'കപ്പിൾസിന് മാത്രമേ ഈ കുട ഉപയോഗപ്പെടൂ' എന്ന ആമുഖത്തോടെയാണ് ഈ നൂതന ആശയത്തെ ഇദ്ദേഹം വീഡിയോയിൽ പരിചയപ്പെടുത്തുന്നത്.
മഴക്കാലമായതോടെ പലവിധത്തിലുള്ള കുടകൾ വിപണികളിൽ ലഭ്യമാണ്. വലിപ്പത്തിലും നിറത്തിലും ഒക്കെ വ്യത്യാസമുള്ള നിരവധി കുടകൾ നാം കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം ഇതാദ്യമായിരിക്കും. സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങായി മാറിക്കൊണ്ടിരിക്കുന്ന 'കപ്പിൾസ് കുട'യെ കുറിച്ചാണ് പറഞ്ഞുവരുന്നത്. സംഗതി മറ്റൊന്നുമല്ല ഒരു കുടക്കീഴിൽ ഒരുമിച്ചു സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന പ്രണയ ജോഡികളെയും ദമ്പതികളെയും ഉദ്ദേശിച്ച് രൂപകല്പന ചെയ്തിരിക്കുന്നതാണ് ഈ കുട. അതായത് 'ഒരുമയുണ്ടെങ്കില്‍ ഉലക്കമേലല്ല, ഒരു കുടയും ചൂടി നടക്കാമെന്ന്'.
കാഴ്ചയിൽ ഒരുകുട പോലെ തോന്നിക്കും ഈ പുതിയ 'കപ്പിൾസ് കുട'. എങ്കിലും കുട തുറന്നു കഴിഞ്ഞാൽ അത് അക്ഷരാര്‍ത്ഥത്തില്‍ രണ്ടു കുടയുടെ ഫലം ചെയ്യും എന്നതാണ് ഈ കപ്പിൾസ് കൂടെയുടെ പ്രത്യേകത. എന്നാൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകുന്ന വിധത്തിൽ അത്ര ഭീമൻ കൂടെയുമല്ലെന്നും എടുത്ത് പറയേണ്ടതുണ്ട്. ഈ കുടയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. ആശിഷ് സാവന്ത് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് ആണ് കപ്പിൾസ് കുടയെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
undefined
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് അതിർത്തി കടത്താന്‍ ശ്രമിച്ചത് 104 പാമ്പുകളെ; ഒടുവില്‍ പിടിയില്‍
'കപ്പിൾസിന് മാത്രമേ ഈ കുട ഉപയോഗപ്പെടൂ' എന്ന ആമുഖത്തോടെയാണ് ഈ നൂതന ആശയത്തെ ഇദ്ദേഹം വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഒരു പിടിയിൽ തയ്യാറാക്കിയിരിക്കുന്ന ഈ കുടക്ക് രണ്ട് ഭാഗങ്ങളാണ് ഉള്ളത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കുടയുടെ ഏറ്റവും മുകൾ ഭാഗത്തായി ക്രമീകരിച്ചിട്ടുള്ള ചെറിയൊരു ലോക്ക് അൺലോക്ക് ചെയ്ത് കുട നിവർത്തിയാൽ കപ്പിൾ കുട റെഡി. കാഴ്ചയിൽ സാധാരണ കുട പോലെ തോന്നുമെങ്കിലും കുട തുറന്നു കഴിഞ്ഞാൽ രണ്ട് പേർക്ക് സുഖമായി മഴ നനയാതെ ഒരു കുട കീഴിൽ യാത്ര ചെയ്യാം. വീഡിയോയിൽ ഇദ്ദേഹം പരിചയപ്പെടുത്തുന്ന കുടക്ക് രണ്ട് നിറങ്ങളാണ് ഉള്ളത്. ഒരുഭാഗത്ത് പിങ്കും മറുഭാഗത്ത് കറുപ്പും. ഇൻസ്റ്റഗ്രാമിൽ 9.7 മില്യൺ ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്.