'ആ കരുതൽ മറ്റാർക്കുണ്ട്'; മരക്കൊമ്പിൽ നിന്നും അപകടകരമായ രീതിയിൽ കുഞ്ഞുമായി പോകുന്ന തള്ളക്കുരങ്ങിന്‍റെ വീഡിയോ

By Web TeamFirst Published Oct 9, 2024, 8:31 AM IST
Highlights

എല്ലാ ജീവിവര്‍ഗ്ഗങ്ങളും തങ്ങളുടെ അമ്മമാരില്‍ നിന്നുമാണ് ജീവിതത്തിന്‍റെ ബാലപാഠങ്ങള്‍ പഠിക്കുന്നത്. കുട്ടികള്‍ സ്വതന്ത്രരായി നടക്കാന്‍ പ്രാപ്തമാകും വരെ അമ്മമാര്‍ അവരെ ഒപ്പം കൂട്ടുന്നു. 


നുഷ്യ വംശത്തിന്‍റെ സാമൂഹിക ജീവിതത്തിലുണ്ടായ കുതിച്ചു ചാട്ടത്തെ തുടര്‍ന്ന് മനുഷ്യനൊഴികെ മറ്റെല്ലാ ജീവികളും പ്രകൃതിയുമായി ഇണങ്ങിയാണ് ജീവിക്കുന്നത്. ഇന്നും മറ്റൊരു ജീവിവര്‍ഗവും തങ്ങളുടെ ആവസവ്യവസ്ഥയെ തകിടം മറിക്കുന്ന രീതിയില്‍ ഒരു സാമൂഹിക ജീവിതം പിന്തുടരുന്നില്ല. മനുഷ്യനും മനുഷ്യന് കീഴിൽ വളര്‍ത്തപ്പെടുന്നതുമായ ജീവികളൊഴികെയുള്ള ഭൂമിയിലെ എല്ലാ ജീവിവർഗവും ജനനം മുതല്‍ ഈ ജൈവജീവിതം ആരംഭിക്കുന്നു. അവ തങ്ങളുടെ വംശത്തിന്‍റെ വർഗത്തിന്‍റെ ജൈവിക പ്രത്യേകതകള്‍ പഠിക്കുന്നതും സ്വായത്തമാക്കുന്നതും തങ്ങളുടെ അമ്മമാരില്‍ നിന്നാണ്. അതിനി കരയിലെ ആനയായാലും കടലിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലമായാലും. അമ്മമാരിലൂടെ കുട്ടികളിലേക്ക് വേട്ടയുടെയും ഭക്ഷണം തേടലിന്‍റെയും പ്രതിരോധത്തിന്‍റെയും ആക്രമണത്തിന്‍റെയും ബാലപാഠങ്ങള്‍ പഠിക്കുന്നു. കാഴ്ച സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അത് നിരവധി പേരുടെ ശ്രദ്ധനേടി. 

ഈ പരിശീലനമാകട്ടെ കുരങ്ങുകളടക്കം ഓരോ ജീവവർഗത്തിനും അവരുടെ അമ്മമാരിൽ നിന്നാണ് സ്വായത്തമാക്കുന്നതും. ഒരു മരത്തില്‍ നിന്നും മറ്റൊന്നിലേക്ക് ചാടിക്കയറാന്‍ കുരങ്ങുകള്‍ക്ക് പ്രത്യേക ആയാസമൊന്നുമില്ല. ശാരീരിക പ്രത്യേകതകളും ചെറുപ്പം മുതലേയുള്ള സഞ്ചാരശീലവും അവയെ അതിന് സജ്ജമാക്കുന്നു. ഒരു മരത്തില്‍ നിന്നും മറ്റൊന്നില്ലേക്ക് തന്‍റെ കുഞ്ഞുമായി പോകുന്ന ഒരു അമ്മകുരങ്ങിന്‍റെ വീഡിയോയായിരുന്നു മുഹമ്മദ് ജോഷിം കഹീദ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടത്. 

Latest Videos

30 നില കെട്ടിടത്തിന്‍റെ ഉയരമുള്ള പാറക്കെട്ടുകള്‍ അനായാസം കയറും; ഇത് ചൈനീസ് സ്പൈഡർ വുമൺ

ടോയ്‍ലറ്റ് ബ്രേക്ക് എടുക്കാത്ത വിദ്യാർത്ഥികൾക്ക് അധിക മാർക്കുമായി ടീച്ചർ; നടപടി വേണമെന്ന് സോഷ്യൽ മീഡിയ

ഒരു കൂറ്റന്‍ മരത്തിന്‍റെ തുഞ്ചത്തുള്ള വളരെ നേർത്ത ചുള്ളിക്കമ്പുപോലുള്ള മരക്കൊമ്പില്‍ നിന്നും നിറയെ ഇലകളുള്ള മറ്റൊരു മരത്തിലേക്ക് കയറാന്‍ തന്‍റെ കുഞ്ഞിനെ സഹായിക്കുന്ന ഒരു അമ്മക്കുരങ്ങിന്‍റെ വീഡിയോ. ആ കഴ്ചകാണുമ്പോള്‍ എന്തെങ്കിലും അപകടം സംഭവിക്കുമെന്ന ആശങ്ക നമ്മുക്കുണ്ടാകുമെങ്കിലും കുഞ്ഞുമായി വളരെ വിദഗ്ദമായി അതേസമയം അനായാസമായി അമ്മകുരങ്ങ് സഞ്ചരിക്കുന്നു. വീഡിയോ കഴ്ചക്കാരെ വളരെ അധികം ആകര്‍ഷിച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് ഹൃദയ ചിഹ്നം കുറിച്ചത്. 'അമ്മമാര്‍ക്ക് എപ്പോഴും ഒരു വഴിയുണ്ടായിരിക്കും' ഒരു കാഴ്ചക്കാരന്‍ എഴുതി. 'അവ ചിലപ്പോള്‍ വാല് ഒരു ഹോള്‍ഡർ പോലെ പിടിക്കുന്നു.' മറ്റൊരാള്‍ കുരങ്ങുകളുടെ പ്രത്യേകതകളെ കുറിച്ച് സൂചിപ്പിച്ചു. സ്പൈഡർ മങ്കി എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ വിശേഷിപ്പിച്ചത്. 

ബെംഗളൂരു പൊളിയല്ല; ഹോട്ടലിൽ നിങ്ങളെ സ്വീകരിക്കുക വെർച്വൽ റിസപ്ഷനിസ്റ്റ്; വൈറലായി സോഷ്യൽ മീഡിയ കുറിപ്പ്
 

click me!