ജപ്പാനിലും യുഎസിലും പെയ്യുന്ന മഴയില്‍ 2,50,000 ഓളം നാനോ പ്ലസ്റ്റിക് കണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. നമ്മുടെ കാടകങ്ങളും സമുദ്രവും ഇന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞു.
കാടിറങ്ങി ജനവാസമേഖലയില്‍ ദുരിതം വിതയ്ക്കുള്ള വന്യമൃഗങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് എല്ലാ ദിവസവും രാവിലെ നമ്മള്‍ കാണുന്നത്. വയനാടും ഇടുക്കിയും പാലക്കാടും ഒരു പോലെ വന്യമൃഗ ഭീതിയിലാണ്. കടുവ, പുലി, ആന, കരടികള്‍, കാട്ടുപന്നി എന്നിങ്ങനെ കാടിറങ്ങുന്ന വന്യമൃഗങ്ങളിലും വൈവധ്യം വന്ന് തുടങ്ങി. മൃഗങ്ങള്‍ കാടിറങ്ങുമ്പോള്‍ വെടിവെച്ച് കൊല്ലണമെന്ന് ഒരു വിഭാഗം ജനങ്ങള്‍ ആവശ്യപ്പെടുന്നു. അവര്‍ നഗരങ്ങള്‍ സംഭിപ്പിച്ച് പ്രതിഷേധങ്ങള്‍ നടത്തുന്നു. ഇതിനിടെ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ deepkathikar എന്ന ഉപയോക്താവ് പങ്കുവച്ച വീഡിയോ വൈറലായി.
കാടിനുള്ളിലെ കാട്ടരുവില്‍ നിന്നും ഒരു കടുവ പ്ലാസ്റ്റിക് ബോട്ടില്‍ കടിച്ചെടുത്ത് കൊണ്ട് പോകുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ മഹാരാഷ്ട്രയിലെ രാംദേഗി ഹിൽസിലെ ഭാനുസ്കിന്ദിയില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു അത്, വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. 'കടുവയുടെ മധുരമായ പ്രവര്‍ത്തി. നമ്മുടെ കാടുകള്‍ വൃത്തിയാക്കി സൂക്ഷിക്കാന്‍ ശ്രമിക്കും.' നമ്മുക്കറിയാം പ്ലാസ്റ്റികാണ് ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. ജപ്പാനിലും യുഎസിലും പെയ്യുന്ന മഴയില്‍ 2,50,000 ഓളം നാനോ പ്ലസ്റ്റിക് കണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. നമ്മുടെ കാടകങ്ങളും സമുദ്രവും ഇന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞു. ശുദ്ധമായ കുടിവെള്ളം ഇന്ന് വന്യമൃഗങ്ങള്‍ക്ക് പോലും സാധ്യമല്ലാതായിരിക്കുന്നു. പ്ലാസ്റ്റിക് വെള്ളക്കെട്ടില്‍ നിന്ന് ഒഴിവാക്കേണ്ട ഒന്നാണെന്ന് കടുവകള്‍ പോലും തിരിച്ചറിഞ്ഞിരിക്കുന്നു.
2025 ല്‍ ഗള്‍ഫ് സ്ട്രീം തകരുമോ? ഹിമയുഗത്തിന് സാധ്യതയെന്ന് പഠനം; ചര്‍ച്ചകള്‍ വീണ്ടും സജീവം !
വാടക വീടിനെക്കാള്‍ ലാഭം ആഡംബര റിസോർട്ട്; കാരണം വിശദീകരിച്ച് യുവാവ് !
വീഡിയോ നിരവധി പേര്‍ കണ്ടുകഴിഞ്ഞു. നിരവധി ആളുകള്‍ തങ്ങളുടെ അനുഭവം എഴുതാനെത്തി. പലരും രൂക്ഷമായിപ്രതികരിച്ചു. 'അപരിഷ്കൃതരുടെ മാലിന്യം കടുവ എന്തിന് വൃത്തിയാക്കണം.' എന്നായിരുന്നു ഐഎഫ്എസ് ഓഫീസറായി സുശാന്ത് നന്ദ വീഡിയോ റീഷെയര്‍ ചെയ്തുകൊണ്ട് ചോദിച്ചത്. ഞങ്ങൾക്ക് ശേഷം ഒരു കടുവ വൃത്തിയാക്കേണ്ടി വന്നതിൽ എനിക്ക് ലജ്ജ തോന്നുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. 'അത് വളരെ ഹൃദ്യമായ ഒരു ഫൂട്ടേജാണ്.... നമ്മുടെ ഗ്രഹത്തിന് നമ്മളുണ്ടാക്കുന്ന നാശത്തിന്‍റെ വ്യാപ്തി കാണുമ്പോൾ വളരെ സങ്കടമുണ്ട്.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്.
ജീവനക്കാരൻ മൂക്കിൽ കൈ ഇടുന്ന വീഡിയോ പുറത്ത്; കട പൂട്ടേണ്ട ഗതികേടില്‍ ഡോമിനോസ് !