മുംബൈ ലോക്കൽ ട്രെയിനിൽ നിന്നും താഴേക്ക് വീഴുന്ന യുവാവിന്‍റെ വീഡിയോ; ട്രെയിൻ സുരക്ഷാ ചര്‍ച്ചയില്‍ വീണ്ടും വൈറൽ

By Web TeamFirst Published Jul 27, 2024, 10:35 AM IST
Highlights

ഓരോ വര്‍ഷം കഴിയുന്തോറും ഇന്ത്യയില്‍ ട്രെയിന്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഈ വര്‍ഷം ഇതുവരെയായി നാല് അപകടങ്ങളിലായി 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 


ടുത്ത കാലത്തായി പാളം തെറ്റിയും കൂട്ടിയിടിച്ചും ഇന്ത്യന്‍ ട്രെയിനുകള്‍ നിരന്തരം വാര്‍ത്തകളില്‍ നിറയുകയാണ്. ഒരേസമയം ടിക്കറ്റില്ലാത്ത യാത്രക്കാര്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്‍റുകള്‍ കൈയടക്കുന്നു എന്ന പരാതിക്ക് ഇതേയാണ് ഈ ട്രെയിന്‍ അപകടങ്ങളും നടന്നതെന്നതും ശ്രദ്ധേയം. 2023 ജൂണ്‍ 2 ന് ഒഡീഷയിലെ ബാര്‍സോർ ജില്ലയില്‍ വച്ചുണ്ടായ ട്രെയിന്‍ അപകടത്തില്‍ 296 പേരാണ് കൊലപ്പെട്ടത്. ഏതാണ്ട് 1,200 ഓളം പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ സംഭവിച്ച ഏറ്റവും വലിയ ട്രെയിന്‍ അപകടമായിരുന്നു അത്. അതേസമയം ചെറുതും വലുതുമായ 19 ട്രെയിന്‍ അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലുണ്ടായത്. ഈ വര്‍ഷം ഇതുവരെയായി നാല് ട്രെയിന്‍ അപകടങ്ങളിലായി 17 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതും. 

ചര്‍‌ച്ചകള്‍ക്കിടെ മുംബൈ റെയിൽ പ്രവാസി സംഘം എക്സ് ഉപയോക്താവ് പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി. 'കുടുംബം നയിക്കാൻ നമുക്ക് ഇയ്യോബ് വേണം, ഇയ്യോബിനെ രക്ഷിക്കാൻ, കൃത്യസമയത്ത് ഓഫീസിൽ ഹാജരാകണം, ഓഫീസിൽ എത്താൻ ട്രെയിൻ പിടിക്കണം, ദിവസേന വൈകി പിടിക്കാൻ, തിരക്കേറിയ ട്രെയിനുകൾ നമുക്ക് നമ്മുടെ ജീവൻ പണയപ്പെടുത്തണം. ജീവനേക്കാൾ പ്രധാനം കുടുംബമാണ്. മെയിലുകളും എക്സ്പ്രസുകളും ജീവിതത്തേക്കാൾ പ്രധാനമാണ്.' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ ഒരു മുംബൈ ലോക്കല്‍ ട്രെയിനിന്‍റെ അടഞ്ഞ വാതില്‍ തൂങ്ങി നില്‍ക്കുന്ന നാല് യുവാക്കളെ കാണാം. ജോലി കഴിഞ്ഞ് വീടുകളിലേക്ക് പോകുകയാണവര്‍. ട്രെയിനിനുള്ളിലേക്ക് കയറാന്‍ പറ്റാത്തതിനാല്‍ വാതില്‍ തൂങ്ങി യാത്ര ചെയ്യുന്നു. ഇതിനിടെ റെയില്‍വേ ലൈനിന് സമീപത്തുള്ള ഒരു സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ച് നീല ഷര്‍ട്ടിട്ട യുവാവ് താഴേക്ക് തെറിച്ച് വീഴുന്നതും കാണാം. 

Latest Videos

വിവാഹ മോചനത്തിന് പിന്നാലെ വന്‍ പാര്‍ട്ടി നടത്തി ആഘോഷ നൃത്തം ചവിട്ടി യുവതി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

To run family we need Job, To save Job , have to attend office in time, To attend office we have to catch Train, To catch daily late , Overcrowded trains we have to risk our life . Family is more important than LIFE and for Mails and Express are important Than Lives pic.twitter.com/tvlloMwoI9

— मुंबई Mumbai Rail Pravasi Sangha (@MumRail)

ഭര്‍ത്താവ് സ്ഥലത്തില്ലാത്തപ്പോള്‍ ഭാര്യയും ഭര്‍തൃസഹോദരനും ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി

താനെയിലെ കൽവയിൽ നിന്ന് ദാദറിലേക്ക് രാവിലെ 9.30 ന് പോവുകയായിരുന്ന മുംബൈ ലോക്കൽ ട്രെയിനിന്‍റെ ഫുട്ബോർഡില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന ഡാനിഷ് സക്കീർ ഹുസൈൻ എന്ന യുവാവാണ് വീണത്. 2022 ല്‍ നടന്ന സംഭവം പുതിയ ചർച്ചകള്‍ക്കിടെ വീണ്ടും പങ്കുവയ്ക്കപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ മുംബൈയിലെ ലോക്കല്‍ ട്രെയിനുകളിലെ തിരക്കിനെ കുറിച്ചും സുരക്ഷിതത്വമില്ലായ്മയിലേക്കും ചര്‍ച്ച നീങ്ങി. 'മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർ വളരെക്കാലമായി തിരക്കേറിയ ട്രെയിനുകളുടെ പ്രശ്നം നേരിടുന്നു. ജീവന് പണയപ്പെടുത്തിയാണ് യാത്രക്കാര് ലോക്കൽ ​​ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. ഈ പ്രശ്നം ഗൗരവമായി എടുത്ത് പരിഹരിക്കണം.' ഒരു കാഴ്ചക്കാരനെഴുതി. ' തൂങ്ങിക്കിടക്കാൻ ഇഷ്ടപ്പെടുന്ന ആളുകളുണ്ട്, അതെ ഒരേസമയം തിരക്ക് അനുഭവപ്പെടുമ്പോഴും ആവശ്യത്തിന് സ്ഥലമുള്ളപ്പോഴും നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്, എന്നിട്ടും ചില ധീരന്മാര്‍ വാതിലിൽ തൂങ്ങിക്കിടക്കാൻ ഇഷ്ടപ്പെടുന്നു.'  മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 

പൊതുസ്ഥലത്ത് ശൗച്യം ചെയ്യാനിരുന്നു, പിന്നാലെ കഴുത്തിന് ചുറ്റിപിടിച്ചത് പെരുമ്പാമ്പ്; വീഡിയോ വൈറല്‍

click me!