വിവാഹ നിശ്ചയത്തിന് പിന്നാലെ ബാച്ചിലര്‍ പാര്‍ട്ടി. അവിടെ കണ്ട ഒരു സ്ട്രിപ്പറുമായി ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം. പിന്നാലെ നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വച്ച് യുവതി.
ഒരോ നിമിഷവും സമൂഹ മാധ്യമങ്ങളിലേക്ക് പങ്കുവയ്ക്കപ്പെടുന്ന ജീവിതങ്ങള്‍ കണ്ടാല്‍ അമ്പരക്കാതെ വയ്യ. അത്രയേറെ വിചിത്രമായ കാര്യങ്ങളാണ് പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത്. ദി ഡിസയറബിൾ ട്രൂത്ത് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ അതില്‍ പറഞ്ഞ വിചിത്രമായ വിഷയത്തെ തുടര്‍ന്ന് വൈറലായി. വിവാഹ നിശ്ചയം കഴിഞ്ഞ ഒരു 24 വയസുള്ള ഒരു പെണ്‍കുട്ടി, സുഹൃത്തുക്കള്‍ക്കായി നടത്തിയ ബാച്ചിലര്‍ പാര്‍ട്ടിയ്ക്കിടെ കണ്ട സ്ട്രിപ്പറിനോട് പ്രണയം തോന്നുകയും അതിന് പിന്നാലെ നിശ്ചയിക്ക വിവാഹത്തില്‍ നിന്നും പിന്മാറിയെന്ന് പറയുന്ന വീഡിയോയായിരുന്നു അത്.
വീഡിയോയില്‍, പെണ്‍കുട്ടിയെയും ഒരു യുവാവിനെയും കാണാം. ഒരാള്‍ മൈക്കുമായി വന്ന് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ യുവതി, ഓരോ ചോദ്യത്തിനും മറുപടി പറയുന്നു. ആദ്യം പ്രായം ചോദിക്കുമ്പോള്‍ യുവതി 24 എന്നും യുവാവ് 27 എന്നും പറയുന്നു. പിന്നാലെ എവിടെ വച്ച് കണ്ട് മുട്ടിയെന്ന ചോദ്യത്തിന്, അതൊരു തമാശക്കഥയാണെന്നും തന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെന്നും പെണ്‍കുട്ടി പറയുന്നു. വിവാഹ നിശ്ചയത്തിന് ശേഷം താന്‍ നടത്തിയ ബാച്ചിലര്‍ പാര്‍ട്ടിക്കിടെയാണ് അവിടെ സ്ട്രിപ്പറായി എത്തിയ ഇയാളെ കണ്ട് മുട്ടിയതും ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയതെന്നും മറുപടി നല്‍കുന്നു. പിന്നാലെ താന്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറിയെന്നു യുവതി കൂട്ടിച്ചേര്‍ക്കുന്നു.
വിവാഹവേദിയിലേക്ക് കയറവെ വധുവിനെ തടഞ്ഞ് വരന്‍റെ ഡാന്‍സ്; ഒരു കോടിയിലേറെ പേര്‍ കണ്ട വൈറൽ വീഡിയോ
യുവതി സംസാരിക്കുന്നതിനിടെ യുവാവ് കാമറയ്ക്ക് മുന്നില്‍ ഡാന്‍സ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറിയതിന് പിന്നാലെയുള്ള മൂന്ന് മാസക്കാലത്തോളം തങ്ങള്‍ പ്രണയത്തിലായിരുന്നു. ഞങ്ങള്‍ക്ക് തമ്മില്‍ എന്തോ ഒരു ബന്ധമുണ്ട്. ഇപ്പോള്‍ വിവാഹിതരായെന്നും അവള്‍ കൂട്ടിചേര്‍ത്തു. ഞാന്‍ നൃത്തം ചെയ്യുമ്പോഴും അവളെ കേള്‍ക്കാന്‍ തയ്യാറായിരുന്നു. കേട്ടപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞങ്ങള്‍ ബന്ധപ്പെട്ടതെന്നായിരുന്നു യുവാവിന്‍റെ മറുപടി. വീഡിയോ ഇതിനകം 16 ലക്ഷത്തിലേറെ പേരാണ് കണ്ടത്. എന്നാല്‍ നിരവധി കാഴ്ചക്കാര്‍ക്ക് ഇരുവരുടെയും രീതികളെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല. നിരവധി പേര്‍ വിവാഹ നിശ്ചയത്തിന് ശേഷം അത് വേണ്ടെന്ന് വച്ച പെൺകുട്ടിയുടെ ധാർമ്മികതയെ ചോദ്യം ചെയ്തു. പലരും 'ഈ ബന്ധം അധികകാലം നിലനില്‍ക്കില്ലന്ന് എഴുതി. പെണ്‍കുട്ടിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയാതിരുന്നവര്‍ അവള്‍ ഇല്ലാക്കഥ പറയുകയാണെന്ന് കുറിച്ചു.
വാങ്ങിയത് 'പ്രേതബാധയുള്ള പാവ' എന്ന് ബ്രിട്ടീഷ് യുവതി, 'പിന്നാലെ ദുരന്തങ്ങളുടെ വേലിയേറ്റം'