'എല്ലാം റീൽസിന് വേണ്ടി'; കെട്ടിടത്തിന്‍റെ മുകളിൽ നിന്നും ഒറ്റക്കൈയിൽ തൂങ്ങിക്കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ

By Web Team  |  First Published Jun 21, 2024, 8:23 AM IST

'പരീക്ഷാ പേപ്പർ ചോർച്ചയും ജോലിയും ഇല്ലാത്തതിനാൽ യുവാക്കൾക്ക് ഇപ്പോള്‍ ഇത് മാത്രമാണുള്ളത്.' മറ്റൊരാള്‍ ഇന്ത്യയിലെ നീറ്റ് പരീക്ഷാ വിവാദത്തെ ഓര്‍മ്മിച്ച് കൊണ്ട് എഴുതി. 
 



മൂഹ മാധ്യമങ്ങള്‍ക്കൊപ്പം വളരുന്ന പുതിയ തലമുറയുടെ ഓരോ നീക്കവും സമൂഹ മാധ്യമങ്ങളിലെ റീച്ചിനും ലൈക്കിനും വേണ്ടിയുള്ളതാണ്. തിരക്കേറിയ റോഡിന് നടുവില്‍ നിന്നും പാടുക, തിരക്കേറിയ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, മെട്രോ തുടങ്ങിയ നാലാൾ കൂടുന്നിടത്ത് അസാധാരണമായ പെരുമാറ്റം പ്രകടിപ്പിക്കുക അത് വഴി ആളുകളുടെ ശ്രദ്ധ ക്ഷണിക്കുക. ഇത്തരം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് ലൈക്കും റീച്ചും കൂട്ടുക. ഇതിനായി എന്ത് സാഹസത്തിനും പുതിയ തലമുറ തയ്യാറാണ്. 

കഴിഞ്ഞ ദിവസം പൂനെകർ ന്യൂസ് എന്ന എക്സ് ഉപയോക്താവ് ഒരു വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, 'പൂനെയിലെ ജംഭുൽവാഡിയിലെ സ്വാമിനാരായൺ മന്ദിറിനടുത്തുള്ള ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ, റീലുകള്‍ ഉണ്ടാക്കുന്നതിനും ശക്തി പരിശോധിക്കുന്നതിനുമായി യുവാക്കൾ അവരുടെ ജീവൻ പണയപ്പെടുത്തുന്നു.' കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ഒറ്റക്കൈയില്‍ തൂങ്ങിക്കിടന്നുള്ള ചലഞ്ചിന്‍റെ മെയ്ക്കിംഗ് വീഡിയോയായിരുന്നു അത്. വീഡിയോയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കൂറ്റന്‍ കെട്ടിടത്തിന്‍റെ മുകളിലെ റൂഫില്‍ കിടക്കുന്ന ഒരു യുവാവിന്‍റെ കൈയില്‍ തൂങ്ങി ഒരു പെണ്‍കുട്ടി താഴേക്കിറങ്ങുന്നത് കാണാം. പിന്നാലെ ഇരുവരും ഒറ്റ കൈയില്‍ പിടിത്തമിടുകയും പെണ്‍കുട്ടി ഉയരത്തില്‍ തൂങ്ങിക്കിടക്കുകയും ചെയ്യുന്നു.  ഇതിനിടെ ഇരുവരെയും രണ്ട് വശത്ത് നിന്നും താഴേ നിന്നും മൊബൈലില്‍ ഷൂട്ട് ചെയ്യുന്നവരെയും വീഡിയോയില്‍ കാണാം. 

Latest Videos

undefined

ജബൽ ഇർഹൂദിനെ അറിയുമോ? 3,00,000 വർഷം മുമ്പ് ജീവിച്ച ആദ്യ ഹോമോ സാപിയന്‍റെ മുഖം വെളിപ്പെടുത്തി ശാസ്ത്രജ്ഞർ

: For Creating Reels and checking the strength, Youngsters risk their lives by doing stunt on an abandoned building near Swaminarayan Mandir, Jambhulwadi Pune pic.twitter.com/a5xsLjfGYi

— Punekar News (@punekarnews)

'ജോധ്പൂരിലെ സഞ്ജു ടെക്കി'; സ്കൂട്ടറില്‍ ഷവര്‍ പിടിപ്പിച്ച് യുവാവിന്‍റെ യാത്ര, വീഡിയോ വൈറല്‍

ഒറ്റ ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ സമൂഹ മാധ്യമങ്ങള്‍ കുറിപ്പെഴുതി. 'അവരെ കണ്ടെത്തി ശിക്ഷിക്കണം', ഒരു കാഴ്ചക്കാരനെഴുതി. 'ഈ തലമുറ നശിക്കുന്നു. തലമുറയെന്ന നിലയിൽ, ജീവിതത്തിൽ ഒരു വിഷയവുമില്ലാത്തെ റീൽസിന് വേണ്ടി ജീവൻ പണയപ്പെടുത്തുന്ന എല്ലാരെയും ഞാൻ പറയുന്നു. ദുരന്തം.' മറ്റൊരു കാഴ്ചക്കാരന്‍ ഏറെ അസ്വസ്ഥനായി. 'ഈ പുതിയ തലമുറയ്ക്ക് എന്തോ കുഴപ്പമുണ്ട്. നിനക്കെന്താ പറ്റിയത്?' മറ്റൊരു കാഴ്ചക്കാരി കുറിച്ചു. 'പരീക്ഷാ പേപ്പർ ചോർച്ചയും ജോലിയും ഇല്ലാത്തതിനാൽ യുവാക്കൾക്ക് ഇപ്പോള്‍ ഇത് മാത്രമാണുള്ളത്.' മറ്റൊരാള്‍ ഇന്ത്യയിലെ നീറ്റ് പരീക്ഷാ വിവാദത്തെ ഓര്‍മ്മിച്ച് കൊണ്ട് എഴുതി. 

'ട്രെയിനിന്‍റെ ബാത്ത് റൂമില്‍ മാത്രം പത്ത് പേര്‍'; ഇന്ത്യന്‍ റെയില്‍വേയിലെ തിരക്കിന്‍റെ വീഡിയോ വൈറല്‍

click me!