അടിച്ച് പൂസായി റോഡരികിൽ കിടന്നു, എഴുന്നേറ്റപ്പോൾ ഡ്രൈനേജ് പൈപ്പിനുള്ളിൽ; രക്ഷാപ്രവര്‍ത്തന വീഡിയോ വൈറൽ

By Web Team  |  First Published May 26, 2024, 11:34 AM IST


യുപി പോലീസ് തന്നെയാണ് സംഭവത്തിന്‍റെ വീഡിയോ തങ്ങളുടെ സാമൂഹിക മാധ്യമ പേജിലൂടെ പങ്കുവച്ചത്. നിരവധി പേര്‍ നോക്കി നില്‍ക്കെ ഏതാണ്ട് രണ്ട് ആള്‍ താഴ്ചയുള്ള കുഴിയിലെ ഡ്രൈനേജ് പൈപ്പില്‍ നിന്നും ഒരാളെ രക്ഷപ്പെടുത്തുന്നതായിരുന്നു വീഡിയോ.


ദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട് റോഡരില്‍ കിടക്കുന്നവരുടെ കാഴ്ചകള്‍ കേരളത്തിന് ഒരു പുതുമയുള്ള കാര്യമല്ല. ഇത്തരത്തിലുള്ള പരാതികള്‍ കൂടുമ്പോഴാകും പോലീസ് പലപ്പോഴും ഇടപെടുക. കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തില്‍ മദ്യപിച്ച് ബോധം പോയി വഴിയരികില്‍ കിടന്ന് ഒരാള്‍ രാത്രിയില്‍ ഉറക്കത്തിനിടെ ഉരുണ്ട് പോയത് ഡ്രൈനേജ് പൈപ്പിനുള്ളിലേക്ക്. സംഭവം അറിഞ്ഞ് നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ പുറത്തെടുക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

യുപി പോലീസ് തന്നെയാണ് സംഭവത്തിന്‍റെ വീഡിയോ തങ്ങളുടെ സാമൂഹിക മാധ്യമ പേജിലൂടെ പങ്കുവച്ചത്. നിരവധി പേര്‍ നോക്കി നില്‍ക്കെ ഏതാണ്ട് രണ്ട് ആള്‍ താഴ്ചയുള്ള കുഴിയിലെ ഡ്രൈനേജ് പൈപ്പില്‍ നിന്നും ഒരാളെ രക്ഷപ്പെടുത്തുന്നതായിരുന്നു വീഡിയോ. റോഡില്‍ നിന്നും താഴെ എന്ത് സംഭവിക്കുന്നു എന്ന് മൂക്ക് പൊത്തി നോക്കി നില്‍ക്കുന്ന നിരവധി പേരെ കാണാം. താഴെ ഡ്രൈനേജ് കുഴിയില്‍ ഒന്ന് രണ്ട് പോലീസുകാരും ചില നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഒരാളെ ഡ്രൈനേജ് പൈപ്പില്‍ നിന്നും വലിച്ച് പുറത്തെടുക്കുന്നതും വീഡിയോയില്‍ കാണാം. 

Latest Videos

undefined

നമ്മ ലുങ്കി ഡാ; ലണ്ടന്‍ തെരുവില്‍ ലുങ്കി ധരിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകുന്ന യുവതിയുടെ വീഡിയോ വൈറല്‍

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by UP POLICE (@uppolice)

അവിശ്വസനീയം; ആഗ്ര - മുംബൈ ഹൈവേയില്‍ ഓടുന്ന ട്രക്കില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്ന വീഡിയോ വൈറൽ

വീഡിയോ പങ്കുവച്ച് കൊണ്ട് യുപി പോലീസ് ഇങ്ങനെ കുറിച്ചു. '30 അടി നീളമുള്ള ഡ്രെയിന്‍ പൈപ്പില്‍ മദ്യലഹരിയില്‍ വീണയാളെ കുറിച്ച് 112 ലേക്ക് വന്ന ഫോണ്‍ വിളിക്ക് മറുപടിയായി നോയിഡ പോലീസ് ഉടന്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ അയാളെ വിജയകരമായി രക്ഷപ്പെടുത്തി.' ഡ്രൈനേജില്‍ നിന്നും സഹായ അഭ്യര്‍ത്ഥന കേട്ടതിനെ തുടര്‍ന്ന് അതുവഴി നടന്ന് പോവുകയായിരുന്ന ആരോ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമത്തില്‍ ഏറെ പേരുടെ ശ്രദ്ധ നേടി. 'കടപ്പാട് നാട്ടുകാർക്ക്.. അവർ ആളെ രക്ഷിച്ചു, പോലീസുകാർ വീഡിയോയ്ക്ക് പോസ് ചെയ്യുന്നു. ഇന്ത്യൻ പോലീസിന് അധികാരമുണ്ട്, പക്ഷേ, അവർ ആളുകളെ രക്ഷിക്കുന്നില്ല.' ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു. മറ്റ് ചിലര്‍ സഹായ അഭ്യര്‍ത്ഥ ലഭിച്ചപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പോലീസിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. ഏതാണ്ട് ഒരുലക്ഷത്തിലധികം പേര്‍ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞു. 

നായകളെയും കൊണ്ട് ഇനിയൊരു വിമാന യാത്രയാവാം; ലോകത്തിൽ ആദ്യമായി നായകൾക്ക് എയർലൈൻ തുടങ്ങി ബാർക്ക് എയർ

click me!