മണലിന് അടിയില്‍ നിന്നും തല പുറത്തേക്കിട്ട് സ്റ്റാർഗാസർ ഫിഷ്; യുഎസില്‍ നിന്നും സിംഗപ്പൂരെത്തിയ മത്സ്യം, വീഡിയോ

By Web Team  |  First Published Jun 6, 2024, 11:57 AM IST


ഇരപിടിക്കാനായി വെള്ളത്തിന് അടിയിലെ മണലില്‍ മറഞ്ഞിരിക്കുന്ന മത്സ്യങ്ങളാണ് സ്റ്റാര്‍ഗേസര്‍ മത്സ്യങ്ങള്‍. വീഡിയോയില്‍ സ്റ്റാര്‍ഗേസര്‍ മത്സ്യം മണലില്‍ നിന്ന് ഉയര്‍ന്ന് വന്ന് തന്‍റെ വലിയ വാ പൊളിച്ച് ആകാശം നോക്കി ഇരിക്കുന്നത് കാണാം. 



ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാ ജീവിവര്‍ഗ്ഗങ്ങളെ കുറിച്ചും മനുഷ്യന് അറിവില്ല. മനുഷ്യന്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത നിരവധി ജീവി വര്‍ഗ്ഗങ്ങള്‍ ഇപ്പോഴും ഭൂമിയില്‍ ജീവിക്കുന്നു. അടുത്തകാലത്താണ് സമുദ്രാന്തര്‍ ഭാഗത്ത് നിന്നും നിരവധി ജീവിവര്‍ഗ്ഗങ്ങളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. അതുവരെ കണ്ടിട്ടില്ലാത്ത ഒരു ജീവിയെ ആദ്യമായി കാണുമ്പോള്‍ സാധാരണയായി ആരായാലും ഒന്ന് ഭയക്കും. സിംഗപ്പൂർ ബീച്ചിലൂടെ നടക്കുകയായിരുന്ന ഡെന്നിസ് ചാൻ എന്നയാള്‍ക്കും സംഭവിച്ചത് അതായിരുന്നു. 

ബീച്ചിലൂടെ നടക്കുന്നതിനിടെ പെട്ടെന്ന് മണലില്‍ നിന്നും ഒരു മത്സ്യം തല പുറത്തേക്കിട്ട് ശ്വാസമെടുക്കാന്‍ ശ്രമിച്ചു. സാധാരണയായി മത്സ്യം വെള്ളത്തിലൂടെയാണ് സഞ്ചരിക്കുക. എന്നാല്‍, അതില്‍ നിന്നും വ്യത്യസ്തമായി കടലിനടിയിലെ മണലില്‍ നിന്നുമാണ് ഈ മത്സ്യം ഉയര്‍ന്ന് വന്നത്. അതിന്‍റെ രൂപം ആരെയും ആദ്യമെന്ന് ഭയപ്പെടുത്താന്‍ പ്രാപ്തമാണ്. ആദ്യമായി അത്തരമൊരു കാഴ്ച കണ്ടപ്പോള്‍ ഡെന്നിസ് ചാന്‍ ഭയന്നു. എങ്കിലും താന്‍ കണ്ടെത്തിയ അപൂര്‍വ്വ മത്സ്യത്തെ കുറിച്ചറിയാന്‍ അദ്ദേഹം അതിന്‍റെ വീഡിയോ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. അതൊരു സ്റ്റാർഗേസർ മത്സ്യമായിരുന്നു. ഡെന്നിസ് ചാന്‍ പകര്‍ത്തിയ സ്റ്റാര്‍ഗേസര്‍ മത്സ്യത്തിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

Latest Videos

undefined

വായില്‍ മുളക് കുത്തിക്കയറ്റിയതിനെ തുടർന്ന് നാല് വയസുകാരന്‍ മരിച്ചു; അച്ഛന് 8 മാസം തടവ്, സംഭവം സിംഗപ്പൂരില്‍

'കാമറ ഉള്ളിടത്തോളം കാലം സഹായിച്ചിരിക്കും'; കടുത്ത വെയിലില്‍ റിക്ഷാവാലയെ സഹായിച്ച യുവതിയെ ട്രോളി സോഷ്യല്‍ മീഡിയ

ഇരപിടിക്കാനായി വെള്ളത്തിന് അടിയിലെ മണലില്‍ മറഞ്ഞിരിക്കുന്ന മത്സ്യങ്ങളാണ് സ്റ്റാര്‍ഗേസര്‍ മത്സ്യങ്ങള്‍. വീഡിയോയില്‍ സ്റ്റാര്‍ഗേസര്‍ മത്സ്യം മണലില്‍ നിന്ന് ഉയര്‍ന്ന് വന്ന് തന്‍റെ വലിയ വാ പൊളിച്ച് ആകാശം നോക്കി ഇരിക്കുന്നത് കാണാം. ഈ സമയം അതിന്‍റെ തല വെള്ളത്തിന് മുകളിലായിരുന്നു. പിന്നാലെ ശ്വാസമെടുത്ത് കൊണ്ട് അത് മണിലിലേക്ക് തന്നെ പൂണ്ട് മറയുന്നു. സ്റ്റാര്‍ഗേസര്‍ മത്സ്യത്തിന്‍റെ പെക്റ്ററൽ ചിറകുകൾ അവയെ മണലില്‍ ഒളിച്ചിരിക്കാന്‍ സഹായിക്കുന്നു. നോർത്ത് കരോലിനയ്ക്കും ന്യൂയോർക്കിനും ഇടയിലാണ് ഈ മത്സ്യങ്ങളെ സാധാരണയായി കാണപ്പെടുന്നത്. 

സിംഗപ്പൂരില്‍ ഇവയെ കണ്ടെത്തി എന്ന വാര്‍ത്ത പരന്നതോടെ വീഡിയോയും വൈറലായി. ഇവയുടെ ശരീരത്തിലെ മണലിന്‍റേത് പോലുള്ള നിറം അവയെ വിദഗ്ദമായി മണലില്‍ ഒളിച്ചിരിക്കാന്‍ സഹായിക്കുന്നു. ശരീരത്തിന്‍റെ മുകള്‍ ഭാഗം ഉപയോഗിച്ച് ഇരയ്ക്ക് നേരെ ഒരു ഇലക്ട്രിക് പവര്‍ ഉപയോഗിക്കാന്‍ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. അണ്‍ടാമ്ഡ് പാത്ത്സ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം അമ്പത് ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. പന്ത്രണ്ട് ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. വീഡിയോ കണ്ട ചിലര്‍ അത് പിശാച് മത്സ്യമാണെന്ന് എഴുതി. മറ്റ് ചിലര്‍ ഇനി എങ്ങനെ മനസമാധാനത്തോടെ കടലില്‍ ഇറങ്ങുമെന്ന് ആവലാതിപ്പെട്ടു. 

'ടീച്ചർ ഓഫ് ദി ഇയർ'; കുട്ടികളുടെ വീഡിയോ പകർത്തുന്ന ടീച്ചറുടെ സാഹസത്തിന്‍റെ വീഡിയോ വൈറല്‍

click me!