നിക്കിന്‍റെ മുഖത്തേക്ക് തന്നെ പാമ്പ് സൂക്ഷ്മമായി നോക്കുന്നത് വീഡിയോയിൽ കാണാം. തൊട്ടടുത്ത നിമിഷം തീർത്തും അപ്രതീക്ഷിതമായി അത് നിക്കിന്‍റെ മുഖത്തിന് നേരെ ശരവേഗത്തിൽ ആക്രമിക്കാനായി ആയുന്നു.
അപകടകാരികളായ ജീവികളുടെ പട്ടികയിൽ ഏറെ മുൻപന്തിയിലുള്ള ഒന്നാണ് പാമ്പുകൾ, പ്രത്യേകിച്ച് വിഷ പാമ്പുകൾ. ഓരോ വർഷവും നൂറുകണക്കിന് ആളുകളക്കാണ് പാമ്പുകളുടെ അപ്രതീക്ഷിത ആക്രമണങ്ങളിൽ അപകടം സംഭവിക്കുന്നത്. പാമ്പുകൾ ഇത്രയേറെ അപകടകാരകളാണന്ന സത്യം നിലനിൽക്കേ തന്നെ അവയുമായ അടുത്തിടപഴകുന്ന നിരവധി ആളുകളുണ്ട്. അത്തരത്തിൽ പാമ്പുകളുമായും ഇഴജന്തുക്കളുമായും ഉള്ള ഏറ്റമുട്ടലുകളിലൂടെ സാമൂഹിക മധ്യമങ്ങളിൽ ഏറെ അനുയായികൾ ഉള്ള വ്യക്തിയാണ് നിക്ക് ബിഷപ്പ്. തന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ ഇദ്ദേഹം പോസ്റ്റ് ചെയ്യുന്ന പല വീഡിയോകളും ഞെട്ടലോടെ അല്ലാതെ നമുക്ക് കണ്ടിരിക്കാനാവില്ല. ഒരു രാജവെമ്പാലയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന നിക്കിന്‍റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമ ഉപഭോക്താക്കൾക്കിടയിൽ ചർച്ചയാവുകയാണ്.
ഒരു രാജവെമ്പാലയെ കൈയിൽ എടുത്ത് തന്നോടൊപ്പമുള്ള വ്യക്തിയ്ക്ക് നിക്ക് അതിനെ കാണിച്ചുകൊടുക്കുന്നതാണ് വീഡിയോയുടെ തുടക്കം. പത്തി വിടർത്തി നിക്കിന്‍റെ കൈകളിൽ ഉയർന്നു നിൽക്കുന്ന പാമ്പിനെ നിക്ക് തന്‍റെ മുഖത്തിന് അഭിമുഖമായി പിടിയ്ക്കുന്നു. തുടർന്ന് ചില മുഖഭാവങ്ങളിലൂടെയും കൈയുടെ ചലനത്തിലൂടെയും അതിനെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു. നിക്കിന്‍റെ മുഖത്തേക്ക് തന്നെ പാമ്പ് സൂക്ഷ്മമായി നോക്കുന്നത് വീഡിയോയിൽ കാണാം. തൊട്ടടുത്ത നിമിഷം തീർത്തും അപ്രതീക്ഷിതമായി അത് നിക്കിന്‍റെ മുഖത്തിന് നേരെ ശരവേഗത്തിൽ ആക്രമിക്കാനായി ആയുന്നു. ഭയന്നു പോയ നിക്ക് പാമ്പിന്‍റെ പിടി വിടുകയും തുടര്‍ന്ന് അത് നിലത്തേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം.
അപ്പൂപ്പന്‍റെ ആവേശം കണ്ട് നൃത്തം ചെയ്യാനായി നാട്ടുകാരും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും !
പാമ്പുകളെ പേടിയുള്ളവർക്ക് നിക്ക് തന്‍റെ ഇൻസ്റ്റാ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കാണുന്നത് ശരിക്കും ഞെട്ടിക്കുന്ന അനുഭവമായിരിക്കും. വീഡിയോ പങ്കിട്ടുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്, “കിംഗ് കോബ്ര വിജയിച്ചു. ഇത്തരം നിമിഷങ്ങൾ എന്‍റെ ജോലി യഥാർത്ഥമാണെന്ന് എന്നെ ഓർമ്മിപ്പിക്കുന്നു. രാജവെമ്പാലയ്ക്ക് ആനയെ വീഴ്ത്താൻ ആവശ്യമായ വിഷം ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?.“ വീഡിയോ കണ്ട നിരവധി പേരാണ് ഈ ജോലി ഉപേക്ഷിക്കുന്നതാണ് താങ്കളുടെ ജീവന് സുരക്ഷിതമെന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ ചുരക്കം ചിലർ കുറിച്ചത് 'പാമ്പ് തങ്കളെ ചുംബിക്കാൻ ഒരു ശ്രമം നടത്തിയതാണ്' എന്നായിരുന്നു. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
2000 വര്‍ഷം പഴക്കം; ലോകത്തിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ട മമ്മി ചൈനയില്‍ !