'നിനക്ക് അത്യാവശ്യമാണെന്നറിയാം'; മോഷ്ടാവിന് വൈകാരിക കുറിപ്പുമായി ഉടമ, പിന്നാലെ ബൈക്ക് യഥാസ്ഥാനത്ത്, വീഡിയോ

By Web Team  |  First Published Dec 25, 2024, 10:11 AM IST

'എനിക്ക് ഒരു സൈക്കിളുണ്ട്. നിങ്ങള്‍ക്ക് ബൈക്ക് അത്യാവശ്യമാണെന്ന് അറിയാം.' തന്‍റെ പ്രിയപ്പെട്ട ബൈക്ക് മോഷ്ടിച്ച കള്ളന് ബൈക്ക് ഉടമ എഴുതി. ഒപ്പം ബുക്കും പേപ്പറും ഇന്ന സ്ഥാനത്ത് വച്ചിട്ടുണ്ടെന്നും എടുത്തോളാനും ആവശ്യപ്പെട്ടു. പക്ഷേ, കള്ളന് മനസലിവ് തോന്നി. ബൈക്ക് തിരികെ എത്തിച്ചു. 


മോഷ്ടാക്കൾ, മനസ് അലിവുള്ളവരാണെന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമ്മുക്ക് മുന്നിലുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു വാര്‍ത്ത കൂടി ചേര്‍ക്കപ്പെടുകയാണ്. സംഭവം നടന്നത് സൂറത്തിലാണ്. തന്‍റെ ബൈക്ക് മോഷ്ടിച്ച വ്യക്തിക്ക് സമൂഹ മാധ്യമത്തില്‍ ബൈക്ക്  ഉടമ വൈകാരികമായ ഒരു കുറിപ്പെഴുതിയപ്പോള്‍, മനസലിവ് തോന്നിയ മോഷ്ടാവ് നാല് ദിവസത്തിന് ശേഷം ബൈക്ക് യഥാസ്ഥാനത്ത് കൊണ്ടുവച്ചു. മോഷ്ടാവിന്‍റെ പ്രവര്‍ത്തിയ പ്രശംസിച്ച് ബൈക്കുടമ വീണ്ടും സമൂഹ മാധ്യമത്തില്‍ കുറിപ്പെഴുതി. 

ഗുജറാത്തിലെ സൂറത്ത് സിറ്റിയിൽ വജ്രത്തൊഴിലാളിയായ പരേഷ് പട്ടേലിന്‍റെ ബൈക്കാണ് മോട്ട വരാച്ചയിലെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും മോഷണം പോയതെന്ന് സൂറത്ത് പോലീസ് പറയുന്നു. ബൈക്ക് മോഷ്ടിക്കപ്പെട്ടെന്ന് അറിഞ്ഞതിന് പിന്നാലെ പരേഷ് തന്‍റെ സമൂഹ മാധ്യമത്തില്‍ ഇങ്ങനെ എഴുതി, 'എന്നെക്കാൾ നിങ്ങൾക്ക് ഒരു ബൈക്ക് ആവശ്യമാണെന്ന് ഞാൻ കരുതുന്നു; എനിക്ക് ഒരു സൈക്കിൾ ഉണ്ട്, അതിൽ ചുറ്റിക്കറങ്ങാൻ കഴിയും. നിങ്ങൾ എന്‍റെ ബൈക്ക് മോഷ്ടിച്ച സ്ഥലത്തിന്‍റെ ബേസ്മെന്‍റ് പാർക്കിംഗ് സ്ഥലത്തെ ഇലക്ട്രിസിറ്റി  മീറ്ററിനരികിൽ ഞാൻ ബൈക്കിന്‍റെ ആർസി ബുക്കും പേപ്പറുകളും വയ്ക്കുന്നു. എടുത്തു കൊള്ളുക.' പരേഷിന്‍റെ കുറിച്ച് ഗുജറാത്തിലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര് കുറിപ്പ് തങ്ങളുടെ സമൂഹ മാധ്യമ അക്കൌണ്ടുകളില്‍ പങ്കുവച്ചു. 

Latest Videos

undefined

രണ്ട് ഫോണിൽ നിന്ന് ബുക്ക് ചെയ്ത ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുമായി യൂബർ; ഇതൊക്കെ എന്താണെന്ന് സോഷ്യൽ മീഡിയ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dalimss News (@dalimss_news)

പാലം തകരാറിലാണെന്ന് കൌണ്‍സിലർ പറഞ്ഞ് തീരും മുന്നേ ഇടിഞ്ഞ് താഴേക്ക്; വീഡിയോ വൈറല്‍

കള്ളന്‍ ഒരിക്കലും തന്‍റെ കുറിപ്പ് കാണമെന്ന് പരേഷ് കരുതിയിരുന്നില്ലെങ്കിലും കൃത്യം നാലാം ദിവസം ബുക്കും പേപ്പറും കൊണ്ട് പോകുന്നതിന് പകരം കള്ളന്‍ ബൈക്ക് യഥാസ്ഥാനത്ത് വച്ച് പോയി. പിന്നാലെ പരേഷ് സമൂഹ മാധ്യമത്തില്‍ കള്ളന്‍റെ പ്രവൃത്തിയെ കുറിച്ച് എഴുതി.'അഞ്ച് ദിവസം മുമ്പ്, ഞാൻ എന്‍റെ ബൈക്ക് പതിവ് സ്ഥലത്ത് വച്ചിരുന്നു, അന്ന് വൈകുന്നേരമാണ് അത് കാണാതായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണം ഞാന്‍ കണ്ടു. പക്ഷേ, അയാള്‍ ബൈക്ക് തിരികെ എത്തിച്ചിരിക്കുന്നു. നന്ദി.' ബൈക്ക് മോഷ്ടിക്കുന്ന സമയത്ത് അതിന്‍റെ ലോക്ക് കള്ളന്‍ തകര്‍ത്തിരുന്നു. എന്നാല്‍ അത് തിരികെ കൊണ്ടുവന്ന് വച്ചപ്പോള്‍ അയാള്‍ ലോക്കും മറ്റ് ചില തകരാറുകളും പരിഹരിച്ചിരുന്നെന്നും പരേഷ് എഴുതി. പരേഷിന്‍റെ രണ്ടാമത്തെ കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കള്ളന്‍ ബൈക്കുമായി കടക്കുന്നതിന്‍റെയും ബൈക്ക് തിരികെ കൊണ്ട് വയ്ക്കുന്നതിന്‍റെയും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി പിന്നാലെ കള്ളനോട് ബഹുമാനം തോന്നുന്നുവെന്നായിരുന്നു നിരവധി പേര്‍ എഴുതിയത്. 

'എന്തോന്നെടേയ് ഇതൊക്കെ?' 36,000 അടി ഉയരത്തിൽ പേപ്പർ കപ്പിൽ ചായ ഒഴിച്ച് കൊടുക്കുന്ന ഇന്ത്യക്കാരന്‍റെ വീഡിയോ

click me!