രണ്‍വീർ അള്ളാബാദിയയോടുള്ള പ്രണയമാണ് അവരുടെ ഇന്‍സ്റ്റാഗ്രാം പേജ് നിറയെ. ഫോട്ടോകളിലും വീഡിയോകളിലും രണ്‍വീറിനോടുള്ള പ്രണയം. എന്നാല്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.
പലരും തങ്ങളുടെ പ്രണയം വെളിപ്പെടുത്താന്‍ പല വഴികളാണ് തേടാറുള്ളത്. എന്നാല്‍ ഇതുപോലൊന്ന് ആദ്യമാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നത്. ആത്മീയകാര്യങ്ങളെ കുറിച്ച് വീഡിയോകള്‍ ചെയ്യുന്ന സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സറും മൃഗഡോക്ടറുമായ രോഹിണി അർജു എന്ന യുവതി തന്‍റെ ഇന്‍സ്റ്റാഗ്രം പേജില്‍ പങ്കുവച്ച വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. യൂട്യൂബറും പോഡ്കാസ്റ്ററുമായ രൺവീർ അള്ളാബാദിയയോടുള്ള പ്രണയം പങ്കുവയ്ക്കാനായി തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് രോഹിണി ഇതിന് മുമ്പും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെ അവര്‍ പങ്കുവച്ച ഒരു ഇന്‍സ്റ്റാഗ്രാം റീല്‍ കുറച്ച് കടന്ന് പോയെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെടുന്നത്.
വീഡിയോയില്‍ വധുവിനെ പോലെ വസ്ത്രം ധരിച്ച രോഹിണി, കർവാ ചൗത്ത് ആഘോഷിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇതിനിടെ അവര്‍ രണ്‍വീർ അള്ളാബാദിയയുടെ ഫോട്ടോയെ ആരാധിക്കുകയും ചിത്രത്തിന് പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. പിന്നാലെ രണ്‍വീറിന്‍റെ ചിത്രത്തിന് പാലും മധുരവും നല്‍കുകയും അതിന് ശേഷം അത് കഴിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇതിന്‍റെ പേരിൽ പലരും എന്നെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തേക്കാം. ചിലർ എന്നെ ഭ്രാന്തനെന്നും വിളിച്ചേക്കാം. എന്നാല്‍ കാലത്തിനും സ്ഥലത്തിനും അതീതമായി ഞാന്‍ നിങ്ങളെ പ്രണയിക്കുകയാണെന്നും തന്നെ സംമ്പന്ധിച്ചിടത്തോളം തന്‍റെ എല്ലാമെല്ലാമാണ് രണ്‍വീറെന്നും ജീവിത കാലം മുഴുവന്‍ രണ്‍വീറിനായി കാത്തിരിക്കുമെന്നും അവര്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. സമാനമായ നിരവധി പോസ്റ്റോകളാണ് രോഹിണിയുടെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലുള്ളത്.
undefined
ബീഹാറില്‍ പുരുഷ അധ്യാപകന് എട്ട് ദിവസത്തെ 'പ്രസവാവധി'; വിവാദം
എന്നാല്‍, സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷവിമർശനമാണ് വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ എഴുതിയത്. പലരും രോഹിണിയുടെ പ്രവര്‍ത്തി വിചിത്രമാണെന്നും പ്രശ്നകരമാണെന്നും എഴുതി. രണ്‍വീറിന്‍റെ പേരുപയോഗിച്ച് പ്രശസ്തയാകാനുള്ള ശ്രമം മാത്രമാണിതെന്നുമായിരുന്നു ചിലര്‍ എഴുതിയത്. രോഹിണിയുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ യൂട്യൂബറും പോഡ്കാസ്റ്ററുമായ 'ബിയർ ബിസെപ്സ്' എന്ന പേരില്‍ അറിയപ്പെടുന്ന 'രൺവീർ അള്ളാബാദിയ' ഉത്തരേന്ത്യയില്‍ ഗൂഗിളിലും ട്രെന്‍റിംഗായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.