'ഭാഭിജി പല്ലൂ സാരി, 1,500 രൂപയാണ് കൊച്ചേ....'; യുവതിയുടെ മറുപടിയില്‍ ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ

By Web Team  |  First Published Mar 9, 2024, 10:07 AM IST

അപകട മുന്നറിയിപ്പ് നല്‍കാനെത്തിയവരോട് സാരിയുടെ വില അഭിമാനത്തോടെ വിളിച്ച് പറയുന്ന യുവതിയെ സോഷ്യല്‍ മീഡിയയ്ക്ക് പെരുത്ത് ഇഷ്ടമായി. അവരുടെ നിഷ്ക്കളങ്കയെ ചിലര്‍ അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍ പൊങ്ങച്ചക്കാരിയെന്ന് തമാശ പറഞ്ഞു. 


പ്രതീക്ഷിതമായ ചിലരുടെ മറുപടികള്‍ നമ്മെ പലപ്പോഴും ചിരിപ്പിക്കാറുണ്ട്. ചോദ്യത്തിന് വിരുദ്ധമായ ഉത്തരമായിരിക്കും ചിലപ്പോള്‍ നമ്മെ ചിരിപ്പിക്കുക. മറ്റ് ചിലപ്പോള്‍ ചോദ്യവുമായി ബന്ധപ്പെട്ട ഏറ്റവും നിഷ്ക്കളങ്കമായ ഉത്തരമായിരിക്കും. ഇത്തരത്തിലൊരു ചോദ്യോത്തരം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സാമൂഹിക മാധ്യമമായ എക്സില്‍ SwatKat എന്ന ഉപയോക്താവ് പങ്കുവച്ച രസകരമായ ഒരു വീഡിയോയായിരുന്നു അത്. വീഡിയോ പങ്കുവച്ച് കൊണ്ട് സ്വത്കാറ്റ് എഴുതി, 'തർക്കിക്കരുത്, 1500 കാ ഹേ എന്ന് പറഞ്ഞ് മുന്നോട്ട് പോകൂ'. രണ്ട് ദിവസത്തിനുള്ളില്‍ ആറ് ലക്ഷം പേരാണ് വീഡിയോ കണ്ടത്. 

ബൈക്ക് ഓടിക്കുന്ന ഒരു യുവതിയുടെ പുറകില്‍ നിന്നുള്ള കാഴ്ചയോടെയാണ് വീഡിയോ തുടങ്ങുന്നത്. ഇടയ്ക്ക് വീഡിയോ മറുവശത്തേക്ക് തിരിയുമ്പോള്‍ മുന്നിലുള്ള യുവത് തൊട്ട് അടുത്ത് മറ്റൊരു ബൈക്കിന്‍റെ പുറകില്‍ ഇരുന്ന് സഞ്ചരിക്കുകയായിരുന്ന മറ്റൊരു സ്ത്രീയോട് 'ഭാഭി ജി പല്ലു, ഭാഭി ജി പല്ലു.. പല്ലു...' എന്ന് വിളിച്ച് പറയുന്നു. റോഡില്‍ പല്ലു സാരി ഉടുത്ത സ്ത്രീയെ കണ്ട സന്തോഷത്തിന് യുവതി ബൈക്കിലിരുന്ന് വിളിച്ച് പറഞ്ഞു. പെട്ടെന്ന് തന്നെ അഭിമാനത്തോടെ സാരിയുടെ മുന്താണി ഉയര്‍ത്തി വീശിക്കൊണ്ട് അഭിമാനത്തോടെ സ്ത്രീ പറയുന്നത്, '1,500 രൂപ'യെന്നാണ്. തന്‍റെ പല്ലൂ സാരിക്ക് 1,500 രൂപയാണെന്ന് അഭിമാനത്തോടെ പറയുന്ന സ്ത്രീയെ സോഷ്യല്‍ മീഡിയയ്ക്ക് പെരുത്ത് ഇഷ്ടമായി. 

Latest Videos

സ്വവർഗ്ഗ ലൈംഗികാഭിമുഖ്യം ഭർത്താവിനോട് വെളിപ്പെടുത്തണം; മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയുടെ കുറിപ്പ് വൈറൽ

don't argue, just say 1500 Ka hai and move on 🫠 pic.twitter.com/mNt5dY0TR6

— SwatKat💃 (@swatic12)

കുംഭകുടിയില്‍ 10 -ാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ ശിവ ക്ഷേത്രം കണ്ടെത്തി !

സത്യത്തില്‍ ചേച്ചിയുടെ സാരി ബൈക്കിന്‍റെ പുറകില്‍ ഉടക്കിയെന്നും അപകടത്തിന് സാധ്യതയുണ്ടെന്നുമായിരുന്നു യുവതികള്‍ ഉദ്ദേശിച്ചത്. എന്നാല്‍ അത് മുഴുവന്‍ പറയും മുമ്പ് തന്നെ യുവതി, തന്‍റെ സാരിയുടെ വിലയാണ് ചോദിച്ചതെന്ന് കരുതി 1,500 രൂപയെന്ന് പറയുന്നു. അവരുടെ നിഷ്ക്കളങ്കയെ ചിലര്‍ അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍ പൊങ്ങച്ചക്കാരിയെന്ന് തമാശ പറഞ്ഞു. '500 പോരേ ചേച്ചി' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ സംശയം. ഭാഭിജി ഗൌതം ഗംഭീര്‍ സ്റ്റൈലിലാണെന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 'തര്‍ക്കിക്കരുത്. ജീവിതം വളരെ ചെറുതാണ്' മറ്റൊരു കാഴ്ചക്കാരന്‍ ഫിലോസഫിക്കലായി. '1,500 എന്ന് പറയുന്നതില്‍ അവര്‍ക്ക് വലിയ ആത്മവിശ്വാസമുണ്ട്.' മറ്റൊരാള്‍ ചേച്ചിയുടെ ആത്മവിശ്വാസം ഉയര്‍ത്തിക്കാട്ടി. 'ആര്‍ ചോദിച്ചാലും 1,500 എന്ന് പറയാന്‍ അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു.' മറ്റൊരാള്‍ എഴുതി. നിരവധി പേരാണ് ചേച്ചിയുടെ മറുപടിയില്‍ ആകഷ്ടരായി കമന്‍റെഴുതാനെത്തിയത്. 

'അതാ, മുകളിലേക്ക് നോക്കൂ... ആകാശത്തൊരു പശു'; അന്തംവിട്ട് ജനം, വൈറല്‍ വീഡിയോ കാണാം !


 

click me!