കുറ്റിക്കാട്ടില്‍ നിന്നും തെരുവിലേക്ക് ഇറങ്ങിവന്നത് കൂറ്റന്‍ കണ്ടാമൃഗം. ആദ്യം കണ്ട ബൈക്ക് യാത്രക്കാരനെ തന്നെ നോട്ടമിട്ടു.
കേരളത്തിലെ വന്യമൃഗ ശല്യങ്ങളില്‍ പ്രധാനമായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് കാട്ടുപന്നിയും ആനകളുമാണ്. അതേസമയം കടുവയും പുലിയും വയനാട് മേഖലയെ പ്രശ്നബാധിത മേഖലയാക്കി മാറ്റുന്നു. എന്നാല്‍, നിങ്ങളുടെ തെരുവിലേക്ക് ഒരു കണ്ടാമൃഗം ഓടിക്കയറിയാല്‍? കാണ്ടാമൃഗഹത്തിന്‍റെ രൂപം തന്നെ കാഴ്ചക്കാരില്‍ ഒരേ സമയം ഭയവും അത്ഭുതവും നിറയ്ക്കും. വളരെ അപകട സാധ്യത കൂടിയ മൃഗങ്ങളിലൊന്നണ് ഇവ. ദേശീയ പാര്‍ക്കുകളിലെ വിനോദ സഫാരികളില്‍ പോലും കണ്ടാമൃഗത്തെ കണ്ടാല്‍ ഏറെ ശ്രദ്ധാപൂർവ്വമാകും പിന്നീടുള്ള യാത്ര. അവയുടെ അപ്രതീക്ഷിതമായുള്ള ആക്രമണവും കരുത്തും തന്നെ ഈ മുന്‍കരുതലിന് കാരണം.
എന്നാല്‍ അത്തരത്തില്‍ സുരക്ഷയൊരുക്കാന്‍ ആരുമില്ലാത്തെ ഒരു നഗരത്തില്‍ അല്ലെങ്കില്‍ ഒരു തെരുവിലേക്ക് കണ്ടാമൃഗം ഓടിക്കയറിയാൽ? ജാനക് ബാസെറ്റ് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോയിലെ കാഴ്ച അതായിരുന്നു. തെരുവിലൂടെ അലഞ്ഞ് നടന്ന കണ്ടാമഗം തന്‍റെ മുന്നില്‍പ്പെട്ട എല്ലാവരെയും ഓടിച്ച് ആക്രമിക്കുന്നതായിരുന്നു വീഡിയോയിലെ കാഴ്ച. ഒരു കുറ്റിക്കാട്ടില്‍ നിന്നും ഓടി റോഡിലേക്ക് കയറിയ കണ്ടാമൃഗം തന്‍റെ മുന്നില്‍ ആദ്യം കണ്ട ബൈക്കുകാരനെ അക്രമിക്കുന്നു. ബൈക്കില്‍ നിന്നും ഇറങ്ങി ഓടിയ അയാളെ കണ്ടാമൃഗവും പിന്തുടരുന്നു. ഇതോടെ മറ്റുള്ളവര്‍ ഭയന്ന് നിലവിളിക്കുകയും ഓടുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ബൈക്ക് റൈഡർ കുറ്റിക്കാട്ടിന് മറവില്‍ നില്‍ക്കുമ്പോള്‍ കണ്ടാമൃഗം വീണ്ടും റോഡിൽ വീണ് കിടക്കുന്ന ബൈക്കിന് നേര്‍ക്ക് ഓടുന്നു.
താമസിച്ചിരുന്നത് അമ്മയുടെ ബേക്കറിക്ക് തൊട്ടടുത്ത്, പക്ഷേ, തിരിച്ചറിഞ്ഞത് 50 -ാം വയസില്‍
ആസാമിലെ മോറിഗാവ് ജില്ലയിലെ പോബിറ്റോറ വന്യജീവി സങ്കേതത്തിന് സമീപത്തെ ചെറു പട്ടണത്തിലായിരുന്നു സംഭവം. കാണ്ടാമൃഗത്തിന്‍റെ ആക്രമണത്തിൽ അസമിൽ ഒരു ബൈക്ക് യാത്രികൻ കൊല്ലപ്പെട്ടു. കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിൽ നിന്നുള്ള സദ്ദാം ഹുസൈൻ എന്ന 37 കാരനായിരുന്നു വീഡിയോയിലെ ബൈക്ക് യാത്രികനെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ ഇതുവരെ കണ്ടത് രണ്ട് കോടി എഴുപത്തിനാല് ലക്ഷത്തോളം ആളുകളാണ്. എട്ട് ലക്ഷത്തിന് മേലെ ലൈക്കും വീഡിയോ നേടി. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാന്‍ വീഡിയോയ്ക്ക് താഴെ ഒത്തുകൂടി. "ക്യാമറാമാൻ ഒരിക്കലും മരിക്കില്ല" എന്നായിരുന്നു ഒരു കുറിപ്പ്. "ജീവിതത്തേക്കാൾ പ്രധാനമാണ് വീഡിയോ" എന്ന് മറുകുറിപ്പുമായി മറ്റൊരു കാഴ്ചക്കാരനെത്തി. 2800 കിലോഗ്രാം വരെ ഭാരമുള്ള കണ്ടാമൃഗത്തിന് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയും.
ഒഴിവാകുമോ ആ മാലിന്യ കൂമ്പാരം? പ്ലാസ്റ്റിക്കിനെ ഭക്ഷിക്കുന്ന പുഴുക്കളെ കണ്ടെത്തി