'ഏയ് ഓട്ടോ... '; കാലിഫോര്‍ണിയയിലെ തെരുവിലൂടെ ഓടുന്ന ഓട്ടോയുടെ വീഡിയോ വൈറല്‍

By Web Team  |  First Published May 9, 2024, 8:32 AM IST

നഷ്‌ടമായത് സൈക്കിൾ റിക്ഷ മാത്രമാണ്' മറ്റൊരു കാഴ്ചക്കാരന്‍ ദില്ലിയിലും കല്‍ക്കത്തയിലും ഇന്ന് അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന സൈക്കിള്‍ റിക്ഷകളെ ഓര്‍ത്തെടുത്തു.      



യുഎസിലെ കാലിഫോര്‍ണിയയിലെ തെരുവിലൂടെ ഓടുന്ന ഓട്ടോയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യക്കാരായ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ അതിലായി. പിന്നെ താമസിച്ചില്ല. വളരെ വേഗം തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലുമായി. ഇന്ത്യയിലെ ഏറ്റവും സാധാരണകാരായ മനുഷ്യരുടെ ഗതാഗത ആശ്രയമാണ് ഇന്ന് ഓട്ടോ റിക്ഷകള്‍.  പുതിയ കാലത്ത് റാപിഡ് ബൈക്കുകള്‍ രംഗത്തിറങ്ങിയെങ്കിലും ഓട്ടോകളാണ് ഇന്നും ഇന്ത്യന്‍ തെരുവുകള്‍ അടക്കി ഭരിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് പുറത്ത് പോകുന്ന പ്രവാസികള്‍ക്ക് മറ്റെതെങ്കിലും രാജ്യത്തെ തെരുവില്‍ ഓട്ടോ റിക്ഷയെ കണ്ടാല്‍ സ്വാഭാവികമായും നാടിനെ ഓര്‍മ്മ വരുന്നു. ഈ ഗൃഹാതുരത്വമാണ് വീഡിയോയെ പെട്ടെന്ന് വൈറലാക്കിയതും. ഏതാണ്ട് ഒമ്പത് ലക്ഷത്തോളം പേരാണ്  ഇതിനകം വീഡിയോ കണ്ടത്. മുപ്പതിനായിരത്തിന് മേലെ ലൈക്കുകളും വീഡിയോ നേടി. 

മനോഹര്‍ സിംഗ് റാവത്ത് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു. 'കാലിഫോർണിയയിലെ ഓട്ടോ റിക്ഷ. #ആർട്ടിസിയ' പശ്ചാത്തലത്തില്‍ കഭി ഖുഷി കഭി ഗം എന്ന സിനിമയില്‍ നിന്നുള്ള ഗാനവും പങ്കുവയ്ക്കപ്പെട്ടു. വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ഇരുരാജ്യങ്ങളിലെയും പൊതുഗതാഗത സംവിധാനത്തെ കുറിച്ചുള്ള ചര്‍ച്ചയും നടന്നു. 'യുഎസിൽ പൊതുഗതാഗതം വളരെ ആവശ്യമാണ് !!' ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് കുടിയേറിയ ഒരു ഇന്ത്യന്‍ പ്രവാസി ആവശ്യം ഉന്നയിച്ചു. മറ്റ് ചിലര്‍ തങ്ങള്‍ ആ ഓട്ടോയെ ആര്‍ട്ടിസിയയിലും മറ്റിടങ്ങളിലുമായി കാണാറുണ്ടെന്ന് കുറിച്ചു. 'അവിടെ കണ്ടു, ഇവിടെ കണ്ടു' തുടങ്ങിയ നിരവധി കമന്‍റുകളും വീഡിയോയ്ക്ക് താഴെ കുറിക്കപ്പെട്ടു. 

Latest Videos

undefined

യൂട്യൂബിനെ പറ്റിച്ച യൂട്യൂബർ; 4,600 ഫോണുകൾ ഉപയോഗിച്ച് വ്യാജ കാഴ്ചക്കാരെ സൃഷ്ടിച്ച് വൈറലായ യൂട്യൂബർക്ക് തടവ്

'ചൂട് കാലത്ത് വെള്ളം കണ്ടാല്‍...'; ചെളിക്കുഴിയില്‍ തിമിര്‍ക്കുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറല്‍

'ഇന്നലെ ഇത് പയനിയർ ബ്ലിവിഡിയിൽ കണ്ടു. രണ്ടുതവണ നോക്കേണ്ടി വന്നു,' മറ്റൊരു കാഴ്ചക്കാരന്‍ നാടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അടക്കാനാകാതെ കുറിച്ചു. 'ഞാനെങ്ങനെ ഇത് മിസ് ചെയ്തു.' എന്ന് ആശങ്കയോടെ ചോദിച്ചവരും കുറവല്ല. 'ആ റിക്ഷ ബാംഗ്ലൂരിൽ നിന്നാണെങ്കിൽ അവൻ ഒന്നര മീറ്റർ ചോദിക്കും.'  പഴയ ചില ഓര്‍മ്മകളില്‍ ഒരു കാഴ്ചക്കാരന്‍ എഴുതി. 'നഷ്‌ടമായത് സൈക്കിൾ റിക്ഷ മാത്രമാണ്' മറ്റൊരു കാഴ്ചക്കാരന്‍ ദില്ലിയിലും കല്‍ക്കത്തയിലും ഇന്ന് അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന സൈക്കിള്‍ റിക്ഷകളെ ഓര്‍ത്തെടുത്തു. ചില സ്ഥലങ്ങളില്‍ അമിതമായ നിരക്ക് ആവശ്യപ്പെടുമെന്ന പരാതികള്‍ ഉയരാറുണ്ടെങ്കിലും ഇന്ത്യയിലെമ്പാടും ഈ മുച്ചക്ര വാഹനം ഏറ്റവും ജനപ്രിയമാണ്. ഇന്ത്യയിലെത്തിയ ചില വിദേശകാര്യ ഉദ്യോഗസ്ഥന്മാര്‍ പോലും ജോലി സ്ഥലത്തേക്ക് സ്ഥിരമായി ഓട്ടോയിലാണ് പോകാറെന്നുള്ള വാര്‍ത്തകള്‍ പോലും പുറത്ത് വന്നിരുന്നു. ദീര്‍ഘനാളായി പ്രവാസിയായി കഴിയുന്ന ഇന്ത്യക്കാര്‍ക്ക് പെട്ടെന്ന് തെരുവില്‍ ഒരു ഓട്ടോയെ കണ്ടപ്പോള്‍ നാടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്‍ന്നു. 

സമൂഹിക പരീക്ഷണത്തിനായി കോടികളുടെ സ്വത്ത് ഉപേക്ഷിച്ചു; ഒടുവിൽ പാതിവഴിയിൽ പദ്ധതി തന്നെ ഉപേക്ഷിച്ച് കോടീശ്വരന്‍
 

click me!