അങ്ങനെതന്നെ വേണം ! കാര്‍ വൃത്തിയാക്കുന്നതിനിടെ അപമാനിച്ചയാള്‍ക്ക് നേരെ പ്രതികരിച്ച യുവതിക്ക് അഭിനന്ദനം

By Web Team  |  First Published Feb 19, 2024, 12:06 PM IST

അപ്രതീക്ഷിതമായ ആക്രമണത്തില്‍ യുവതി ആദ്യം പതറുന്നു. എന്നാല്‍, പെട്ടെന്ന് സമചിത്തത വീണ്ടെടുത്ത യുവതി പ്രതികരിച്ചു. 



പുരുഷന്മാര്‍ ചെയ്യുന്ന ഏതാണ്ടെല്ലാ ജോലികളിലും ഇന്ന് സ്ത്രീകളുടെ സാന്നിധ്യമുണ്ട്. ബഹിരാകാശ യാത്രയായാലും കാര്‍ വാഷിംഗ് കേന്ദ്രത്തിലായാലും സ്ത്രീകളുടെ സാന്നിധ്യം കാണാം. സ്ത്രീകളാണെന്നത് കൊണ്ട് തന്നെ പലപ്പോഴും ഇവര്‍ തൊഴിലിടങ്ങളില്‍ അപമാനിക്കപ്പെടുന്നു. അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍  പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. യുഎസിലെ ഇന്‍ഡ്യാലയില്‍ നിന്നുള്ളതായിരുന്നു വീഡിയോ. ഒരു കാര്‍ വാഷിംഗ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍, ഹൈപമ്പ് ഉപയോഗിച്ച് ഒരു 18 കാരിയായ യുവതി വൃത്തിയാക്കുന്നതായിരുന്നു വീഡിയോ. 

യുവതി കാറിന്‍റെ മുന്നില്‍ നിന്നും വൃത്തിയാക്കി പിന്നിലേക്ക് പോകുന്നതിനിടെ കാറിന്‍റെ മുന്നിലെ സീറ്റിലെ ഗ്ലാസ് താഴ്ത്തി മുന്നിരിലിക്കുന്നയാള്‍ പെട്ടെന്ന് യുവതിയുടെ മുഖത്തേക്ക് നാരങ്ങാ വെള്ളം ഒഴിക്കുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ യുവതി ആദ്യം പതറുന്നു. എന്നാല്‍, പെട്ടെന്ന് സമചിത്തത വീണ്ടെടുത്ത യുവതി പ്രതികരിക്കുന്നു. തന്‍റെ കൈയിലിരുന്ന ഹൈസ്പീഡ് പമ്പ് ഉപയോഗിച്ച് കാറിന്‍റെ തുറന്ന ഗ്ലാസിനുള്ളിലൂടെ അകത്തേക്ക് ശക്തിയായി വെള്ളം അടിച്ച് കൊടുത്ത് കൊണ്ടായിരുന്നു യുവതിയുടെ പ്രതികരണം. വീഡിയോ കണ്ടവര്‍ യുവതിയെ അഭിനന്ദിച്ചു. ഫെബ്രുവരി മൂന്നിന് യുഎസിലെ ഇന്ത്യാന കാർ വാഷിലാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കാര്‍ വാഷിംഗ് കേന്ദ്രത്തിലുണ്ടായിരുന്ന തൊഴിലാളി, അന്ന ഹാരിക്കി എന്ന പതിനെട്ടുകാരിയാണെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

Latest Videos

ഇതാണ് വൈബ് ! വനത്തിനുള്ളിലെ കുളത്തില്‍ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടത്തിന്‍റെ വീഡിയോ വൈറല്‍

Car Washer Had No Idea Driver's Window Was Down 💀 pic.twitter.com/9hTUVyJLzW

— TopStreetFights  (@TSFights)

ചാറ്റ് ജിപിടി തുണ; മക്ഡോണാൾഡിനെ പറ്റിച്ച് 100 ഭക്ഷണ പൊതി സംഘടിപ്പിച്ചതായി യുവാവ് ! പ്രതികരിച്ച് സോഷ്യൽ മീഡിയ

മൂന്ന് ലക്ഷത്തോളം പേരാണ് വീഡിയോ ഇതിനകം കണ്ടത്. വീഡിയോ കണ്ട ഒരു യുവതി കുറിച്ചത് ഇങ്ങനെയായിരുന്നു,'അവൾ വീണ്ടും സ്പ്രേ ചെയ്യാൻ വന്നോ? എന്‍റെ കാറായിരുന്നെങ്കിൽ അവൾ ആശുപത്രിയിൽ എത്തുമായിരുന്നു' തെറ്റ് കാര്‍ കഴുകിയ യുവതിയുടെതായിരുന്നെന്നും അവര്‍ കാറിന്‍റെ ഗ്ലാസ് തുറന്നത് നോക്കാതെ കഴുകാന്‍ ആരംഭിച്ചതാണ് പ്രശ്നമെന്നും ചിലരെഴുതി. എന്നാല്‍, നിരവധി പേര്‍ യുവതിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. ഒരു പതിനെട്ടുകാരിക്ക് ജോലി സ്ഥലത്ത് സുരക്ഷിതത്വമില്ലേയെന്ന് ചിലര്‍ ചോദിച്ചു. ഇതിനിടെ താന്‍ കാര്‍ കഴുകിക്കൊണ്ട് ഇരുന്നപ്പോള്‍ വാഹനത്തിന്‍റെ ഡ്രൈവിംഗ് സീറ്റിലിരുന്ന യുവതി പെട്ടെന്ന് കാറിന്‍റെ ഗ്ലാസ് താഴ്ത്തി കുടിച്ച് കൊണ്ടിരുന്ന ലൈംജ്യൂസ് തന്‍റെ മുഖത്ത് ഒഴിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി. താന്‍ സംഭവത്തെ കുറിച്ച് മാനേജരോട് പരാതിപ്പെട്ടെന്നും അവള്‍ പറഞ്ഞു. 'തികച്ചും നിരപരാധിയായ ഒരു അപരിചിതനോട് അങ്ങനെ പെരുമാറാൻ ഒരാളെ പ്രേരിപ്പിക്കുന്നതെന്താണ്?' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ ചോദ്യം. കാറിനെയും കാറുടമയേയും വാഷിംഗ് കേന്ദ്രത്തില്‍ നിന്നും വലിക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ തന്‍റെ തൊഴിലാളിക്ക് ഒപ്പം നിന്ന് തൊഴിലുടമയെയും അഭിനന്ദിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. 

ഭയം അസ്ഥിയിലൂടെ കയറും....; ആക്രമിക്കാനെത്തിയ കാട്ടാനയെ തടയുന്ന ഫോറസ്റ്റ് ഗൈഡിന്‍റെ വീഡിയോ വൈറല്‍ !
 

click me!