കരയിലും ഇപ്പോള്‍ വെള്ളത്തിലും, 'ഇവന്‍ കാടിന്‍റെ പുതു രാസാ'; മുതലയും ജാഗ്വറും തമ്മിലുള്ള പോരാട്ട വീഡിയോ വൈറൽ

By Web Team  |  First Published Sep 9, 2024, 10:27 AM IST

 വെള്ളത്തിനടിയില്‍ ഇരു വേട്ടക്കാരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. ആരാണ് അതിജീവിച്ചതെന്ന ആകാംക്ഷ വീഡിയോ ചിത്രീകരിക്കുന്നവരും പങ്കുവയ്ക്കുന്നു. 



ഏറ്റവും നല്ല വേട്ടക്കാരനായ സിംഹത്തെ മനുഷ്യനാണ് കാട്ടിലെ രാജാവാക്കിയതെങ്കിലും അതിജീവനമാണ് കാടിന്‍റെ അധിപനെ തീരുമാനിക്കുന്നത്. അത്തരമൊരു അതിശയിപ്പിക്കുന്ന അതിജീവന പോരാട്ടം കണ്ട സമൂഹ മാധ്യമ ഉപയോക്താക്കള്‍ കാട്ടിലെ പുതിയ രാജാവായി ജാഗ്വറിനെ തെരഞ്ഞെടുത്തു. കരയിലും വെള്ളത്തിലും ഒരു പോലെ പോരാടാനുള്ള ജാഗ്വറിന്‍റെ കഴിവിനെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തു. മികച്ച അതിജീവന വീഡിയോ എന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ എഴുതിയത്. കളിയില്‍ എന്നും മുന്നില്‍ നില്‍ക്കുന്നവനാണ് യാഥാര്‍ത്ഥ ഗെയിം ചെയ്ഞ്ചർ എന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതി. 

ജാഗ്വർ ഇക്കോളജിക്കൽ റിസർവ് കലക്ടറ്റീവിന്‍റെ സമൂഹ മാധ്യമ പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ശാന്തമായ ഒരു നദിയില്‍ അധികമായി ഒരു ഓളം പോലും ഉയർത്താതെ ജാഗ്രതയോടെ നീന്തുവരുന്ന ഒരു ജാഗ്വറില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ജാഗ്വർ നദീ തീരത്തെത്താറാകുമ്പോള്‍ ഒരു മുതല ജാഗ്വറിന് നേരെ നീണ്ടിയടുക്കുന്നു. പിന്നാലെ വെള്ളത്തിനടിയില്‍ ഇരു വേട്ടക്കാരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. ആരാണ് അതിജീവിച്ചതെന്ന ആകാംക്ഷ വീഡിയോ എടുക്കുന്നരും പങ്കുവയ്ക്കുന്നു.

Latest Videos

undefined

പെരുമഴ, രാത്രി, ഒരു കൈയിൽ ഓർഡർ, മറുകൈയിൽ ഫോൺ; ട്രാഫിക് ജാമിനിടെ ഓർഡർ ചെയ്തയാളെ തപ്പി ഡെലിവറി ഏജന്‍റ്; വീഡിയോ

ഹോംവര്‍ക്ക് ചെയ്തില്ല, അധ്യാപകന്‍ കുട്ടിയുടെ മുഖത്തടിച്ചു; കുട്ടിക്ക് പാണ്ടുരോഗം ബാധിച്ചെന്ന് അമ്മ

ഇതിനിടെ വെള്ളത്തില്‍ നിന്നും മുതലയുടെ കഴുത്തിന് കടിച്ച് പിടിച്ച് ജാഗ്വർ കയറിവരുന്നു. മുതലയുടെ അവസാന ശ്വാസവും നിലയ്ക്കാനായി കടി വിടാതെ അവന്‍ ആ നദിക്കരയില്‍ കാത്ത് ചെയ്തിരിക്കുന്ന സമയത്ത് വീഡിയോ അവസാനിക്കുന്നു. ജാഗ്വാര് ഇക്കോളജിക്കൽ റിസർവ് സന്ദർശിച്ച മൈക്കിൾ എന്നയാളാണ് വീഡിയോ ചിത്രീകരിച്ചത്. വീഡിയോ ലോകമെങ്ങുമുള്ള വന്യജീവി ആരാധകരുടെ ശ്രദ്ധ നേടി.  "വേട്ടക്കാർ പിന്നീട് വേട്ടയാടപ്പെട്ടു." ഒരു കാഴ്ചക്കാരനെഴുതി. വെള്ളത്തിലുള്ള ജാഗ്വറിന്‍റെ കഴിവില്‍ അതിശയിച്ച ഒരു കാഴ്ചക്കാരന്‍ ജാഗ്വറിനെ "നേവി സീൽ" എന്നായിരുന്നു അഭിസംബോധന ചെയ്തത്. ഏകാന്തരായ മൃഗങ്ങൾക്ക് വലിയ ഇരകളെ പിടികൂടാൻ കഴിയുമെന്ന് മറ്റ് ചിലര്‍ കുറിച്ചു. അതേസമയം മുതല കുഞ്ഞായിരുന്നെന്നും അവന്‍റെ പോരാട്ടം ചെറുപ്പത്തിലെ അവസാനിച്ചെന്നും മറ്റ് ചിലരെഴുതി. എന്നാല്‍, എന്തും തകർക്കാന്‍ ജാഗ്വറിന്‍റെ ഒരു കടിക്ക് കഴിയുമെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി. 

ഓൺലൈനില്‍ ഓർഡർ ചെയ്ത സാധനത്തിന്‍റെ അളവ് കുറഞ്ഞു; പരാതിപ്പെട്ടതിന് പിന്നാലെ അക്കൌണ്ട് ബ്ലോക്ക് ചെയ്തെന്ന് പരാതി

click me!