ഒരു കൈയില്‍ സ്റ്റിയറിംഗ്, മറുകൈ കൊണ്ട് ബീഫ് ഉണ്ടാക്കുന്ന യുവാവ്; ഒരു വൈറല്‍ വീഡിയോ കാണാം !

By Web Team  |  First Published Feb 20, 2024, 8:43 AM IST

ഒടുവില്‍ വാഹനം ഒരു വലിയ തടാകത്തിന് സമീപത്ത് എത്തുമ്പോഴേക്കും വിഭവസമൃദ്ധമായ ബീഫ് വെല്ലിംഗ്ടൺ  റെഡി.



റെ ശ്രദ്ധ ആവശ്യമുള്ള ഒന്നാണ് ഡ്രൈവിംഗ്. നമ്മുടെ ശ്രദ്ധ ഒന്ന് തെറ്റിയാല്‍ പോലും വലിയ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്. എതിരെയും വശങ്ങളില്‍ നിന്നും പുറകില്‍ നിന്നും വരുന്ന വാഹനങ്ങളെയും അവയുടെ വേഗതയെയും കുറിച്ച് മിനിമം ധാരണ ഒരു ഡ്രൈവര്‍ക്ക് ആവശ്യമാണ്. ഇത്രയും ശ്രദ്ധ നല്‍കി വാഹനം ഓടിക്കുന്നതിനിടെ ഒരു ബീഫ് വിഭവം ഉണ്ടാക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ?  ജാക്ക് കാർഡൻ എന്ന യുവാവിന്‍റെ വീഡിയോയുടെ പ്രത്യേകതയും അതാണ്. ആര്‍ട്ടിസ്റ്റാണ് ജാക്ക് കാര്‍ഡന്‍. ഭ്രമകാത്മകതയാണ് ജാക്ക് ചിത്രങ്ങളുടെയും വീഡിയോ ഇന്‍സ്റ്റലേഷനുകളുടെയും പ്രത്യേകത. ഇത്തരം നിരവധി വീഡിയോകള്‍ ജാക്ക് തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടായ jackcarden.art -ലൂടെ പങ്കുവച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് വ്യത്യസ്തമായ ഒരു വീഡിയോയാണ് ബിഎംഡ്യൂ ഓടിക്കുമ്പോള്‍ ബീഫ് വിഭവമായ 'ബീഫ് വെല്ലിംഗ്ടൺ' ഉണ്ടാക്കുന്നത്. 

വാഹനം ഓടിക്കുന്നതിനിടെ ഒരു കൈ സ്റ്റിയറിംഗ് വീലില്‍ വച്ച് മറു കൈകൊണ്ട് പാത്രത്തില്‍ നിന്നും ബിഫ് എടുത്ത് ചൂടാക്കുന്നു അതിനിടെ വിഭവത്തിനുള്ള സാധനങ്ങള്‍ അരിഞ്ഞ് കൂട്ടുന്നു. ഒടുവില്‍ വിഭവം വേവിക്കുന്നതിനായി എയര്‍ ഫയര്‍ ഉപയോഗിക്കുന്നതിനായി, അത് സീറ്റ് ബെല്‍റ്റുമായി കെട്ടിയിടുന്നു. ഏറ്റവും ഒടുവിലായി വാഹനം ഒരു വലിയ തടാകത്തിന് സമീപത്ത് എത്തുമ്പോഴേക്കും വിഭവസമൃദ്ധമായ ഭക്ഷണം റെഡി. മുംബൈ, ബംഗളൂരു ലോക്കല്‍ ട്രെയിനുകളില്‍ സ്ത്രീകള്‍ യാത്രയ്ക്കിടെ ഭക്ഷണ സാധനങ്ങള്‍ അരിയുന്ന നിരവധി വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ജാക്ക് ഒരു കൈ കൊണ്ട് കാര്‍ ഓടിക്കുന്നതിനിടെ മറു കൈ മാത്രം ഉപയോഗിച്ച് ഒരു അടിപൊളി ബീഫ് വെല്ലിംഗ്ടൺ വിഭവം തയ്യാറാക്കുന്നു. 

Latest Videos

കാഞ്ഞ ബുദ്ധി ! അക്കൗണ്ടിൽ 'സീറോ ബാലന്‍സ്', എന്നിട്ടും ചായക്കാശ് ഒപ്പിക്കുന്ന കുട്ടികൾ അത്ഭുതപ്പെടുത്തും !

വിവാഹം കഴിക്കണം; 17,000 രൂപ ദിവസ ശമ്പളത്തിന് അംഗരക്ഷകനെ വച്ച് യുവാവ് !

വീഡിയോ വൈറലയാതിന് പിന്നാലെ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ലഭിച്ചു. 'ഇത് അത്യന്തം അപകടം പിടിച്തതാണ്' ഒരു കാഴ്ചക്കാരനെഴുതി. 'ആളുകളുടെ ജീവൻ അപകടപ്പെടുത്തുന്നത് അത്ര രസകരമായ കാര്യമല്ല.' മറ്റൊരാൾ എഴുതി. 'ഇത് അത്ര രസകരമായ കാര്യമല്ല. ആളുകള്‍ അനുകരിക്കാന്‍ ശ്രമിക്കും' മറ്റൊരു കാഴ്ചക്കാരനെഴുതി. ഒരു വിരുതന്‍ എഴുതിയത്, 'അവന്‍ എന്‍റെ കാറിന് ഇടിച്ചാല്‍. ഇന്‍ഷുറന്‍സിനൊപ്പം നല്ല ഭക്ഷണം തരേണ്ടിവരും' എന്നായിരുന്നു. വിമര്‍ശനങ്ങള്‍ കൂടിയതോടെ വീഡിയോ ചെയ്യാനുള്ള കാരണം വിശദീകരിച്ച് ജാക്ക് തന്നെ രംഗത്തെത്തി.  “ബീഫ് വെല്ലിംഗ്ടൺ വീഡിയോകൾ ടിക്‌ടോക്കിൽ കൂടുതൽ കൂടുതൽ പരിഹാസ്യമായിക്കൊണ്ടിരുന്നു, എക്കാലത്തെയും ഫാഷനും എക്‌സ്‌ട്രാക്റ്റും ആയി അത് മാറി. എന്‍റെയും എന്‍റെ ചുറ്റുമുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ ഒരു ബീഫ് വെല്ലിംഗ്ടൺ പാചകം ചെയ്തുകൊണ്ട് അതിനെ പരിഹസിക്കാൻ ഞാൻ തീരുമാനിച്ചു. ' മറ്റൊരു കുറിപ്പില്‍ ജാക്ക് ഇങ്ങനെ എഴുതി. 'ഞാൻ യഥാർത്ഥത്തിൽ ആരെയും അപകടത്തിലാക്കിയിട്ടില്ല'. 

അങ്ങനെതന്നെ വേണം ! കാര്‍ വൃത്തിയാക്കുന്നതിനിടെ അപമാനിച്ചയാള്‍ക്ക് നേരെ പ്രതികരിച്ച യുവതിക്ക് അഭിനന്ദനം
 

click me!