'നോ...'; ട്രംപ് അടുത്ത യുഎസ് പ്രസിഡന്‍റ് എന്ന അറിയിപ്പിന് പിന്നാലെ അലമുറയിടുന്ന സ്ത്രീ; വീഡിയോ വൈറല്‍

By Web Team  |  First Published Nov 6, 2024, 10:56 PM IST

പെൻസിൽവാനിയയില്‍ ട്രംപ് ജയിച്ചെന്ന അറിയിപ്പ് വന്നതിന് പിന്നാലെ ഉള്ളിലെ സങ്കടം താങ്ങാനാകാതെ ആ സ്ത്രീ ഉറക്കെ നിലവിളിച്ച്. ' നോ...... എന്നോട് ക്ഷമിക്കണം, ലോകമേ എന്നോട് ക്ഷണിക്കണം. ഇതല്ല ഞങ്ങള്‍ക്ക് വേണ്ടത്..'


ലോകം കാത്തിരുന്ന തെരഞ്ഞെടുപ്പായിരുന്നു യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡന്‍റായ ബെഡന്‍ സ്ഥാനാര്‍ത്ഥിത്വം ഒഴിഞ്ഞതിന് പിന്നലെ കമലാ ഹാരിസ് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയപ്പോള്‍ ഡമോക്രാറ്റുകള്‍ക്ക് ലഭിച്ച ചെറിയ മുന്‍തൂക്കം വലിയ പ്രതീക്ഷയായാണ് പലരും കണ്ടത്. എന്നാല്‍ ആ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി ട്രംപിന്‍റെ വിജയമാണ് തെരഞ്ഞെടുപ്പിന് പിന്നലെ ഉണ്ടായത്. ഇതോടെ യുഎസിലും മറ്റ് രാജ്യങ്ങളില്‍ക്കിടയിലും ആശങ്കള്‍ ഏറി. 

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് കുടിയേറ്റത്തെയും ഗർഭഛിദ്രത്തെയും എതിര്‍ത്ത് യുഎസില്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇതോടെ സ്ത്രീകള്‍ കമലയ്ക്ക് അനുകൂലമായും പുരുഷന്മാര്‍ ട്രംപിന് അനുകൂലമായും വോട്ട് രേഖപ്പെടുത്തുമെന്ന നിരീക്ഷണും ശക്തമായിരുന്നു. അതേസമയം റഷ്യയോടും ഇസ്രയേലിനോടുമുള്ള ട്രംപിന്‍റെ അമിത താത്പര്യം ഇപ്പോള്‍ നടക്കുന്ന റഷ്യ യുക്രൈന്‍ യുദ്ധത്തെയും ഇസ്രയേല്‍ ഹമാസ് / ഹിസ്ബുള്ള ആക്രമണങ്ങളെയും ഏത് രീതിയില്‍ സ്വാധീനിക്കുമെന്നും ഇനി കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. 

Latest Videos

undefined

പ്രതിശ്രുത വരൻ യുഎസ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല; വിവാഹ നിശ്ചയം വേണ്ടെന്ന് വച്ച് വധു   

ബെംഗളൂരുവിലെ തെരുവില്‍ വച്ച് പത്ത് വയസുകാരൻ പീഡിപ്പിച്ചെന്ന് യുവതി; വീഡിയോ വൈറൽ

ഇതിനിടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഒരു നിലവിളി വൈറലായത്. പെൻസിൽവാനിയ അവന്യൂവിൽ "ഡൊണാൾഡ് ജെ ട്രംപ് അമേരിക്കൻ പ്രസിഡന്‍റാണ്" എന്ന പ്രഖ്യാപനം ഉച്ചഭാഷിണികളിലൂടെ മുഴങ്ങുമ്പോൾ  ജെസീക്ക സ്റ്റാർ എന്ന സ്ത്രീ നിലവിളിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. പ്രഖ്യാപനം വരുമ്പോള്‍ ജെസീക്ക നിലത്ത് മുട്ടുകുത്തിയിരിക്കുകയായിരുന്നു. എന്നാല്‍, പ്രഖ്യാപനം കേട്ടതും അവര്‍ പെട്ടെന്ന് സ്വയം മറന്ന് നിലവിളിച്ചു. വിതുമ്പിക്കൊണ്ട് അവൾ ലോകത്തോട് ക്ഷമാപണം നടത്തി: "എന്നോട് ക്ഷമിക്കണം, ലോകമേ എന്നോട് ക്ഷണിക്കണം. ഇതല്ല ഞങ്ങള്‍ക്ക് വേണ്ടത്.." അവർ കരഞ്ഞു കൊണ്ട് പറഞ്ഞു. 

'ഞാൻ അവധിയിലായിരിക്കും, ബൈ'; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു ലീവ് ആപ്ലിക്കേഷന്‍

വെറും നാല് മണിക്കൂറിനുള്ളിൽ എഴുപത്തിരണ്ടായിരത്തോളം പേര്‍ ലൈക്ക് ചെയ്ത വീഡിയോ ഇതിനകം എണ്ണായിരത്തിന് മേലെ ആളുകള്‍ പങ്കുവച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ ആശങ്ക പങ്കുവയ്ക്കാനെത്തിയത്. ചിലര്‍ അവരെ പരിഹസിച്ചു. മറ്റ് ചിലര്‍ ട്രംപിന്‍റെ വിജയത്തില്‍ ആശങ്ക രേഖപ്പെടുത്തി. 'ഇത് എന്‍റെ ഉള്ളിൽ ആഴത്തിൽ അനുഭവപ്പെടുന്നു. ഈ പ്രഭാതത്തിൽ ഞാൻ വളരെ ക്ഷീണിതനും ദുഃഖിതനുമാണ്.' ഒരു കാഴ്ചക്കാരന്‍ കുറിച്ചു. 'സിംപ്സൺസിന്‍റെ പ്രവചനം തെറ്റിയതിനാലാണ് അവൾ നിലവിളിക്കുന്നതെന്ന് ഞാൻ കരുതുന്നു.' മറ്റൊരു കാഴ്ചക്കാരനെഴുതി. '
അമേരിക്ക ട്രംപിന് വോട്ട് ചെയ്തതിന്റെ കൃത്യമായ കാരണം ഇതാണ്' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 

 'അമ്മയുടെ അനിഷ്ടമോ, അച്ഛൻ സമ്മതിക്കാത്തതോ'; കാരണമെന്തായാലും വിറ്റ സാധനം തിരിച്ചെടുക്കില്ല; വീഡിയോ വൈറൽ

click me!