പരാതി പറഞ്ഞിട്ടും ഐആര്‍സിടിസിയില്‍ നിന്നും സഹായമൊന്നും ലഭിച്ചില്ലെന്നും യുവതി വീഡിയോയില്‍ പരാതി പറയുന്നു.
ഉയർന്ന ടിക്കറ്റ് നിരക്ക് നല്‍കി എസി, സ്ലീപ്പര്‍ കോച്ചില്‍ ആഴ്ചകള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തു എന്നത് കൊണ്ട് ഇന്ത്യന്‍ റെയില്‍വേയില്‍ സീറ്റ് കിട്ടണമെന്നില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേയ്ക്കെതിരെ ഉയരുന്ന പരാതികള്‍ അതിന്‍റെ പരമ്യത്തിലാണ്. ഭക്ഷണത്തിലും ശുചിത്വമില്ലായ്മ മുതല്‍ ബുക്ക് ചെയ്ത എസി റിസർവേഷന്‍ സീറ്റില്‍ ഇരുന്ന് പോലും യാത്ര ചെയ്യാന്‍ പറ്റാത്തത് വരെയുള്ള പരാതികള്‍ ഓരോ ദിവസവും ഉയരുകയാണ്. ഇത്തരം പരാതികള്‍ ഒന്നും തന്നെ പരിഹരിക്കപ്പെടുന്നല്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസവും വൈറല്‍ വീഡിയോകള്‍ പങ്കുവയ്ക്കുന്ന എക്സ് ഉപയോക്താവായ ഘർ കെ കലേഷ് എന്ന ഹാന്‍റിലില്‍ നിന്നും പങ്കുയ്ക്കപ്പെട്ട ഒരു വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
സ്ലീപ്പര്‍ റിസര്‍വേഷന്‍ കോച്ച് എ വണ്ണിലെ യാത്രക്കാരിയായിരുന്നു വീഡിയോ ചെയ്തത്. 16337 ഒക്ക - എറണാകുളം എക്സപ്രസില്‍ നിന്നുള്ള കാഴ്ചയായിരുന്നു അത്. വീഡിയോയില്‍ യുവതി. ഇത് തന്‍റെ സീറ്റാണെന്നും എ വണിലെ റിസര്‍വേഷന്‍ സീറ്റ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ സമയം ആ സീറ്റില്‍ ഒരു യുവാവ് വീഡിയോയിലേക്ക് നോക്കി ചിരിക്കുന്നു. തുടര്‍ന്ന് യുവതി കോച്ചിന്‍റെ മൊത്തം ആളുകളെയും കാണിക്കുന്നു. സീറ്റുകളിലെല്ലാം മൂന്നും നാലും പേര്‍ വച്ച് കയറി ഇരിക്കുന്നത് കാണാം. സ്ലീപ്പര്‍ റിസര്‍വേഷന്‍ കോച്ചിനെക്കാള്‍ ലോക്കല്‍ കോച്ചിന്‍റെ അവസ്ഥയാണ് ടെയിനിനുള്ളില്‍. പരാതി പറഞ്ഞിട്ടും ഐആര്‍സിടിസിയില്‍ നിന്നും സഹായമൊന്നും ലഭിച്ചില്ലെന്നും യുവതി വീഡിയോയില്‍ പരാതി പറയുന്നു.
undefined
Kalesh inside Indian Railways over People are travelling without ticket inside Sleeper-Coach
pic.twitter.com/9kO6uvv8oA
മോഷ്ടിക്കപ്പട്ട വിന്‍റേജ് കാറുകളുടെ വന്‍ ശേഖരം; അതും രഹസ്യ തുരങ്കത്തില്‍, വീഡിയോ വൈറല്‍
വീഡിയോയ്ക്ക് താഴെ മൂന്നാം മോദി മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് സ്ഥാനമുണ്ടാകില്ലെന്ന കമന്‍റുകളായിരുന്നു ഏറെയും. 'ഈ പ്രശ്നം പരിഹരിക്കുകയെന്നത് മോദി 3.0 യുടെ ഏറ്റവും മുൻഗണനകളിലൊന്നായിരിക്കണം. എന്ന് എഴുതിയവരും കുറവല്ല. മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയിത്, അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നമ്മള്‍ ഇത്തരം യാത്രകള്‍ ആസ്വദിക്കാന്‍ തയ്യാറായിരിക്കുക എന്നായിരുന്നു. 'സർക്കാർ രൂപീകരണത്തിനുശേഷം, ഇടത്തരം, താഴ്ന്ന മധ്യവർഗ കുടുംബങ്ങൾ ഇതുമൂലം ധാരാളം പ്രശ്നങ്ങൾ നേരിടുന്നു. ട്രെയിനുകളുടെയോ ജനറൽ കോച്ചുകളുടെയോ വർദ്ധനവിനൊപ്പം കർശനമായ നിയമം ഉണ്ടാക്കുക.' ഒരു സാമൂഹിക മാധ്യമ ഉപയോക്താവ് പുതിയ സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.
ജിമ്മിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ കൊതിതീരും വരെ ട്രെഡ്മില്ലിൽ ഓടിച്ച് ഉടമ; വീഡിയോ വൈറല്‍