നിരവധി പേര്‍ അവന്‍ ദുഖിതനാണെന്ന് കുറിച്ചു. 'അവന് സ്വന്തം കണ്ണുകളില്‍ അവനെ തന്നെ കാണാം' എന്നായിരുന്നു മത്സ്യത്തിന്‍റെ കണ്ണുകളെ കുറിച്ച് മറ്റൊരാള്‍ കുറിച്ചത്.
കരയിലുള്ളതിനേക്കാള്‍ ഏറെയാണ് കടല്‍ ജീവികള്‍. അവയില്‍ മിക്കതിനെയും ഇനിയും മനുഷ്യന്‍ രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അത് പോലെ തന്നെയാണ് ആമസോണ്‍ കാടുകളും. അതേസമയം അജ്ഞാതമായ ജീവികളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നും ഇടയ്ക്കിടെ പ്രത്യക്ഷപെടാറുണ്ട്. കഴിഞ്ഞ ദിവസം "ആർക്കെങ്കിലും ഈ മത്സ്യത്തെ തിരിച്ചറിയാൻ കഴിയുമോ?" എന്ന ചോദ്യത്തോടെ unilad എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോ ഏറെപ്പേരുടെ കാഴ്ചയില്‍ ഉടക്കി. വീഡിയോയില്‍ ഒരു അക്വേറിയത്തില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.
അക്ക്വേറിയത്തിനുള്ളില്‍ നീന്തിക്കൊണ്ടിരുന്ന കുഞ്ഞു മത്സ്യത്തിന് മഞ്ഞ നിറമായിരുന്നു. ശരീരത്തിന്‍റെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്‍റെ കണ്ണുകള്‍ക്ക് അസാമാന്യ വലുപ്പം കാണാം. കണ്ണുകള്‍ക്കിടയില്‍ വളരെ ചെറിയ വായും ആയിരുന്നു ആ കുഞ്ഞു മത്സ്യത്തിനുണ്ടായിരുന്നത്. മത്സ്യത്തിന്‍റെ മുഖത്തുള്ള ഈ പ്രകടമായ വ്യാത്യാസം അതിന്‍റെ മുഖത്തിന് ഒരു വിഷാദഭാവം നല്‍കുന്നു. മത്സ്യം ഇപ്പോള്‍ കരയുമോ എന്ന് പോലും കാഴ്ചക്കാരന് തോന്നാം. മുഖം ഒഴിച്ചുള്ള മറ്റ് ശരീരഭാഗങ്ങളെല്ലാം സാധാരണ മത്സ്യങ്ങളെ പോലെതന്നെ. മത്സ്യത്തെ കുറിച്ചുള്ള അന്വേഷണം കാഴ്ചക്കാര്‍ ഏറ്റെടുത്തു. നിരവധി പേര്‍ തങ്ങളുടെ മനോധര്‍മ്മത്തിന് അനുസരിച്ചുള്ള പേരുകള്‍ നിര്‍ദ്ദേശിച്ചു.
ദില്ലിയിൽ 3 BHK ഫ്ലാറ്റ് വെറും 10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ; കണ്ണുതള്ളി ബാംഗ്ലൂരുകാര്‍ !
നിരവധി പേര്‍ എഴുതിയത് അത് ബ്രീഡ് ചെയ്യപ്പെട്ട മത്സ്യമാണെന്നാണ്. ഒരു രസികന്‍ എഴുതിയത്, 'അവർ അതിന് കൂടുതല്‍ റൊട്ടി തീറ്റിച്ചിരിക്കണം.' എന്നായിരുന്നു. നിരവധി പേര്‍ അവന്‍ ദുഖിതനാണെന്ന് കുറിച്ചു. 'അവന് സ്വന്തം കണ്ണുകളില്‍ അവനെ തന്നെ കാണാം' എന്നായിരുന്നു മത്സ്യത്തിന്‍റെ കണ്ണുകളെ കുറിച്ച് മറ്റൊരാള്‍ കുറിച്ചത്. "സെലസ്റ്റിയൽ ഐഡ് ഗോൾഡ് ഫിഷ്" ആണെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. 'ഒന്നുകിൽ ഇത് സത്യമാണ്. അല്ലെങ്കിൽ ഡിസ്നി മൂവി ഗ്രാഫിക്സ് വളരെ മികച്ചതാണ്.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. 'നീമോ ലുക്കിംഗ് ഫിഷി'ൽ നിന്നുള്ള ഒരു ആനിമേറ്റഡ് മത്സ്യമാണിതെന്നായിരുന്നു വേറൊരാള്‍ എഴുതിയത്. അവന്‍ സഹായത്തിനായി അപേക്ഷിക്കുകയാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. ചൈനയിലെ മിയാവോ വില്ലേജ് സന്ദർശിച്ച ഒരു സ്ത്രീ ചൈനീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ പിന്നീട് മറ്റ് സാമൂഹിക മാധ്യമങ്ങളിലും വ്യാപകമാവുകയായിരുന്നു.
ഫിലിപ്പിയന്‍ യുവതി യുഎസുകാരനെ വിവാഹം കഴിച്ചത് പണം മാത്രം കണ്ടെന്ന് ആരോപണം; സത്യമെന്ത്?