വീടിന് മുന്നിലെ വഴിയിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി ഒന്ന് ചാടിയതാണ്. പക്ഷേ, ചാട്ടം പിഴച്ചു.
ചിലത് അങ്ങനെയാണ്, നമ്മള്‍ നൂറ് ശതമാനം പരിശ്രമിച്ചാലും ഫലം ചിലപ്പോള്‍ തികഞ്ഞ നിരാശയായിരിക്കും. ഇക്കാര്യം തെളിയിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഏറെ പേരുടെ ശ്രദ്ധനേടി. വീടിന് മുന്നിലെ വഴിയിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി ഒന്ന് ചാടിയതാണ്. പക്ഷേ, ചാട്ടം പിഴച്ചു. 'ദേ കിടക്കുന്നു നടുറോഡിലെ വെള്ളത്തില്‍' എന്നതായി അവസ്ഥ. വീഡിയോ കണ്ടവര്‍ കണ്ടവര്‍ ചിരിയടക്കാന്‍ പ്രയാസപ്പെട്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
മഴക്കാലമാണ്. വരും ദിവസങ്ങളിലും മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രവും അറിയിക്കുന്നത്, മഴ പെയ്ത് തോടായ തോടുകളും റോഡായ റോഡുകളുമെല്ലാം വെള്ളം നിറഞ്ഞൊഴുകുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെള്ളത്തില്‍ ചവിട്ടി ചെരുപ്പ് വൃത്തികേടാക്കാതിരിക്കാന്‍ നമ്മളെല്ലാവരും ഏറെ ശ്രദ്ധിക്കാറുമുണ്ട്. അത്തരമൊരു അമിത ശ്രദ്ധയായിരുന്നു യുവാവിന് വിനയായതും. അല്‍തു ഫല്‍തു എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. ചിരിയുടെ ഇമോജി അടിക്കുറിപ്പായി നല്‍കിയായിരുന്നു വീഡിയോ പങ്കുവച്ചത്.
undefined
വീടിന്‍റെ വാതിൽക്കല്‍ നിന്ന ഒരു യുവാവ് റോഡിന് അപ്പുറത്തുള്ള സുഹൃത്തിന് തന്‍റെ ചെരിപ്പുകള്‍ എറിഞ്ഞ് കൊടുക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വീടിന് മുന്നിലൂടെയുള്ള ഇടവഴിയിലൂടെ അത്യാവശ്യം നന്നായി വെള്ളം ഒഴുകി പോകുന്നതും കാണാം. വെള്ളത്തില്‍ ചവിട്ടാതിരിക്കാന്‍ യുവാവ് ഏറെ ശ്രദ്ധയോടെ റോഡിന്‍റെ മറുവശത്തേക്ക് എടുത്ത് ചാടുന്നു. പക്ഷേ, അയാളുടെ കണക്ക് കൂട്ടലുകള്‍ പിഴയ്ക്കുകയും യുവാവ് റോഡിലെ വെള്ളത്തില്‍ നടുവടിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം.
നന്നായി വേദനിച്ചെങ്കിലും ചെറിയ ചിരിയോടെ ഇയാള്‍ വെള്ളത്തില്‍ നിന്നും എഴുന്നേറ്റ് വരുന്നതോടെ വീഡിയോ അവസാനിക്കുന്നു. എപ്പോള്‍ എവിടെ നിന്ന് ചിത്രീകരിച്ച വീഡിയോയാണെന്ന് വ്യക്തമല്ലെങ്കിലും ഏത് കാലത്തും എവിടെയും സംഭവിക്കാവുന്ന ഒന്നായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ആത്മവിശ്വാസവും അമിത പ്രതീക്ഷയും നമ്മുക്ക് കാത്തു വെച്ചിരിക്കുന്നതെന്തെന്ന് കാണിക്കുന്ന വീഡിയോ എന്നാണ് ഒരു കാഴ്ചക്കാരനെഴുതിയത്. ക്യാമറാമാനെ ഏറെ ഇഷ്ടമായെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഏതാണ്ട് നാല്പത് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.