നീരാളിയുമൊത്ത് മുഖാമുഖം; കടലിനടിയില്‍ നീരാളിയുടെ മുന്നില്‍പെട്ട യുവതിയുടെ വീഡിയോ വൈറല്‍ !

By Web Team  |  First Published Nov 19, 2023, 11:12 AM IST


തന്‍റെ ആവാസവ്യവസ്ഥയിലേക്ക് കടക്കുന്ന ജീവികളെ നീണ്ട നീരാളിക്കൈകള്‍ ഉപയോഗിച്ച് പിടിക്കൂടി ഭക്ഷിക്കുകയാണ് നീരാളുകളുടെ രീതി.



ടല്‍ എന്നും മനുഷ്യനെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. കരയിലുള്ളതിനെക്കാള്‍ വന്യജീവികള്‍ കടലിലാണ്. അവയുടെ പ്രവചനാതീതമായ സ്വഭാവത്തില്‍ നിരവധി മനുഷ്യര്‍ക്ക് ജീവഹാനി നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഇതിനിടെ ഏറെ പേരുടെ ശ്രദ്ധനേടി. ഭീമാകാരമായ ഒരു നീരാളിയുടെ തൊട്ട് മുന്നില്‍ ഒരു യുവതി നീന്തുന്നതായിരുന്നു വീഡിയോ. നീന്തുന്നതിനിടെയില്‍ യുവതി, തന്‍റെ കൈയിലിരുന്ന കാമറയില്‍ നീരാളിയൂടെ വീഡിയോ ചിത്രീകരിക്കുന്നതും കാണാം. നീരാളിയുടെ പുറകില്‍ നിന്നുള്ള വീഡിയോയാണ് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടത്. 

കാല്‍ തെറ്റിയാല്‍ വലിച്ചെടുക്കും, ആളെ വിഴുങ്ങുമോ ക്വിക്‍സാന്‍ഡ് ? സത്യം അറിയാം

Latest Videos

വീഡിയോയില്‍, നീല നിറമുള്ള കടലിന്‍റെ അടിത്തട്ടില്‍ ഒരു വലിയ നീരാളിക്ക് മുന്നില്‍ അതിന്‍റെ വീഡിയോ പകര്‍ത്തിക്കൊണ്ട് ഒരു യുവതി നീങ്ങുന്നതായിരുന്നു ഉണ്ടായിരുന്നത്. കാഴ്ചയില്‍ ഭീമാകാരനായ ഒരു നീരാളിയായിരുന്നു അത്. തന്‍റെ ആവാസവ്യവസ്ഥയിലേക്ക് കടക്കുന്ന ജീവികളെ തന്‍റെ നീണ്ട നീരാളിക്കൈകള്‍ ഉപയോഗിച്ച് പിടിക്കൂടി ഭക്ഷിക്കുകയാണ് നീരാളികളുടെ ഭക്ഷണ രീതി. ചില നീരാളികളുടെ സ്പര്‍ശം ഏല്‍ക്കുന്നത് തന്നെ വലിയ തോതിലുള്ള അലര്‍ജിക്ക് കാരണമാകും. എന്നാല്‍, യുവതിയുടെ സാന്നിധ്യത്തില്‍ തീര്‍ത്തും ശാന്തനായാണ് നീരാളി സഞ്ചരിക്കുന്നത്. 'നീരാളികൾക്ക് മൂന്ന് ഹൃദയങ്ങളും ഒമ്പത് തലച്ചോറും നീല രക്തവും ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? ' എന്ന ചോദ്യത്തോടെ zanzibar_mermaid എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇവര്‍ ഒരു സര്‍ട്ടിഫൈഡ് നീന്തല്‍ക്കാരിയാണ്. മൂന്നര ലക്ഷത്തോളം പേര്‍ കണ്ട വീഡിയോ ഇതിനകം പതിനാറായിരത്തിലേറെ പേര്‍ ലൈക് ചെയ്തു. 

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കുപ്പിയിലാക്കി കടലില്‍ എറിഞ്ഞു; 26 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സന്ദേശം കണ്ടെത്തി !

അപകടകരമായ രീതിയില്‍ സഞ്ചരിക്കുന്ന യുവതിയുടെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നിരവധിപേര്‍ തങ്ങളുടെ കാഴ്ചാനുഭവങ്ങള്‍ കുറിച്ചിട്ടു. എന്തുകൊണ്ടാണ് ഈ നീരാളി ജലത്തില്‍ ഇത്രയധികം ഉയർന്നത് എന്ന് ജിജ്ഞാസയുണ്ടോ? അവർ മിക്കവാറും എപ്പോഴും ഒരു ഗുഹയിൽ ഒളിച്ചിരിക്കും. ?? ഒരു കാഴ്ചക്കാരന്‍ ചോദിച്ചു. നിരവധി പേര്‍ അത്ഭുതപ്പെടുത്തുന്ന വീഡിയോ എന്ന് കുറിച്ചു. മറ്റ് ചിലര്‍ 'മൈ ഒക്ടോപസ് ടീച്ചര്‍' എന്ന ഓസ്കാര്‍ വിന്നര്‍ ഡോക്യുമെന്‍ററിയെ കുറിച്ച് സംസാരിച്ചു. മറ്റ് ചിലര്‍ അതിന്‍റെ നീരാളി കൈകളോടുള്ള തങ്ങളുടെ നീരസം മറിച്ച് വച്ചില്ല. 

തമിഴന്‍റെ ചരിത്രം മാറുമോ? ശിവകലൈയിലെ ശ്മശാനത്തിൽ കണ്ടെത്തിയ നെൽക്കതിരുകൾക്ക് 3,200 വർഷം പഴക്കം !


 

click me!