ഓടുന്ന ട്രയിനിന് അടിയിലേക്ക് കാൽ തെറ്റി വീഴാൻ പോയ ആളെ സാഹസികമായി രക്ഷപ്പെടുത്തി പോലീസുകാരന്‍; വീഡിയോ വൈറൽ

By Web Team  |  First Published Sep 2, 2024, 12:00 PM IST

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ ബാലസോ ധാഗെയാണ് മരണമുഖത്ത് നിന്നും ഒരാളെ രക്ഷപ്പെടുത്തിയത്. 


ളരെ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക് വഴി തെളിക്കും. പ്രത്യേകിച്ചും ട്രെയിന്‍ യാത്രകളില്‍. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനുകള്‍ അവിടെ നിന്നും ഓടിത്തുടങ്ങുമ്പോഴാകും പലരും ഓടിക്കയറുക. ചിലര്‍ സാഹസികമായി ട്രെയിനിനുള്ളിലേക്ക് കടക്കുമ്പോള്‍ മറ്റ് ചിലര്‍ ട്രെയിനും പ്ലാറ്റ്ഫോമിനും ഇടയിലെ വിടവിലൂടെ പാളങ്ങളിലേക്ക് വീഴുന്നു. ഇത്തരം അപകടങ്ങളൊഴിവാക്കാന്‍ റെയിൽവേ സ്റ്റേഷനികുളില്‍ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും അശ്രദ്ധരായ യാത്രക്കാരും സാഹസിക യാത്രക്കാരും അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നു. അത്തരമൊരു വീഡിയോ മുംബൈ പോലീസ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വഴി പങ്കുവച്ചപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ പോലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് രംഗത്തെത്തി. 

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ ബാലസോ ധാഗെയാണ് മരണമുഖത്ത് നിന്നും ഒരാളെ രക്ഷപ്പെടുത്തിയത്. ഗോരേഗാവ് റെയിൽനേ സ്റ്റേഷനിൽ നടന്ന അപകടത്തിന്‍റെ വീഡിയോ പങ്കുവച്ച് കൊണ്ട് മുംബൈ പോലീസ് ഇങ്ങനെ എഴുതി, 'മുംബൈക്കാർക്ക് എല്ലായ്പ്പോഴും ഡ്യൂട്ടി!, വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗോരേഗാവ് റെയിൽനേ സ്റ്റേഷനിൽ വച്ച് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ ഒരാള്‍ കുടുങ്ങിക്കിടക്കുന്നത് പിസി ബാലസോ ധാഗെ കണ്ടു. അദ്ദേഹം സാഹചര്യത്തോട് വേഗത്തിൽ പ്രതികരിച്ചു. പിസി ധാഗെ ഒരു ദുരന്തം ഒഴിവാക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്തു." 

Latest Videos

undefined

പ്രഭാതനടത്തത്തിനിടെ ഒരു ക്ലിക്ക്; അഞ്ചാം ക്ലാസുകാരിക്ക് അന്താരാഷ്ട്രാ വന്യജീവി ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡ്

മുട്ടോളം വെള്ളത്തില്‍ മുങ്ങിയ തെരുവിൽ ഗർബ നൃത്തം ചവിട്ടി യുവതീയുവാക്കൾ; ഗുജറാത്തിൽ നിന്നുള്ള വീഡിയോ വൈറൽ

പിസി ബാലസോ ധാഗെ പ്ലാറ്റ് ഫോമില്‍ നില്‍ക്കുമ്പോള്‍ ട്രയിനിന്‍റെ വാതില്‍ക്കൽ നിന്ന് കൊണ്ട് ഒരാള്‍ യാത്ര ചെയ്യുന്നത് ശ്രദ്ധിച്ച് നോക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. അദ്ദേഹം നോക്കി നില്‍ക്കവെ യാത്രക്കാരന്‍ പിടിവിട്ട് ട്രെയിന് അടിയിലേക്ക് വീഴുന്നു. ഒരു നിമിഷം പോലും കളയാതെ അയാളുടെ കൈകളില്‍ പിടിച്ച് വലിച്ച് ട്രാക്കിലേക്ക് വീഴാതെ അദ്ദേഹം യാത്രക്കാരനെ രക്ഷപ്പെടുത്തുന്നത് വീഡിയോയില്‍ കാണം. വീഡിയോ വൈറലായതിന് പിന്നാലെ പിസി ബാലസോ ധാഗെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഒറ്റ ദിവസം കൊണ്ട് ഏതാണ്ട് ഏഴ് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പോലീസ് ഉദ്യോഗസ്ഥന്‍റെ പ്രവര്‍ത്തിയെ നിരവധി പേര്‍ അഭിനന്ദിച്ചു. 'ഗ്രേറ്റ് സേവ്... നിങ്ങൾക്ക് സല്യൂട്ട്, സർ." ഒരു കാഴ്ചക്കാരന്‍ എഴുതി. "വലിയ പരിശ്രമം! പോലീസ് ഉദ്യോഗസ്ഥനോടുള്ള ബഹുമാനം." മറ്റൊരാള്‍ കുറിച്ചു. 

പോലീസ് സ്റ്റേഷനില്‍ റീൽസ് ഷൂട്ടിനിടെ സീനിയര്‍ ഓഫീസർ പിടികൂടി; പിന്നാലെ ട്വിസ്റ്റ്, വീഡിയോ വൈറല്‍
 

click me!