വീഡിയോയില്‍ ട്രാഫിക് ബ്ലോക്കിന് ഇടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഒരാള്‍ തന്‍റെ പട്ടിയെ ട്രാഫിക് പോലീസ് തല്ലിയെന്നും തന്‍റെ പട്ടിയെ ആര് തല്ലിയാലും അവനെ താനും തല്ലുമെന്നും വെല്ലുവിളിച്ചു.
റോഡിലൂടെ യാത്ര ചെയ്യുന്ന ഓരോ മനുഷ്യനും ഒന്നിനൊന്ന് വ്യത്യസ്തരാണ്. എല്ലാവരോടും ഓരേ പോലെ ഇടപെടാനാകില്ല. എന്നാല്‍, റോഡില്‍ സുരക്ഷയ്ക്കായി നിലയുറപ്പിച്ച പോലീസും ട്രാഫിക് പോലീസും ആളുകളോട് വളരെ മോശമായി പെരുമാറുന്നത് പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്. അവരുടെ ശ്രമം റോഡ് സുരക്ഷിതമാക്കുകയാകും. എന്നാല്‍, അതിനായി അവര്‍ ആളുകളോട് വളരെ മോശമായി പെരുമാറേണ്ടിവരുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കാഴ്ചക്കാര്‍ തട്ട് തട്ടിലായി.
വൈറല്‍ വീഡിയോകള്‍ പങ്കുവയ്ക്കുന്ന എക്സ് ഉപയോക്താവായ ഘര്‍ കര്‍ ലങ്കേഷ് എന്ന ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ ട്രാഫിക് ബ്ലോക്കിന് ഇടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഒരാള്‍ തന്‍റെ പട്ടിയെ ട്രാഫിക് പോലീസ് തല്ലിയെന്നും തന്‍റെ പട്ടിയെ ആര് തല്ലിയാലും അവനെ താനും തല്ലുമെന്നും വെല്ലുവിളിച്ചു. വീഡിയോ ചിത്രീകരിക്കുന്ന ആള്‍ തന്നെയായിരുന്നു സംസാരിച്ചിരുന്നതും. ഇടയ്ക്ക് ഇയാള്‍ തന്നെയും ട്രാഫിക് പോലീസ് തല്ലിയെന്ന് ആരോപിച്ചു. അതേസമയം വീഡിയോയില്‍ രണ്ട് ട്രാഫിക് പോലീസുകാരെയും കാണാം. ബഹളം കാരണം അതുവഴിയുള്ള ട്രാഫിക് മൊത്തം തടസപ്പെടുകയും വാഹനങ്ങള്‍ റോഡില്‍ കിടക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രണ്ട് ചേരി തിരിഞ്ഞു.
undefined
ഭാര്യ ആദ്യ കുഞ്ഞിന് ജന്മം നല്‍കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ചു
Kalesh on Road over "Mere Kutte ko thappad kyu maara" (Full Context in the Clip) pic.twitter.com/QZ843RhWxc
— Ghar Ke Kalesh (@gharkekalesh)ചിലര്‍ ട്രാഫിക് പോലീസിനെതിരെ തിരിഞ്ഞു. സേവനം ചെയ്യേണ്ടവര്‍ സാധാരണക്കാരെ ഉപദ്രവിക്കുകയാമെന്ന് ചിലരെഴുതി. എന്നാല്‍ മറ്റ് ചില കാഴ്ചക്കാര്‍ വീഡിയോ എടുത്ത ആള്‍ക്കെതിരെ തിരിഞ്ഞു. അയാള്‍ക്ക് പരാതിയുണ്ടെങ്കില്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടതെന്നും അല്ലാതെ മറ്റുള്ളവരുടെ വഴി തടഞ്ഞ് ഷോ കാണിക്കുകയല്ലെന്നും ചിലര്‍ കുറിച്ചു. 'എന്ത് സംഭവിച്ചാലും നായയെ തല്ലാൻ പാടില്ലായിരുന്നു. അത് അവന്‍റെ തെറ്റല്ല, അവൻ കാറിൽ ഇരിക്കുകയായിരുന്നു' ഒരു കാഴ്ചക്കാരന്‍ എഴുതി. എന്നാല്‍ എന്താണ് അവിടെ സംഭവിക്കുന്നതെന്ന് മനസിലാകാത്ത ആളുകളുമുണ്ടായിരുന്നു. 'ഇത് ആരുടെ തെറ്റാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. ഇത്രയും ക്യൂട്ടായ ഒരു പട്ടിയെ എങ്ങനെ തല്ലും എന്ന് ചിലര്‍ ചോദിച്ചു. 'കാമറാമാന്‍ ആയത് കൊണ്ട് താന്‍ ഇരയാണെന്ന് ബ്രോ കരുതുന്നു. എന്നാല്‍ ട്രാഫിക് ജാമിന് നിങ്ങളെ അറസ്റ്റ് ചെയ്യാം.' മറ്റൊരു കാഴ്ചക്കാരന്‍ അദ്ദേഹത്തെ ഓർമ്മപ്പെടുത്തി.