'എന്തോന്നെടേയ് ഇതൊക്കെ?' 36,000 അടി ഉയരത്തിൽ പേപ്പർ കപ്പിൽ ചായ ഒഴിച്ച് കൊടുക്കുന്ന ഇന്ത്യക്കാരന്‍റെ വീഡിയോ

By Web Team  |  First Published Dec 23, 2024, 4:10 PM IST

36,000 അടി ഉയരത്തിൽ വച്ച് ചായ്... ചായ്... എന്ന് പ്രത്യേക ഈണത്തില്‍ വിളിച്ച് പറഞ്ഞു കൊണ്ടായിരുന്നു അയാള്‍ പേപ്പര്‍ ഗ്ലാസിലേക്ക് ചായ പകര്‍ന്ന് മറ്റ് യാത്രക്കാര്‍ക്ക് കൈമാറിയത്..


തായ്‍ലന്‍ഡിലേക്കുള്ള ഒരു വിമാനത്തില്‍ വച്ച് ഇന്ത്യക്കാരായ യാത്രക്കാര്‍ ലോക്കല്‍ ട്രെയിനിലെന്നത് പോലെ പെരുമാറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി അധിക ദിവസമായിട്ടില്ല. അതിന് മുമ്പ് തന്നെ മറ്റൊരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റി. ഇത്തവണയും ഇന്ത്യക്കാരന്‍ തന്നെ. അതും 36,000 അടി ഉയരത്തില്‍ പറക്കുന്ന ഇന്‍റിഗോ വിമാനത്തില്‍ വച്ച് ഒരു ഫ്ലാസ്ക്കില്‍ നിന്നും പേപ്പര്‍ ഗ്ലാസിലേക്ക് ചായ ഒഴിച്ച് വിമാനത്തിലെ മറ്റ് യാത്രക്കാർക്ക് നല്‍കുന്നതായിരുന്നു വീഡിയോ. ഈ കാഴ്ചകളും ഇന്ത്യയിലെ ലോക്കല്‍ ട്രെയിന്‍ യാത്രയെ ഓർമ്മിപ്പിക്കുന്നുവെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കള്‍ എഴുതിയത്. 

വെറും 24 മണിക്കൂറിനുള്ളില്‍ വീഡിയോ കണ്ടത് നാല് ലക്ഷത്തോളം പേര്‍. ചിലര്‍ തമാശകളുമായെത്തിയപ്പോള്‍ മറ്റ് ചില കാഴ്ചക്കാര്‍ ക്രൂരമായ പരിഹാസങ്ങളും വിമര്‍ശനങ്ങളുമായിരുന്നു വീഡിയോയ്ക്ക് താഴെ കുറിച്ചത്. എയര്‍ ക്രൂ ഡോട്ട് ഇന്‍ എന്ന ഇന്‍സ്റ്റാഗ്രാമില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ചായ് ചായ് എന്ന് പ്രത്യേക ഈണത്തില്‍ വിളിച്ച് ഇടയ്ക്ക് വിളിച്ച് പറയുന്നയാള്‍ തന്‍റെ കൈയിലിരിക്കുന്ന ഫ്ലാസ്ക്കില്‍ നിന്നും വളരെ ചെറിയൊരു പേപ്പര്‍ കപ്പിലേക്ക് ചായ പകര്‍ന്ന് ആദ്യം ഒരു സ്ത്രീയ്ക്ക് നല്‍കുന്നു. പിന്നാലെ വിമാനത്തിലെ മറ്റ് ചില യാത്രക്കാര്‍ക്കും അദ്ദേഹം നല്‍കുന്നു. കൂട്ടത്തിലെ പ്രായം ചെന്ന ഒരു പുരുഷനും ഒരു സ്ത്രീയും രാജസ്ഥാനിലെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഇരിക്കുന്നത്. അതേസമയം എവിടെ നിന്നും ഏങ്ങോട്ടുള്ള ഫ്ലൈറ്റാണെന്നോ എപ്പോള്‍ നടന്ന സംഭവമാണെന്നോ വീഡിയോയില്‍ പറയുന്നില്ല. 

Latest Videos

undefined

പുറത്ത് രാജകീയ സെറ്റപ്പ്, അടുക്കളയില്‍ 'അറപ്പ്' തോന്നിക്കുന്ന കാഴ്ചകൾ; ഹൈദരാബാദ് കഫേയുടെ വീഡിയോ വൈറൽ

'നായയിൽ നിന്ന് കരടിയെയോ' അതോ 'കരടിയില്‍ നിന്ന് നായയെയോ' രക്ഷിച്ചത്? 30 ലക്ഷം പേർ കണ്ട് വീഡിയോയിൽ തർക്കം

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുകളുമായി രംഗത്തെത്തിയത്.  അടുത്തതായി അയാള്‍ ചാറ്റ് മസാല ഉണ്ടാക്കുമെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ക്യാബിന്‍ ക്രൂവും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും എന്താണ് ചെയ്യുന്നത് എന്നായിരുന്നു ഒരു കുറിപ്പ്. ഇതുകൊണ്ടൊക്കെയാണ് വിദേശികള്‍ ഇന്ത്യക്കാരെ കുറിച്ച് മോശം അഭിപ്രായങ്ങള്‍ പറയുന്നത്. കുറച്ച് കൂടി മര്യാദയ്ക്ക് പെരുമാറൂ എന്നായിരുന്നു ഒരാളുടെ ഉപദേശം. ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍റിഗോയില്‍ യാത്ര ചെയ്ത തന്‍റെ അമ്മയുടെ ബാഗ് വിമാനത്തില്‍ വച്ച് ഒരു യാത്രക്കാരന്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് പരാതി പറഞ്ഞിട്ടും വിമാനക്കമ്പനി അധികൃതര്‍ യാതൊരു നടപടികളും എടുത്തില്ലെന്ന് ഷീസെയ്സിന്‍റെ സ്ഥാപക തൃഷാ ഷെട്ടി ആഴ്ചകള്‍ക്ക് മുമ്പാണ് തന്‍റെ എക്സ് അക്കൌണ്ടിലൂടെ പരാതി പറഞ്ഞത്. 

പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപം രാത്രി എത്തിയത് 17 അടി നീളവും, 100 കിലോ തൂക്കവുമുള്ള പെരുമ്പാമ്പ്; വീഡിയോ

click me!