണ്ടെത്തി
Kalesh b/w a Desi guy and His landlord over he had fight with landlord cos he was not vacating the house then The landlord came and started moving his stuff out by himself, Brampton Canada pic.twitter.com/pAlhZoIHUT
— Ghar Ke Kalesh (@gharkekalesh)ഒറ്റ ദിവസം പിന്നിടുമ്പോള്‍ വീഡിയോ ഒന്നരലക്ഷത്തിന് മേലെ ആളുകളാണ് കണ്ടത്. നിരവധി പേര്‍ കുറിപ്പെഴുതാനെത്തി. ഇന്ത്യന്‍ വംശജന് മൂവേഴ്സ് ആന്‍റ് പാക്കേഴ്സ് സേവനം സൌജന്യമായി ലഭിച്ചുവെന്ന് ചിലര്‍ തമാശ പറഞ്ഞു. "വാടകക്കാരന് ഒഴിഞ്ഞ് പോകാതിരിക്കാൻ കാരണങ്ങൾ ഉണ്ടായിരിക്കാം, പക്ഷേ, വീട്ടുടമസ്ഥർക്ക് അധികാരമില്ലെന്ന് തോന്നുന്നത് അനീതിയാണ്. നിർഭാഗ്യവശാൽ, അത് ഈ ഘട്ടത്തിലേക്ക് സംഗതി വളര്‍ന്നു. എനിക്കിവിടെ രണ്ട് പേരോടും സഹതാപം തോന്നുന്നു. ഇത് ഒരു സങ്കീർണ്ണമായ പ്രശ്നമാണ്, രണ്ട് കക്ഷികളിൽ നിന്നും കൂടുതൽ ധാരണ ആവശ്യമാണ്, " ഒരു കാഴ്ചക്കാരന്‍ എഴുതി. 'സൌജന്യമായി ചലിക്കുന്ന സഹായം' എന്നായിരുന്നു ഒരു കുറിപ്പ്.