ഒരു യുവാവ് തന്‍റെ സ്കൂട്ടറിന് മിമ്പില്‍ സെറ്റ് ചെയ്ത ചെറിയ വെള്ള ടാങ്കില്‍ നിന്നും പൈപ്പ് ഉപയോഗിച്ച്, അദ്ദേഹത്തിന്‍റെ തലയ്ക്ക് മുകളില്‍ ഒരു താത്കാലിക ഷവര്‍ പ്രവര്‍ത്തിപ്പിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
കേരളം കാലവർഷത്തിന്‍റെ കുളിർ അനുഭവിച്ചു തുടങ്ങിയെങ്കിലും രാജ്യത്തിന്‍റെ വടക്കൻ മേഖല ഇപ്പോഴും കടുത്ത ചൂടിലാണ്. ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ കഴിഞ്ഞയാഴ്ച 40 ഡിഗ്രിക്ക് മുകളിൽ താപനില അനുഭവപ്പെട്ടതോടെ ഇവിടങ്ങളിൽ കാലാവസ്ഥ വകുപ്പ് റെഡ് പുറപ്പെടുവിച്ചു. ഇതിനിടയിൽ ചൂടിനെ പ്രതിരോധിക്കാൻ പലവിധത്തിലുള്ള മാർഗ്ഗങ്ങൾ പയറ്റുകയാണ് ആളുകൾ. പഞ്ചാബില്‍ നിന്നും നേരത്തെ ഇറങ്ങിയ ഒരു വീഡിയോയില്‍ കാറിനുള്ളില്‍ പൂള്‍ സെറ്റ് ചെയ്ത യുവാക്കളുടെതായിരുന്നു. ഇതിനെ അനുകരിച്ച് കേരളത്തില്‍ സഞ്ജു ടെക്കി എന്ന യൂട്യൂബര്‍ വീഡിയോ ഇറക്കിയെങ്കിലും മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്, സജ്ഞു ടെക്കിയുടെ ലൈസന്‍സ് തന്നെ റദ്ദാക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് രാജസ്ഥാനില്‍ നിന്നും മറ്റൊരു വീഡിയോ വൈറലായത്. ഈ വീഡിയോയില്‍ ഒരു യുവാവ് തന്‍റെ സ്കൂട്ടറിന് മിമ്പില്‍ സെറ്റ് ചെയ്ത ചെറിയ വെള്ള ടാങ്കില്‍ നിന്നും പൈപ്പ് ഉപയോഗിച്ച്, അദ്ദേഹത്തിന്‍റെ തലയ്ക്ക് മുകളില്‍ ഒരു താത്കാലിക ഷവര്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഈ ഷവറില്‍ നിന്നുള്ള വെള്ളത്തില്‍ കുളിച്ച് കൊണ്ടാണ് യുവാവ് തന്‍റെ സ്കൂട്ടര്‍ ഓടിക്കുന്നതും. വഴിയേ പോകുന്നവരും കടകളില്‍ നില്‍ക്കുന്നവരും യുവാവിന്‍റെ പ്രവര്‍ത്തി കണ്ട് അന്തം വിട്ട് നോക്കുന്നതും വീഡിയോയില്‍ കാണാം. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള ഒരു യുവാവാണ് ഇത്തരത്തിൽ ചൂടിനെ പ്രതിരോധിക്കാൻ അല്പം കടന്ന കൈപ്രയോഗം നടത്തിയത്.
undefined
നഗരങ്ങളിലേക്ക് ചേക്കേറാന്‍ പദ്ധതിയുണ്ടോ? എങ്കിൽ ഇന്ത്യയിലെ മികച്ച അഞ്ച് നഗരങ്ങള്‍ ഏതെന്ന് അറിയാം
മരിച്ചെന്ന് കരുതി അടക്കാന്‍ ചെന്നപ്പോള്‍ അസാധാരണ ശബ്ദം; യുഎസില്‍ 74 കാരിക്ക് പുതുജീവന്‍
ഷവറിന് താഴെ ഇരുന്ന് സ്കൂട്ടര്‍ ഓടിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഫൺ വിത്ത് സിംഗ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഈ രസകരമായ ക്ലിപ്പ് പങ്കുവെച്ചത്. പോസ്റ്റ് ചെയ്ത ദിവസങ്ങൾക്കുള്ളില്‍ വീഡിയോ ഇരുപത്തി രണ്ട് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കൂടാതെ 9 ലക്ഷത്തിലധികം ആളുകൾ ഇത് ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ ആഴ്ചയോടെ ഉത്തരേന്ത്യയിലും മഴ പെയ്തു തുടങ്ങുമെന്നാണ് മുൻ ഐഎംഡി ഡയറക്ടർ ജനറൽ കെ ജെ രമേഷ് അഭിപ്രായപ്പെട്ടത്.